[[ജപ്പാൻ|ജപ്പാനിൽ]] പന്ത്രണ്ടാം നൂറ്റാണ്ടിൽ (Kamakura period) ആണ് [[സമുറായി]] എന്ന പോരാളി വർഗം ഉയർന്നു വന്നതും, ശാസ്ത്രീയംശാസ്ത്രീയമായ ആയ ആയോധന കലആയോധനകല പരിശീലനം തുടങ്ങിയതും. പ്രധാനമായും കുതിരസവാരിയും അസ്ത്ര, ശസ്ത്ര വിദ്യകളും ആണ് അന്ന് പരിശീലിക്കപ്പെട്ടിരുന്നത്. ഈ ആയോധന കലകളിൽ പ്രധാന സ്ഥാനം വഹിച്ചിരുന്നത് കെൻജിറ്റ്സു ( 剣術 ) എന്ന പരമ്പരാഗതമായ വാൾപ്പയറ്റ് സമ്പ്രദായം ആയിരുന്നു. അക്കാലത്തു [[സമുറായി]] കുടുംബങ്ങളിൽ ജനിച്ച വിദ്യാർത്ഥികൾക്ക് ഈ [[ആയോധനകല|ആയോധന കല]] അഭ്യസിക്കാൻ [[ജപ്പാൻ|ജപ്പാനിൽ]] ഉടനീളം കെൻജിറ്റ്സു വിദ്യാലയങ്ങൾ ഉണ്ടായി. ഇക്കാലത്താണ് കെൻഡോ ഒരു ആയോധന കലയായി വളർന്ന് വികസിച്ചത്.