"അച്ചുതണ്ടു യുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ഇന്ത്യ|ഇന്ത്യ]] [[പേർഷ്യ|പേർഷ്യ]] [[ചൈന|ചൈന]] [[പലസ്തീൻ|പലസ്തീന]] [[ഗ്രീസ്|ഗ്രീസ്]] എന്നിങ്ങനെയുള്ള ചിതറിക്കിടക്കുന്ന നാടുകളെ കേന്ദ്രീകരിച്ച് ലോകത്താകമാനം മനുഷ്യചിന്തയിൽ വിപ്ലവകരമായ മുന്നേറ്റം നടന്നതായി പറയപ്പെടുന്ന ബി.സി. 800-നും 200-നും ഇടയ്ക്കുള്ള കാലഘട്ടത്തെ സൂചിപ്പിക്കാൻ ഇരുപതാം നൂറ്റാണ്ടിലെ [[ജർമ്മൻ|ജർമ്മൻ]] ചിന്തകൻ കാൾ ജാസ്പേഴ്സ് രൂപപ്പെടുത്തിയ പരികല്പനയാണ് '''അച്ചുതണ്ടു യുഗം''' (Axial Age). മനുഷ്യമനസ്സുകളേയും സംസ്കാരങ്ങളേയും മൗലികമായി സ്വാധീനിച്ച് ഇന്നോളം നിലനിൽക്കുന്ന മുഖ്യ ദാർശനിക-ധാർമ്മികവ്യവസ്ഥകളുടെയെല്ലാം അടിത്തറ ഈ കാലഘട്ടത്തിൽ രൂപപ്പെട്ടതാണെന്നു ജാസ്പേഴ്സ് വാദിച്ചു.<ref name ="arm">[[കാരൻ ആംസ്ട്രോങ്ങ്]], "ഗ്രേയ്റ്റ് ട്രാൻസ്ഫോർമേഷൻ" എന്ന കൃതിയുടെ ആമുഖത്തിൽ (പുറം xvi).</ref>
 
"ചരിത്രത്തിന്റെ ഉല്പത്തിയും ലക്ഷ്യവും" എന്ന കൃതിയിലാണ് ജാസ്പേഴ്സ് അച്ചുതണ്ടു യുഗത്തെ സംബന്ധിച്ച പരികല്പന അവതരിപ്പിച്ചത്. ഈ കൃതിയിൽ അദ്ദേഹം പിൽക്കാലദർശനങ്ങളേയും മതങ്ങളേയും മൗലികമായി സ്വാധീനിച്ച അച്ചുതണ്ടുയുഗത്തിലെ ചിന്തകന്മാരെ എടുത്തുപറയുകയും, ചിന്തയുടെ ലോകത്ത് അവരുടെ ഉത്ഭവമേഖലകൾക്കുണ്ടായിരുന്ന സവിശേഷതകൾ തിരിച്ചറിയുകയും ചെയ്തു. ഭൂമിയുടെ നാലു മേഖലകളിൽ നടന്ന ഈ വികാസത്തിൽ [[ചൈന|ചൈനയിൽ]] [[കൺഫ്യൂഷനിഷംകൺഫ്യൂഷനിസം|കൺഫ്യൂഷിയൻ]], [[താവോയിസം|താവോയിസ്റ്റ്]] ധർമ്മങ്ങളും, [[ഇന്ത്യ|ഇന്ത്യയിൽ]] [[ബുദ്ധമതം|ബുദ്ധ]], [[ഹിന്ദുമതം|ഹിന്ദുമതങ്ങളും]], ഇസ്രായേലിൽ [[ഏകദൈവവിശ്വാസം|ഏകദൈവവാദവും]], [[ഗ്രീസ്|ഗ്രീസിൽ]] ദാർശനികയുക്തിയും വികസിച്ചു. [[ബുദ്ധൻ|ബുദ്ധനും]], [[സോക്രട്ടീസ്|സോക്രട്ടീസും]], [[കൺഫ്യൂഷ്യസ്|കൺഫ്യൂഷിയസും]], [[ജെറമിയായുടെ പുസ്തകം|ജെറമിയായും]], [[ഉപനിഷത്ത്|ഉപനിഷൽയോഗികളും]], മെൻഷിയസും, [[യൂറിപ്പിഡിസ്|യൂറിപ്പിഡിസും]] ഇതിൽ പങ്കുപറ്റി.<ref name ="arm"/> വിവിധ സംസ്കാരങ്ങളിൽ ഏകകാലത്ത് നടന്ന ഈ ബൗദ്ധികമുന്നേറ്റങ്ങൾ തമ്മിൽ തിരിച്ചറിയാവുന്ന ഉഭയബന്ധങ്ങളോ കൊടുക്കൽ വാങ്ങലുകളോ ഇല്ലാതിരുന്നിട്ടും അവ അത്ഭുതകരമായ സമാനതകൾ പ്രകടിപ്പിച്ചതായി ജാസ്പേഴ്സ് കരുതി. ബിസി രണ്ടാം സഹസ്രാബ്ധത്തിന്റെ മദ്ധ്യഘട്ടത്തിലെ മനുഷ്യസംസ്കാരത്തെ സംബന്ധിച്ച ജാസ്പേഴിന്റെ ഈ ഉൾക്കാഴ്ച മറ്റു പല പണ്ഡിതന്മാരും പിന്തുടരുകയും മതങ്ങളുടെ ചരിത്രത്തിന്റെ പഠനത്തിൽ ചർച്ചാവിഷയമായി തുടരുകയും ചെയ്യുന്നു.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/അച്ചുതണ്ടു_യുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്