"പശ്ചാത്തല വികിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
== അളക്കാനുള്ള ശ്രമങ്ങൾ ==
 
പശ്ചാത്തലവികിരണത്തിന്റെ കണ്ടുപിടിത്തത്തെ തുടർന്നു് അതു് അളക്കാൻ അനേകം ശ്രമങ്ങളുണ്ടായിട്ടുണ്ടു്. അവയിൽ ഏറ്റവും പ്രശസ്തമായതു് ഒരുപക്ഷെഒരുപക്ഷേ, [[പ്രപഞ്ചം|പ്രാപഞ്ചിക]] പശ്ചാത്തല പര്യവേഷകൻ (Cosmic Background Explorer, COBE) എന്ന പേരിലറിയപ്പെടുന്ന [[നാസ]]യുടെ ഉപഗ്രഹമായിരിക്കാം. 1989ൽ വിക്ഷേപിച്ച രണ്ടു ടണ്ണിലേറെ ഭാരമുള്ള ഈ ഉപഗ്രഹം നാലു വർഷത്തോളം നിരീക്ഷണങ്ങൾ ‌നടത്തി. പരഭാഗവികിരണത്തിന്റേതു് ഒരു [[തമോവസ്തു|തമോവസ്തുവിന്റെ]] വികിരണത്തോടു് വളരെ അടുത്ത സാമ്യമുള്ള സ്പെൿട്രമാണു് എന്നും അതിൽ ദിശയനുസരിച്ചു് വളരെ ചെറിയ വ്യത്യാസങ്ങളേ കാണാനുള്ളൂ എന്നും കണ്ടെത്തിയതിലൂടെ ഈ ഉപഗ്രഹം മഹാവിസ്ഫോടന സിദ്ധാന്തത്തെ പിന്താങ്ങുകയുണ്ടായി.
 
[[മഹാവിസ്ഫോടനം|മഹാവിസ്ഫോടന]] സിദ്ധാന്തം അനുസരിച്ചു് [[നക്ഷത്രങ്ങൾ]] ഉണ്ടാകുന്നതിനു് മുമ്പുള്ള കാലത്തു് [[പ്രപഞ്ചം|പ്രപഞ്ചത്തിന്റെ]] [[താപനില]] വളരെ ഉയർന്നതായിരുന്നു. വിസ്ഫോടനത്തിൽ ഉണ്ടായ [[ഊർജ്ജം|ഊർജത്തിന്റെ]] ഒരു ഭാഗം [[പ്രകാശം|പ്രകാശമായി]] പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ക്രമേണ പ്രപഞ്ചം വികസിക്കുകയും തണുക്കുകയും ചെയ്തപ്പോൾ ഈ പ്രകാശത്തിന്റെ താപനിലയും കുറഞ്ഞു. അങ്ങനെ ഗാമ രശ്മികളുണ്ടായിരുന്ന സ്ഥാനത്തു് ക്രമേണ ദൃശ്യമായ പ്രകാശവും ഇൻഫ്രാറെഡ് രശ്മികളും ഒടുവിൽ മൈക്രോവേവ് തരംഗവും ആയിത്തീർന്നു. അതുകൊണ്ടു് പരഭാഗവികിരണം `അവശിഷ്ടവികിരണം' എന്ന പേരിലും അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/പശ്ചാത്തല_വികിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്