"സസ്യഹോർമോണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: fa:هورمون گیاهی)
 
=== ഓക്സിൻ ===
{{main|ഓക്സിൻ}}
മോർഫോജനുകളുടെ സ്വഭാവസവിശേഷതകളുള്ള സസ്യവളർച്ചോദ്ദീപക ഹോർമോണാണ് ഓക്സിൻ. സസ്യവളർച്ചയിൽ ഏറ്റവും പ്രാധാന്യമുള്ളതും കണ്ടെത്തിയ സസ്യഹോർമോണുകളിൽ ആദ്യത്തേതുമാണിത്. ഡച്ച് ശാസ്ത്രജ്ഞനായ ഫ്രിറ്റ്സ് വെന്റ് (Frits Went) ആണ് ഓക്സിനുകളെക്കുറിച്ച് ആദ്യമായി വിശദീകരിച്ചത്. കെന്നത്ത് വി. തിമാൻ(Kenneth V. Thimann) ആദ്യമായി ഈ രാസവസ്തുവിനെ വേർതിരിച്ചെടുക്കുകയും രാസഘടന ഇൻഡോൾ 3-അസറ്റിക് അമ്ലമെന്ന് (indole-3-acetic acid) കണ്ടെത്തുകയും ചെയ്തു. ആരോമാറ്റിക് വലയവും കാർബോക്സിലിക് അമ്ലവുമടങ്ങിയ രാസഘടനയാണ് ഓക്സിനുള്ളത്. കാണ്ഡത്തിന്റെയും വേരിന്റെയും അഗ്രഭാഗങ്ങളിലെ മെരിസ്റ്റമിക കോശങ്ങളിലാണ് ഓക്സിനുകൾ ഉത്പാദിപ്പിക്കപ്പെടുന്നത്.
പ്രകാശട്രോപ്പികചലനം(phototropism), ഭൂഗുരുത്വട്രോപ്പികചലനം(geotropism), ജലട്രോപ്പികചലനം(hydrotropism)എന്നിവയിൽ ഓക്സിന് വ്യക്തമായ പങ്കുണ്ട്. ഫ്ലോയത്തിന്റേയും സൈലത്തിന്റേയും രൂപവൽക്കരണത്തിനും സംഘാടനത്തിനും ഓക്സിനുകൾക്ക് പങ്കുണ്ട്. സസ്യഭാഗങ്ങൾക്ക് മുറിവുണ്ടാകുമ്പോൾ സംവഹനകലകളുടെ കോശരൂപവൈവിധ്യവൽക്കരണത്തെയും പുനരുൽപ്പത്തിയെയും ഓക്സിൻ ഉദ്ദീപിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1611866" എന്ന താളിൽനിന്ന് ശേഖരിച്ചത്