"തുർക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം: ace:Tureuki എന്നത് ace:Turuki എന്നാക്കി മാറ്റുന്നു
വരി 98:
രാജ്യത്തിനകത്തും പുറത്തും സൗഹൃദം എന്നതായിരുന്നു കെമാലിന്റെ വിദേശനയം പിന്തുടർന്ന് വിദേശരാജ്യങ്ങളുമായി സൗഹൃദത്തിലെത്തിയ തുർക്കി, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടം വരെ നിഷ്പക്ഷമായി തുടർന്നെങ്കിൽ 1945-ൽ സഖ്യകക്ഷികൾക്കൊപ്പം ചേർന്നിരുന്നു. യുദ്ധത്തിനുശേഷം അതിർത്തിപ്രദേശത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂനിയനുമായുള്ള]] ബന്ധം വഷളാവുകയും അമേരിക്കൻ ചേരിയിൽ എത്തുകയും ചെയ്തു. ഇതോടെ ജനാധിപത്യസംവിധാനം ഉദാരമാക്കുകയും പ്രതിപക്ഷപാർട്ടികൾക്കുള്ള നിരോധനം നീക്കുകയും ചെയ്തു.
 
1950 മുതലുള്ള കാലത്ത് കമാലിന്റെ കക്ഷിയായിരുന്ന റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയെ അധികാരത്തിൽ നിന്നും പുറത്താക്കി, വിവിധ പ്രതിപക്ഷകക്ഷികൾ രാജ്യത്ത് അധികാരത്തിലെത്തി. അമേരിക്കൻ സാമ്പത്തിക സഹായത്തോടെ ത്വരിതഗതിയിലുള്ള സാമ്പത്തികവികസനവും രാജ്യത്ത് നടപ്പിലായി. എന്നാൽ കമാലിസത്തിൽ നിന്നും വ്യതിചലിച്ച് മതസംവിധാനം ഇക്കാലത്ത് ശക്തിപ്പെട്ടു. ഭരണഘടനക്ക് വിരുദ്ധമായ പ്രവണതയാണെന്നാരോപിച്ച് 1960 മുതൽ 1995 വരെയുള്ള കാലത്ത് നാലുവട്ടം പട്ടാളം അധികാരം ഏറ്റെടുത്തു. 1970-കളുടെ അവസാനം തുർക്കിയുടെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടമായിരുന്നു. സാമ്പത്തികമാന്ദ്യവും, തൊഴിലില്ലായ്മയും ഉയർന്നതിനൊപ്പം ഇസ്ളാമിക മതമൗലികവാദവും രാഷ്ട്രീയ-വംശീയസംഘനങ്ങളും മൂലം അരാജകത്വംഅരാജകത് നടമാടിയ വേളയിലാണ് 1980-ൽ പട്ടാളം മൂന്നാം വട്ടം അധികാരമേറ്റെടുത്തത്. ഇതിനു ശേഷം രാജ്യത്ത് രാഷ്ട്രീയസ്ഥിരത കൈവന്നു. 2002-ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് [[ജസ്റ്റിസ് ആൻഡ് ഡെവലപ്പ്മെന്റ് പാർട്ടി]] തുർക്കിയിൽ അധികാരത്തിൽ വന്നു. വളരെ വർഷങ്ങൾക്കു ശേഷമുള്ള ഏകകക്ഷിഭരണമായിരുന്നു അത്.
 
യു.എൻ, നാറ്റോ എന്നിവയിൽ അംഗമാണ് തുർക്കി. സൈപ്രസിനെച്ചൊല്ലി ഗ്രീസുമായുള്ള തർക്കവും [[തുർക്കിയിലെ കുർദിഷ് കലാപം|കുർദുകളുടെ ആഭ്യന്തര കലാപവുമാണ്]] ആധുനിക തുർക്കി നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.
"https://ml.wikipedia.org/wiki/തുർക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്