"ദനഹാ പെരുന്നാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:Baptism (Kirillo-Belozersk).jpg|thumb|സ്നാനമേൽക്കുന്ന യേശു - ഒരു റഷ്യൻ ഐക്കൺ]]
ഒരു ക്രിസ്ത്യൻ വിശേഷദിനമാണ് '''എപ്പിഫനി''' (Epiphany) അഥവാ '''ദനഹാ'''. പിണ്ടിപ്പെരുന്നാൾ എന്നും ഇതറിയപ്പെടുന്നു. പരമ്പരാഗതമായി ജനുവരി 6-ന് ആഘോഷിക്കപ്പെടുന്ന ഈ പെരുന്നാളിൽ പൗരസ്ത്യദേശത്തെ ജ്ഞാനികൾ ബേത്‌ലഹേമിലെത്തി ഉണ്ണിയേശുവിനെ വണങ്ങിയതിനെയാണ് പാശ്ചാത്യ സഭകൾ പ്രധാനമായും അനുസ്മരിക്കുന്നത്. എന്നാൽ യോർദ്ദാൻ നദിയിൽ വെച്ച് യേശു സ്നാനമേറ്റതിനെ അനുസ്മരിക്കുന്ന കർത്താവിന്റെ മാമോദീസ പെരുന്നാളായി പൗരസ്ത്യസഭകൾ ഈ ദിനം ആചരിക്കുന്നു. പൗരസ്ത്യസഭകളിൽ [[ജൂലിയൻ കാലഗണനാരീതി]] പിന്തുടരുന്നവ ഗ്രിഗോറിയൻ കലണ്ടറുമായുള്ള 13 ദിവസങ്ങളുടെ വ്യത്യാസം കാരണം ജനുവരി 19-ന് എപ്പിഫനി ആചരിക്കുന്നു. ''എപ്പിഫനി'' എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം 'സാക്ഷാത്‌കാരം', അല്ലെങ്കിൽ 'വെളിപ്പെടുത്തൽ' എന്നും ''ദനഹാ'' എന്ന സുറിയാനി പദത്തിന്റെ അർത്ഥം 'ഉദയം' എന്നുമാണ്. ''തിയോഫനി'' (Theophany) എന്നും ഈ പെരുന്നാൾ അറിയപ്പെടുന്നുണ്ട്. മുൻകാലങ്ങളിൽ ക്രിസ്ത്യൻ വീടുകളിൽ ഈ ദിവസം വീട്ടുമുറ്റത്ത് വാഴപ്പിണ്ടി കുഴിച്ചുവയ്ക്കുകയും അതിൽ ഈർക്കിൽ കുത്തിവച്ച് അവയിൽ മൺവിളക്കുകൾ കത്തിച്ചുവയ്ക്കുകയും ചെയ്തിരുന്നുചെയ്യുന്നു. ഹിന്ദുസമുദായക്കാർ ആചരിക്കുന്ന [[ദീപാവലി]]യുടെ അനുകരണം എന്ന രീതിയിലാണ് ഈ ആചാരം ഉടലെടുത്തത്.
==ചരിത്രം==
[[File:WiseMenAdorationMurillo.png|thumb|left|കിഴക്ക് ദേശത്ത് നിന്നുമുള്ള ജ്ഞാനികളുടെ ആഗമനം - 17-ആം നൂറ്റാണ്ടിലെ ഒരു ചിത്രീകരണം]]
"https://ml.wikipedia.org/wiki/ദനഹാ_പെരുന്നാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്