"ലൈഫ് ഓഫ് പൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: uk:Життя Пі (фільм)
No edit summary
വരി 24:
}}
2012-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണു് '''''ലൈഫ് ഓഫ് പൈ'''''. [[യാൻ മാർട്ടെൽ]] 2001-ൽ എഴുതിയ ഇതേ പേരിലുള്ള [[ലൈഫ് ഓഫ് പൈ (നോവൽ)|നോവലിന്റെ]] ചലച്ചിത്രാവിഷ്കാരമാണിത്. ഓസ്കാർ പുരസ്കാര ജേതാവായ [[ആങ് ലീ]] സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഡേവിഡ് മാഗീയുടെതാണ് . [[ഇർഫാൻ ഖാൻ]], [[ജെറാർഡ് ഡിപ്രയൂ]], [[തബ്ബു]], [[സൂരജ് ശർമ]], അദിൽ ഹുസൈൻ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. റിഥം & ഹ്യൂസ് സ്റ്റുഡിയോസ് ആണു വിഷ്വൽ എഫക്റ്റ്സ് നിർവ്വഹിച്ചിരിക്കുന്നത്. [[തായ്‌വാൻ]], [[പോണ്ടിച്ചേരി]], [[മൂന്നാർ]] എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയത്.
 
==കഥാസംഗ്രഹം==
ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറി പാർത്ത ''പൈ പട്ടേലിനെ'', പൈയുടെ ജീവിതകഥ ഒരു നല്ല പുസ്തകമാകുമെന്ന് കരുതി ഒരു കനേഡിയൻ നോവലിസ്റ്റ്, പട്ടേലിന്റെ അമ്മാവൻ നിർദ്ദേശിച്ചതനുസരിച്ച് സന്ദർശിക്കുന്നു. പട്ടേൽ തന്റെ ജീവിത കഥ നോവലിസ്റ്റിനോട് പറഞ്ഞു തുടങ്ങുന്നു.
Line 42 ⟶ 43:
 
ഈ കഥ പൈ നോവലിസ്റ്റിനോട് വിവരിക്കുമ്പോൾ നോവലിസ്റ്റ് രണ്ടു കഥയിലെയും കഥാപാത്രങ്ങളെയും താരതമ്യപ്പെടുത്തുന്നുണ്ട്. ഒറുംഗ്ട്ടാനെ പൈയുടെ അമ്മയായും, സീബ്രയെ നാവികനായും, കഴുതപ്പുലിയെ കുശനിക്കാരനായും, റിച്ചാർഡ് പാർക്കറെ പൈ ആയും സങ്കല്പിക്കുന്നു. പൈ നോവലിസ്റ്റിനോട് ഇതിലേതു കഥയാണു നിങ്ങൾക്ക് പഥ്യം എന്നാരായുന്നു. കടുവയുമൊത്തുള്ള കഥയാണു തനിക്കിഷ്ടമായതെന്ന് നോവലിസ്റ്റിന്റെ മറുപടി. അപ്പോൾ പൈ " അതുകൊണ്ട് അതു ദൈവത്തിന്റെ കൂടിയാണു്" എന്നു പറയുന്നു. ഇൻഷൂറൻസ് കോപ്പിയുടെ അവസാന താളിലെ ഒരു കുറിപ്പിൽ നടുക്കടലിൽ കടുവയോടൊത്തുള്ള 227 ദിവസത്തെ കഥ നോവലിസ്റ്റ് കാണുന്നു. അതോടെ ആ കഥ കൂടി ഇൻഷൂറൻസ് കമ്പനികൾ സ്വീകരിച്ചതായി കരുതാം. ഇതോടെ ചിത്രം അവസാനിക്കുന്നു.
 
==പുരസ്കാരങ്ങൾ==
 
പശ്ചാത്തല സംഗീതമൊരുക്കിയ കനേഡിയൻ സംഗീതജ്ഞൻ മൈക്കൽ ഡാന്നയ്ക്ക് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിച്ചു<ref>http://www.mathrubhumi.com/movies/hollywood/332152/</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ലൈഫ്_ഓഫ്_പൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്