"ഹബ്ബിൾ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Hubble law}}
വിദൂരഗാലക്സികളില്‍ നിന്നും വരുന്ന പ്രകാശത്തിന്റെ ''ചുവപ്പുനീക്കം'' (redshift) പ്രസ്തുതഗാലക്സിയിലേക്കുള്ള ''ദൂരത്തിനു ആനുപാതികമാണു'' എന്നു പ്രസ്താവിക്കുന്ന പ്രശസ്തമായ ഒരു ജ്യോതിശാസ്ത്രനിയമമാണ്‌ '''ഹബ്ബിള്‍ നിയമം'''. ഏതാണ്ട് പത്തോളം വര്‍ഷത്തെ നിരന്തരഗവേഷണത്തിനു ശേഷം 1929-ല്‍ എഡ്‌വിന്‍ ഹബ്ബിളും മില്‍ട്ടണ്‍ ഹുമാസണുമാണു ഈ നിയമം രൂപീകരിച്ചത്. വികസിക്കുന്ന പ്രപഞ്ചത്തിന്റെ ആദ്യത്തെ നിരീക്ഷണചരിത്രം ഇവരുടെ നിരീക്ഷണപഠനങ്ങളാണെന്നു കരുതപ്പെടുന്നു. ഇന്നു മഹാസ്ഫോടന സിദ്ധാന്തത്തിന്റെ ഏറ്റവും ശക്തമായ തെളിവുകളിലൊന്നാണ്‌തെളിവുകളിലൊന്നായാണ്‌ ഈ നിയമം കൂടുതല്‍ പ്രശസ്തം.‍
 
ഹബ്ബിള്‍ നിയമത്തിന്റെ ഗണിതരൂപം താഴെ കാണുന്ന പ്രകാരമാണുപ്രകാരമാണ്‌.
 
:<math>v = H_0 \, D,</math>
 
സൂത്രവാക്യത്തിലെ ''H''<sub>0</sub> എന്ന ആനുപാതിക സ്ഥിരാങ്കം (proportionality constant) '''ഹബ്ബിള്‍ സ്ഥിരാങ്കം''' എന്നറിയപ്പെടുന്നു. 2003-ല്‍ WMAP എന്ന ഉപഗ്രഹമുപയോഗിച്ച് നടത്തിയ പഠനമനുസരിച്ച് ഈ ആനുപാതികഹബ്ബിള്‍ സ്ഥിരാങ്കത്തിന്റെ മൂല്യം 71 ± 4 (km/s)/megaparsec ആണ്‌. 2006ല്‍ നാസയുടെ ചന്ദ്ര എക്സ്റേ ഒബ്‌സര്‍‌വേറ്ററി ഉപയോഗിച്ച് നടത്തിയ കുറച്ച് കൃത്യത കുറഞ്ഞ പഠനങ്ങളിലൂടെപഠനത്തില്‍ കിട്ടിയ മൂല്യം 77 (km/s)/Mpc എന്നാണു. പക്ഷെ ഈ മൂല്യത്തിനു ± 15% വരെ വ്യത്യാസമുണ്ടാകാമെന്നു പ്രസ്തുത പഠനത്തില്‍ പറയുന്നു. ഹബ്ബിള്‍ നിയമത്തിന്റെ ആനുപാതിക സ്ഥിരാങ്കത്തിന്റെ കൃത്യമായ മൂല്യം നിര്‍ണ്ണയിക്കുക എന്നത് ജ്യോതിശാസ്ത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ്‌ഒരു സം‌ഗതിയാണ്‌. കാരണം അതുപയോഗിച്ചാണ്‌ പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കുന്നത്. നേരിയ വ്യത്യാസം പോലും കോടിക്കണക്കിനു വര്‍ഷത്തെ വ്യത്യാസം പ്രായത്തില്‍ വരുത്തും.
 
 
"https://ml.wikipedia.org/wiki/ഹബ്ബിൾ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്