"ഈവ ടാങ്ഗ്വേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Yves Tanguy}}
 
{{Orphan|date=ഡിസംബർ 2010}}
[[File:Indefinite Divisibility.jpg|thumb|300px|right|ഡിവിസിബിലൈറ്റ് ഇൻഡിഫൈനി (1942) ഈവ ടാങ്ഗ്വേ രചിച്ച ചിത്രം]]
 
'''ഈവ ടാങ്ഗ്വേ''' ഒരു [[ഫ്രാൻസ്|ഫ്രഞ്ച്]]-[[അമേരിക്ക|അമേരിക്കൻ]] [[ചിത്രം|ചിത്രകാരനായിരുന്നു]]‍. 1900 [[ജനുവരി]] 5-ന് [[പാരീസ്|പാരീസിൽ]] ജനിച്ചു. പഠനകാലത്തു തന്നെ സർറിയലിസത്തിന്റെ സൈദ്ധാന്തിക ധാരകൾ ഉൾക്കൊള്ളാൻ ഇദ്ദേഹം ശ്രമിച്ചിരുന്നു. എന്നാൽ 1923 വരെ ഒരു ചിത്രകാരനാകണം എന്ന ആഗ്രഹം ടാങ്ഗ്വേ വച്ചു പുലർത്തിയിരുന്നില്ല. 1923-ൽ ജോർജ്വോ ഡി ഷിറികോയുടെ ഒരു രചനയാണ് ചിത്രകലാരംഗത്തേക്കു കടന്നു ചെല്ലുവാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. തുടർന്ന് ആന്ദ്രേ ബ്രട്ടനുമായി അടുപ്പത്തിലാവുകയും സർറിയലിസ്റ്റുകളുടെ പ്രസിദ്ധീകരണമായ ലാ റെവല്യൂഷൻ സർറിയലിസ്റ്റെയിൽ തുടർച്ചയായി ചിത്രങ്ങൾ വരച്ചു തുടങ്ങുകയും ചെയ്തു. എന്നാൽ [[രണ്ടാം ലോകയുദ്ധം]] ആരംഭിച്ചതോടെ ആ സംഘത്തോടു ടാങ്ഗ്വേ വിട പറഞ്ഞു.
 
മൗലികമായ ചില രചനാസങ്കേതങ്ങൾക്കായുള്ള അന്വേഷണം നടത്തിയ ടാങ്ഗ്വേ ''ഓട്ടോമാറ്റിക്'' എന്നു വിളിക്കപ്പെട്ട ഒരു ശൈലിയിലുള്ള ചിത്രങ്ങൾ വരച്ചു തുടങ്ങി. ജെനിസിസ് (1926) ഓൺ സോന്നെ (1926) തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്. പിന്നീട് കുറേക്കൂടി മൗലികമായൊരു സർറിയലിസ്റ്റു ശൈലിയാണ് ടാങ്ഗ്വേ പിന്തുടർന്നത്. ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ വെളിച്ചം ക്ഷീരശോഭയാർന്നതും, ചിലപ്പോൾ അതാര്യവുമായി അനുഭവപ്പെടാറുണ്ടായിരുന്നു, മരുപ്രദേശങ്ങളും ആകാശച്ചരിവും തമ്മിൽ സന്ധിക്കുന്ന ചക്രവാളത്തിന്റെ ചിത്രീകരണത്തിൽ വ്യത്യസ്തമായൊരു ശൈലി പ്രയോഗിക്കാനും ഇദ്ദേഹം ശ്രമിച്ചു. 1929-ലെ റുബാൻ ഡി എക്സെസ് തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്.
വരി 9:
1938-ൽ ഇദ്ദേഹം കേ സേഗ് എന്നൊരു അമേരിക്കൻ സർറിയലിസ്റ്റു ചിത്രകാരിയെ പരിചയപ്പെട്ടു. രണ്ടാം ലോകയുദ്ധാരംഭത്തിൽ അവരോടൊപ്പം ന്യൂയോർക്കിൽ താമസമാക്കി, ഇദ്ദേഹം. 1941-ൽ അവരിരുവരും വുഡ്ബറിയിലേക്കു താമസം മാറ്റി. 1948-ൽ ടാങ്ഗ്വേ അമേരിക്കൻ പൗരത്വം നേടി.
 
ഇദ്ദേഹത്തിന്റെ രചനകളെല്ലാം വൈയക്തിക സ്വപ്നങ്ങളുടെ വിശാലവും വിശദാംശങ്ങളടങ്ങിയതുമായ സൃഷ്ടികളാണ്. ഡിമെയ്ൻ ഓൺ മി ഫുസുലി (1928), ഡിവിസിബിലൈറ്റ് ഇൻഡിഫൈനി (1942) മൾട്ടിപ്ലിക്കേഷൻ ഡി ആർക്സ് (1954) തുടങ്ങിയവയാണ് മുഖ്യചിത്രങ്ങൾ. 1954-ലെ നോംബ്രെസ് ഇമാജിമെയേർഴ്സ് ആണ് അവസാനചിത്രം. 1955 ജ.[[ജനുവരി]] 15-നു വുഡ്ബറിയിൽ ഇദ്ദേഹം നിര്യാതനായി.
 
==അവലംബം==
വരി 22:
 
{{സർവ്വവിജ്ഞാനകോശം|ടാങ്ഗ്വേ,_ഈവ_(1900_-__55)|ടാങ്ഗ്വേ, ഈവ (1900 - 55)}}
 
{{lifetime|1900|1955|ജനുവരി 5|ജനുവരി 15}}
 
[[als:Yves Tanguy]]
"https://ml.wikipedia.org/wiki/ഈവ_ടാങ്ഗ്വേ" എന്ന താളിൽനിന്ന് ശേഖരിച്ചത്