"മോസില്ല ഫയർഫോക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

--cite eb
വരി 496:
കമ്യൂണിറ്റി പതിപ്പുകൾ അല്ലാതെയുള്ള പതിപ്പുകൾക്ക്, കോഡ് പരിഷരിച്ച് ഫയർഫോക്സ് എന്ന പേരോടുകൂടി ഇറക്കുന്നതിന് മോസില്ലയുടെ പ്രത്യേകാനുമതി നേടിയിരിക്കണം. കൂടാതെ ഫയർഫോക്സിന്റെ എല്ലാ വാണിജ്യമുദ്രകളും അതിൽ ഉപയോഗിച്ചിരിക്കുകയും വേണം. ഉദാഹരണത്തിൽ ഫയർഫോക്സ് എന്ന പേരു് മാത്രം ലോഗോ ഇല്ലാതെ ഉപയോഗിക്കുവാൻ സാദ്ധ്യമല്ല. [[2006]]-ൽ [[ഡെബിയൻ]] പ്രൊജക്റ്റ് ഫയർഫോക്സിന്റെ ഔദ്യോഗിക ലോഗോ ഉപയോഗിക്കുന്നത് നിർത്താൻ തത്ത്വത്തിൽ തീരുമാനിച്ചു (ഡെബിയന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുമതികളുമായി ഒത്തുപോകാത്തത് കൊണ്ടാണീ തീരുമാനം). തുടർന്ന് ഡെബിയൻ പ്രതിനിധികൾ മോസില്ല ഫൗണ്ടേഷനുമായി ചർച്ചകൾ നടത്തുകയും, വാണിജ്യമുദ്രകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പകർപ്പവകാശ സംബന്ധിയായ പ്രശ്നങ്ങൾ മൂലം ഫയർഫോക്സ് എന്ന വാണിജ്യമുദ്രയോടു കൂടി ഉല്പന്നം ഉപയോഗിക്കുവാൻ സാധിക്കില്ലെന്നും അതിനാൽ അവർ അവരുടെ ഉല്പന്നത്തിൽ ഫയർഫോക്സ് എന്ന വാണിജ്യമുദ്ര ഉപയോഗിക്കില്ലെന്നും അറിയിച്ചു. <ref>{{ cite web | url = http://bugs.debian.org/cgi-bin/bugreport.cgi?bug=354622 | title = Debian Bug report logs - #354622: Uses Mozilla Firefox trademark without permission | accessdate = 2007-01-30 | publisher = Debian.org}}</ref> അവസാനം, ഡെബിയനിൽ ബ്രൗസറായി അവർ ഫയർഫോക്സിന്റെ ഭേദഗതികൾ വരുത്തിയ പതിപ്പായ [[ഐസ്‌വെസ്സൽ]] മറ്റു മോസില്ല ഉല്പന്നങ്ങൾക്കൊപ്പം ഉപയോഗിക്കുവാൻ തുടങ്ങി.
== പ്രചരണ പരിപാടികൾ ==
പുറത്തിറങ്ങിയ ആദ്യ വർഷം തന്നെ 100 മില്യണിലധികം ഉപയോക്താക്കൾ ഫയർഫോക്സ് ഡൗൺലോഡു ചെയ്തു,<ref>{{cite web | url = http://www.mozilla.org/press/mozilla-2005-10-19.html | title = Firefox surpasses 100 million downloads | accessdate = 2007-02-04 |date=October 19, 2005 | author = Palmer, Judi and Colvig, Mary | publisher = mozilla.org}}</ref> തുടർന്ന് 2004-ൽ തന്നെ ആരംഭിച്ച, [[ബ്ലാക്ക് റോസ്]], [[ആസ ഡോട്ട്‌സലർ]] തുടങ്ങിയവർ ''മാർക്കറ്റിംഗ് ഇവന്റ്'' എന്നു വിളിക്കുന്ന പ്രചരണ പരിപാടികളുമാരംഭിച്ചു..<ref>{{cite eb | url = http://web.archive.org/web/20040805210701/http://www.blakeross.com/archives/000228.html | title = Week 1: Press reviews | accessdate = 2007-02-04 |date=2004-07-07 | author = Ross, Blake | publisher = blakeross.com}}</ref>
 
ഫയർഫോക്സുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുവാൻ ഒരിടം,ഫയർഫോക്സിന്റെ വിപണി സ്വാധീനം വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി [[2004]],[[സെപ്റ്റംബർ 12]]-ന്‌,<ref>{{cite web | url = http://www.spreadfirefox.com/node/115 | archiveurl = http://archive-sfx.spreadfirefox.com/node/115 | archivedate=2005-02-26 | title = We're igniting the web. Join us! | accessdate = 2007-02-04 |date=2004-09-12 | author = Sfx Team | publisher = Spread Firefox: Sfx Team's Blog}}</ref> സ്പ്രെഡ് ഫയർഫോക്സ് (Spread Firefox)(SFX) എന്നൊരു വെബ്ബ് പോർട്ടൽ തന്നെയാരംഭിച്ചു. ഈ പോർട്ടൽ വഴി ''ഗെറ്റ് ഫയർഫോക്സ്'' ബട്ടൺ പ്രോഗ്രാം നടത്തുകയും, ഉപയോക്താക്കൾക്ക് പ്രോത്സാഹനമായി റഫറർ പോയന്റുകൾ നൽകുകയും ചെയ്തു. ഇതിൽ ഏറ്റവും കൂടുതൽ റഫറർമാരെ സൈറ്റിൽ അവതരിപ്പിക്കുകയും ചെയ്തു. ഫയർഫോക്സ് വ്യാപിക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ എസ്.എഫ്.എക്സും അതിലെ അംഗങ്ങളും പരിപാടികൾ അവതരിപ്പിച്ചു കൊണ്ടിരുന്നു. ഈ പ്രചരണ പരിപാടികളുടെ ഭാഗമായി ഫയർഫോക്സ് 3 ഇറക്കുന്നതോടനുബന്ധിച്ച് വേൾഡ് ഡൗൺലോഡ് റെക്കോർഡ് സൃഷ്ടിക്കുവാൻ ശ്രമിച്ചും ഇതിന്റെ ഭാഗമായി ഇരുപത്തിനാല് മണിക്കൂറുകൾക്കുള്ളിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സോഫ്റ്റ്‌വെയർ എന്ന ബഹുമതി സ്വന്തമാക്കി.<ref name="WorldRecord"> {{cite web | url = http://www.spreadfirefox.com/en-US/worldrecord/ | title = Set a Guinness World Record
"https://ml.wikipedia.org/wiki/മോസില്ല_ഫയർഫോക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്