"അച്ചുതണ്ടു യുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
{{Cquote|ബാബിലോണിലെ [[യഹൂദർ|യഹൂദന്മാർക്കിടയിൽ]] [[ഏശയ്യായുടെ പുസ്തകം|ഏശയ്യാ]] പ്രവചിക്കുകയും, വസ്തുക്കളുടെ പൊരുളിനെക്കുറിച്ചുള്ള ഹെരാക്ലിറ്റസിന്റെ അന്വേഷണം എഫേസൂസിൽ മുന്നേറുകയും ചെയ്യുമ്പോൾ [[ഇന്ത്യ|ഇന്ത്യയിലെ]] വാരണാസിയിൽ [[ഗൗതമബുദ്ധൻ]] ശിഷ്യന്മാരെ പ്രബോധിപ്പിക്കുന്നുണ്ടായിരുന്നു. ഈ മനുഷ്യർ, ഒരേ കാലത്ത്....പരസ്പരം അറിയാതെ ഈ ലോകത്തിലുണ്ടായിരുന്നു. ബിസി ആറാം നൂറ്റാണ്ട്, മുഴുവൻ മനുഷ്യേതിഹാസത്തിലേയും ഏറ്റവും ശ്രദ്ധേയമായ കാലങ്ങളിലൊന്നായിരുന്നു. എല്ലായിടത്തും മനുഷ്യമനസ്സുകൾ ഒരു പുതിയ ധീരത പ്രകടിപ്പിച്ചു. എവിടേയും അവർ രാജത്വങ്ങളുടേയും പൗരോഹിത്യങ്ങളുടേയും രക്തബലികളുടേയും പാരമ്പര്യങ്ങളിൽ നിന്ന് ഉറക്കമുണരുകയും നിശിതമായ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു. ഇരുപതിനായിരം വർഷം ദീർഘിച്ച ശൈശവത്തിനു ശേഷം മനുഷ്യജാതി കൗമാരത്തിൽ എത്തിയതുപോലെയായിരുന്നു അത്.<ref>എച്ച്.ജി.വെൽസ്, ലോകത്തിന്റെ ഒരു ലഘുചരിത്രം എന്ന കൃതിയിലെ "ഗൗതമബുദ്ധന്റെ ജീവിതം" എന്ന അദ്ധ്യായം (പുറം 100)</ref>}}
 
1953-ൽ പ്രസിദ്ധീകരിച്ച "ചരിത്രത്തിന്റെ ഉല്പത്തിയും ലക്ഷ്യവും" എന്ന കൃതിയിലാണ് ജാസ്പേഴ്സ് അച്ചുതണ്ടു യുഗത്തെ സംബന്ധിച്ച തന്റെ പരികല്പന അവതരിപ്പിച്ചത്. ഈ കൃതിയിൽ അദ്ദേഹം പിൽക്കാലദർശനങ്ങളേയും മതങ്ങളേയും മൗലികമായി സ്വാധീനിച്ച അച്ചുതണ്ടുയുഗത്തിലെ ചിന്തകന്മാരെ എടുത്തുപറയുകയും, ചിന്തയുടെ ലോകത്ത് അവരുടെ ഉത്ഭവമേഖലകൾക്കുണ്ടായിരുന്ന സവിശേഷതകൾ തിരിച്ചറിയുകയും ചെയ്തു. ഭൂമിയുടെ നാലു മേഖലകളിൽ നടന്ന ഈ വികാസത്തിൽ [[ചൈന|ചൈനയിൽ]] [[കൺഫ്യൂഷനിസം|കൺഫ്യൂഷിയൻ]], [[താവോയിസം|താവോയിസ്റ്റ്]] ധർമ്മങ്ങളും, [[ഇന്ത്യ|ഇന്ത്യയിൽ]] [[ബുദ്ധമതം|ബുദ്ധ]], [[ഹിന്ദുമതം|ഹിന്ദുമതങ്ങളും]], ഇസ്രായേലിൽ [[ഏകദൈവവിശ്വാസം|ഏകദൈവവാദവും]], [[ഗ്രീസ്|ഗ്രീസിൽ]] ദാർശനികയുക്തിയും (Philosophical rationalism) വികസിച്ചു. [[ബുദ്ധൻ|ബുദ്ധനും]], [[സോക്രട്ടീസ്|സോക്രട്ടീസും]], [[കൺഫ്യൂഷ്യസ്|കൺഫ്യൂഷിയസും]], [[ജെറമിയായുടെ പുസ്തകം|ജെറമിയായും]], [[ഉപനിഷത്ത്|ഉപനിഷൽയോഗികളും]], മെൻഷിയസും, [[യൂറിപ്പിഡിസ്|യൂറിപ്പിഡിസും]] ഇതിൽ പങ്കുപറ്റി.<ref name ="arm"/> വിവിധ സംസ്കാരങ്ങളിൽ ഏകകാലത്ത് നടന്ന ഈ ബൗദ്ധികമുന്നേറ്റങ്ങൾ തമ്മിൽ തിരിച്ചറിയാവുന്ന ഉഭയബന്ധങ്ങളോ കൊടുക്കൽ വാങ്ങലുകളോ ഇല്ലാതിരുന്നിട്ടും അവ അത്ഭുതകരമായ സമാനതകൾ പ്രകടിപ്പിച്ചതായി ജാസ്പേഴ്സ് കരുതി. ബിസി രണ്ടാം സഹസ്രാബ്ധത്തിന്റെ മദ്ധ്യഘട്ടത്തിലെ മനുഷ്യസംസ്കാരത്തെ സംബന്ധിച്ച ജാസ്പേഴിന്റെ ഈ ഉൾക്കാഴ്ച മറ്റു പല പണ്ഡിതന്മാരും പിന്തുടരുകയും മതങ്ങളുടെ ചരിത്രത്തിന്റെ പഠനത്തിൽ ചർച്ചാവിഷയമായി തുടരുകയും ചെയ്യുന്നു.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/അച്ചുതണ്ടു_യുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്