"നോമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
സൗമ് താളിലേക്ക് തിരിച്ചുവിടുന്നു.
വരി 1:
#REDIRECT [[സൗമ്]]
വര്‍ഷത്തില്‍ ഒരു മാസം വ്രതം അനുഷ്ഠിക്കല്‍ ഒരോ മുസ്ലിമിനും നിര്‍ബന്ധമാണ്.നോമ്പ് എന്ന മലയാള പദത്തിനു പകരം അറബിയില്‍ സ്വൗമ് എന്നാണ് ഉപയോഗിക്കുന്നത്. ഒരു വസ്തുവിനെ വെടിഞ്ഞ് നില്‍ക്കുക, അതിനെ ഉപേക്ഷിക്കുക എന്നൊക്കെയാണ് സ്വൗമ് എന്ന പദത്തിന്‍റെ ഭാഷാര്‍ഥം. ഇതില്‍ നിന്നാണ് സംസാരത്തെ വെടിയുന്നതിന് സ്വൗമ് എന്ന് പ്രയോഗിക്കുന്നത്.അറബി മാസങ്ങളിലെ റമദാന്‍ മാസം 1-29/30 ദിവസങ്ങളിലാണ് ഈ അനുഷ്ഠാനം. പ്രഭാതം മുതല്‍ പ്രദോഷം വരെയാണ് നോമ്പിന്റെ സമയം.
 
==ഖുര്‍‌ആനില്‍ നിന്ന്==
സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട്‌ കല്‍പിച്ചിരുന്നത്‌ പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ്‌ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. (ഖുര്‍‌ആന്‍ 2:183)<br />
എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന്‌ അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്‌. ) ( ഞെരുങ്ങിക്കൊണ്ട്‌ മാത്രം ) അതിന്നു സാധിക്കുന്നവര്‍ ( പകരം ) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മചെയ്താല്‍ അതവന്ന്‌ ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക്‌ കൂടുതല്‍ ഉത്തമം.(ഖുര്‍‌ആന്‍ 2:184)<br />
ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട്‌ നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്‌. ) നിങ്ങള്‍ക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക്‌ ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചുതന്നിന്‍റെപേരില്‍ അല്ലാഹുവിന്‍റെമഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ( ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌. ) (ഖുര്‍‌ആന്‍ 2:185)<br />
==നോമ്പ് മുറിയുന്ന കാര്യങ്ങള്‍==
 
തീറ്റയും കുടിയും , സം‌യോഗം , വല്ലവിധേനയും ഇന്ദ്രിയം പുറപ്പെടുവിക്കല്‍(മനപ്പൂര്‍വ്വം), ക്ഷീണമകറ്റാന്‍ സൂചിവെക്കല്‍, ഋ‍തുരക്തമോ പ്രസവ രക്തമോ പുറപ്പെടല്‍, ഛര്‍ദ്ദി ഉണ്ടാക്കല്‍.
==ഇതു കൂടി കാണുക==
*[[വ്രതം (ഹൈന്ദവം)|വ്രതം]]
"https://ml.wikipedia.org/wiki/നോമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്