"ചാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

340 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[File:Hirsekoerner.jpg|thumb|right|220px|Millet grains]]
 
[[ഔഷധം|ഔഷധഗുണമുള്ള]] ഒരു [[ധാന്യം|ധാന്യമാണ്]] '''ചാമ'''(Millet). ഒരു ആഹാരവസ്തുകൂടിയായ ഇത് പുല്ലരി എന്ന പേരിലും അറിയപ്പെടുന്നു. [[കഫം]], [[പിത്തം]], [[വിഷബാധ]] എന്നിവയ്ക്കൊക്കെ ചാമ നല്ലതാണ്.
 
== കൃഷിരീതി ==
[[കാലവർഷം|കാലവർഷത്തിന്റെ]] ആരംഭത്തോടെയാണ് ചാമ വിതയ്ക്കുക. കൊയ്തു കഴിഞ്ഞ പാടങ്ങളിൽ ഇടവിളയായിട്ടാണ് കേരളത്തിൽ കൃഷിചെയ്തുവരുന്നത്. [[രേവതി (നക്ഷത്രം)|രേവതി]], [[ഭരണി (നക്ഷത്രം)|ഭരണി]], [[രോഹിണി (നക്ഷത്രം)|രോഹിണി]] എന്നീ ഞാറ്റുവേലകളിൽ [[പൊടിവിത|പൊടിവിതയായി]] ചാമ വിതയ്ക്കാം. പ്രത്യേക വളപ്രയോഗമൊന്നും കൂടാതെ രണ്ടുമാസം കൊണ്ട് കൊണ്ട് ചാമ മൂപ്പെത്തി [[വൃശ്ചികം|വൃശ്ചികമാസത്തോടെ]] കൊയ്തെടുക്കാം. പ്രത്യേക പരിചരണങ്ങൾ ആവശ്യമില്ലെങ്കിലും [[ചാണകം|ചാണകവും]] [[വെണ്ണീർ|വെണ്ണീറും]] വളമായി ഉപയോഗിക്കാവുന്നതാണ്.<ref>[http://kif.gov.in/ml/index.php?option=com_content&task=view&id=385&Itemid=29 ചാമക്കൃഷി - കേരള ഇന്നവേഷൻ ഫൗണ്ടേഷൻ]</ref>
 
== ഇനങ്ങൾ==
 
== ഉപയോഗങ്ങൾ==
ചാമകൊണ്ട് ചോറു, [[ഉപ്പുമാവ്]],[[കഞ്ഞി]], [[പുട്ട്]], [[പായസം]] തുടങ്ങി വിവിധങ്ങളായ ആഹാരവിഭവങ്ങളുണ്ടാക്കാം. കഫം,പിത്തം എന്നിവയ്ക്ക് ഔഷധമായും ഉപയോഗിക്കുന്നു. ലൗബേർഡ് പോലുള്ള വളർത്തുപക്ഷികൾക്ക് ആഹാരമായും കൊടുക്കുന്നു.
 
== ദൂഷ്യഫലങ്ങൾ ==
ചാമയുടെ ഉപയോഗം മൂലം [[വാതം]] കൂടാനും ദേഹം മെലിയാനും മലബന്ധമുണ്ടാകും സാധ്യതയുണ്ട്{{അവലംബം}}. ഇതു കാരണം '''ഗതികെട്ടാൽ ചാമയും തിന്നും''' എന്നൊരു പഴംചൊല്ല് പോലും പ്രചാരത്തിലുണ്ട്.
 
== അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1587645" എന്ന താളിൽനിന്ന് ശേഖരിച്ചത്