"പങ്കാളിത്ത പെൻഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
2008-നും 2012-നും ഇടയിൽ ബ്രിട്ടനിലെ പെൻഷൻകാർക്ക് അവരുടെ വരുമാനത്തിൽ 20 ശതമാനത്തിന്റെ ഇടിവാണ് പങ്കാളിത്ത പെൻഷൻ സമ്പ്രദായം മൂലം ഉണ്ടായത്. <ref>http://www.mathrubhumi.com/article.php?id=1776749</ref>
==ഇന്ത്യയിൽ==
2004 ലാണ് കേന്ദ്രം പുതിയ പങ്കാളിത്ത പെൻഷൻ സമ്പ്രദായം കൊണ്ടുവന്നത്. 2004 മുതൽ സൈന്യത്തിലേതൊഴികെയുള്ള കേന്ദ്രനിയമനങ്ങൾക്ക് ഇത് ബാധകമാക്കി. ഇത് എല്ലാ സംസ്ഥാനങ്ങളിലേക്കുംസംസ്ഥാനങ്ങളിലും വ്യാപിപ്പിക്കാൻനടപ്പിലാക്കാൻ നിർബന്ധിക്കുകയും ചെയ്തു. കേന്ദ്ര പങ്കാളിത്ത പെൻഷനിൽ വരുന്നവർക്ക് ജനറൽ പ്രോവിഡൻറ് ഫണ്ടും ബാധകമല്ല. ഈ സമ്പ്രദായത്തിന് നിയമപ്രാബല്യം നൽകാൻ 2011ൽ രൂപം നൽകിയ പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും സ്റ്റാൻഡിങ് കമ്മിറ്റിയുടെ അഭിപ്രായത്തിന് വിട്ടു. സ്റ്റാൻഡിങ് കമ്മിറ്റി നിർദേശിച്ച മാറ്റങ്ങൾ അംഗീകരിക്കാനോ പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് പാസാക്കാനോ കഴിഞ്ഞിട്ടില്ല. ജൂണിൽ മന്ത്രിസഭ ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനിരുന്നെങ്കിലും സഖ്യകക്ഷികളുടെ എതിർപ്പുകാരണം മാറ്റിവെച്ചു. തൃണമൂൽകോൺഗ്രസ് നേതാവ് മമതാ ബാനർജിയാണ് ഇതിനെ ശക്തിയായി എതിർത്തത്.
 
രണ്ട് തരം പദ്ധതികളാണ് കേന്ദ്ര പദ്ധതിയിലുള്ളത്. ടയർ ഒന്നും രണ്ടും. പദ്ധതി നടത്താൻ സെൻട്രൽ റെക്കോഡ് കീപ്പിങ് ഏജൻസിയുണ്ടാകും ( സി.ആർ.എ). പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റിയും വരും.
"https://ml.wikipedia.org/wiki/പങ്കാളിത്ത_പെൻഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്