"പുന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

137 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
അവലംബം ചേർത്തു
(ചെ.) (അവലംബം ചേർത്തു)
ഇന്നത്തെ സോമാലിയ, എത്തിയോപ്പിയ, എറിട്രിയ പ്രദേശങളിലായി ബി.സി.ഇ. മൂന്നാം സഹസ്രാബ്ദത്തിൽ നിലനിന്നിരുന്ന ഒരു രാജ്യമാണ് '''പുന്ത്'''.<ref>Simson Najovits, ''Egypt, trunk of the tree, Volume 2'', (Algora Publishing: 2004), p.258.</ref> ഇന്നത്തെ അറേബിയൻ ഉപദ്വീപിന്റെ സമീപഭാഗങ്ങളും ഈ ന്രാജ്യത്തിൽ ഉൾപ്പെറ്റിരുന്നു എന്നു കരുതുന്നവരുമുണ്ട്. ഇവിടെ നിന്ന് സ്വർണ്ണം, സുഗന്ധവസ്തുക്കൾ, ആനക്കൊമ്പ്, മരം, ജിറാഫ്, ബബൂൺ തുടങ്ങിയവയും അപൂർവ സസ്യങ്ങളും ഫറവോമാരുടെ കാലത്ത് പുരാതന ഈജിപ്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടിരുന്നതിന് തെളിവുകൾ കിട്ടിയിട്ടുണ്ട്. ചില ഈജിപ്ഷ്യൻ രേഖകളിൽ ഈ സ്ഥലത്തിനെ "ദൈവത്തിന്റെ നാട്" എന്ന് വിളിക്കുന്നുണ്ട്.
 
ആഫ്രിക്കയുടെ എറിട്രിയൻ തീരവും അറേബിയയുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളും പണ്ടുകാലത്ത് ചേർന്നുകിടന്നിരുന്നു എന്നും അവിടെയാണ് പുന്ത് നിലനിന്നിരുന്നത് എന്നും കേസരി ബാലകൃഷ്ണപിള്ള സിദ്ധാന്തിക്കുന്നുണ്ട്. പിൽക്കാലത്ത് അവക്കിടയിൽ ഭൂമി താഴ്ന്നുപോയി ചെങ്കടൽ രൂപം കൊണ്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
 
നാലാം രാജവംശത്തിലെ കുഫു ചക്രവർത്തിയുടെ കാലത്തുതന്നെ പുന്തിൽ നിന്ന് സ്വർണ്ണം പുരാതന ഈജിപ്തിൽ എത്തിയിരുന്നതിനെപറ്റി പരാമർശമുണ്ട്.
 
==അവലംബം==
{{reflist}}
606

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1605190" എന്ന താളിൽനിന്ന് ശേഖരിച്ചത്