"തോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ആയുധങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 75:
 
==വിവിധ തരം തോക്കുകൾ==
[[റീകോയിൽ]] (Recoil). പായുന്ന ബുള്ളറ്റിന്റെ എതിർദിശയിൽ തോക്കിനുണ്ടാകുന്ന പിന്നോട്ടടിയാണ് റീകോയിൽ. വെടിവയ്ക്കുന്ന ആൾക്ക് ഇത് ഒരു 'കിക്ക്' ആയി അനുഭവപ്പെടുന്നു. അടിസ്ഥാന തത്ത്വമായ സംവേഗസംരക്ഷണത്തിന്റെ (conservation of momentum) ഫലമാണ് തോക്കിന്റെ റീകോയിൽ. സ്ഫോടനഫലമായുണ്ടാകുന്ന ബലം (force) ആണ് ബുള്ളറ്റിനെ പുറത്തേക്കു പായിക്കുന്നത്. ബുള്ളറ്റിന്റെ ദ്രവ്യമാനം m-ഉം പ്രവേഗം v -യും ആയാൽ അതിന്റെ സംവേഗം mv ആയിരിക്കും. ബുള്ളറ്റിന്റെ എതിർദിശയിൽ തോക്കിനും ഇതേ സംവേഗമുണ്ടായിരിക്കണം. തോക്കിന്റെ ദ്രവ്യമാനം M -ഉം റീകോയിൽ പ്രവേഗം V-യും ആണെങ്കിൽ MV= -mv. ഭാരം കൂടിയ തോക്കിന് കുറഞ്ഞ പ്രവേഗമേ കൈവരൂ.
 
===കൈത്തോക്കുകൾ===
{{main|പിസ്റ്റൾ|റിവോൾവർ}}
ഒതുക്കമുള്ള ആകാരം, കുറഞ്ഞ വില, കൈകാര്യം ചെയ്യാനുള്ള എളുപ്പം എന്നീ സവിശേഷതകളാൽ ജനപ്രീതി നേടിയ തോക്കാണ് പിസ്റ്റൾ. റൈഫിളിനെ അപേക്ഷിച്ച് ബാരലിന്റെ നീളം വളരെ കുറവാണ് എന്നതാണ് പിസ്റ്റളിന്റെ പ്രത്യേകത. ഇറ്റലിയിലെ പിസ്റ്റോയ്യ (Pistoia) എന്ന നഗരത്തിന്റെ പേരിൽ നിന്നാണ് പിസ്റ്റൾ എന്ന പേരുണ്ടായത്. ഒറ്റക്കൈ കൊണ്ട് ഇത് പ്രവർത്തിപ്പിക്കാൻ കഴിയും. മിക്ക രാജ്യങ്ങളിലെയും പൊലീസുകാരുടെയും മറ്റു സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും പ്രധാന പ്രതിരോധ ആയുധമാണ് പിസ്റ്റൾ.
 
റിവോൾവറിൽ പല അറകളുള്ള തിരിയുന്ന സിലിണ്ടറിലാണ് കാട്രിഡ്ജുകൾ വയ്ക്കുന്നത്. സിലിണ്ടർ തിരിയുകയും അതനുസരിച്ച് അറകൾ ഒന്നൊന്നായി അതിൽ സൂക്ഷിച്ചിട്ടുള്ള കാട്രിഡ്ജിനെ വെടിയുതിർക്കാൻ പാകത്തിൽ ബാരലിനു പിന്നിലെത്തിക്കുകയും ചെയ്യുന്നു. 'തിരിയുന്ന' എന്നർഥം വരുന്ന 'റിവോൾവ്' (revolve) എന്ന പദത്തിൽനിന്നാണ് ഈയിനം കൈത്തോക്കിന് റിവോൾവർ എന്ന പേര് കിട്ടിയത്. സാമുവൽ കോൾട്ട് 1835-ൽ ഇത്തരം തോക്ക് നിർമിച്ചു.
 
===നീളമുള്ള തോക്കുകൾ===
 
====റൈഫിളുകൾ====
====റൈഫിളുകളും ഷോട്ട് ഗണ്ണുകളും====
{{main|സ്നൈപ്പർ റൈഫിൾ|പി.എസ്.ജി. 1}}
കുഴലിന്റെ ഉൾഭിത്തിയിൽ മിനുസമായ പ്രതലത്തിനു പകരം സർപ്പിലാകാരത്തിലുള്ള പൊഴികൾ (spiral rifling) ഉള്ള ഇനം തോക്കുകൾ 1500-കളോടെ ഉപയോഗത്തിൽവന്നു. എങ്കിലും 1700-കളുടെ ഒടുവിലാണ് ഇവയ്ക്ക് പ്രചാരം ലഭിച്ചത്. ഈ പൊഴികൾ വെടിയുണ്ടയ്ക്ക് കറക്കം (spin) നല്കുന്നതുമൂലം വായുവിലൂടെയുള്ള സഞ്ചാരത്തിനു സുസ്ഥിരത കൈവരിക്കുകയും ലക്ഷ്യത്തിൽ എളുപ്പം തുളച്ചുകയറുകയും ചെയ്യുന്നു. തോക്കിൻകുഴലിന്റെ മുൻഭാഗത്തുള്ള ദ്വാരത്തിലൂടെ ഉണ്ട നിറയ്ക്കുന്നതിനു പകരം പിന്നിലൂടെ നിറയ്ക്കുന്ന രീതി (breech-loading) ഇതേകാലത്തുതന്നെ ഉണ്ടായി.
 
ബുള്ളറ്റിനെ ചക്രണം (spin) ചെയ്യിച്ച് തൊടുക്കുന്നയിനം തോക്കാണ് റൈഫിൾ. ഇതിനായി നീണ്ട ബാരലിൽ സർപ്പിലാകാര പൊഴികൾ അഥവാ പിരികൾ ഉണ്ടാക്കിയിരിക്കും. ഇതുമൂലം സ്പിൻ ചെയ്തു വരുന്ന ബുള്ളറ്റിന് ദീർഘദൂര റെയ്ഞ്ചിലും കൂടുതൽ കൃത്യത കൈവരിക്കാനാവുന്നു. ബാരലിൽനിന്നു പുറത്തുവരുന്ന ബുള്ളറ്റിന്റെ കോണീയ സംവേഗം (anuglar momentum) സംരക്ഷിക്കപ്പെടുന്നതിനാലാണ് ഇപ്രകാരം സംഭവിക്കുന്നത്. ഇരുപതാം ശതകത്തിന്റെ ആദ്യപകുതിയിൽ ബ്രിട്ടണിൽ നിർമിച്ച എൻഫീൽഡ് റൈഫിൾ, രണ്ടാം പകുതിയോടെ റഷ്യയിൽ രൂപകല്പന ചെയ്ത AK47 (Avtomat Kalashnikova-47) റൈഫിൾ എന്നിവ ലോകപ്രശസ്തങ്ങളാണ്.
 
====ഷോട്ട് ഗണ്ണുകൾ====
ഷോട്ട് (shot) എന്നറിയപ്പെടുന്ന അനേകം ചെറിയ ഗോളാകാര പെല്ലറ്റുകൾ (pellets) ഉതിർക്കാൻ കഴിവുള്ളയിനം തോക്കാണിത്. റൈഫിൾ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന പരാസത്തേക്കാൾ കൂടിയ പരാസം (wider range) ഷോട്ട്ഗണ്ണിലെ പെല്ലറ്റുകൾക്കുണ്ട്. മൊത്തം സ്ഫോടനശക്തി അനേകം പെല്ലറ്റുകൾക്കിടയിൽ വിഭജിച്ചുപോകുന്നതുകൊണ്ട് ഓരോ ഉണ്ടയുടെയും ഊർജം താരതമ്യേന കുറവായിരിക്കും. പക്ഷികളെ വേട്ടയാടുന്നതിനും മറ്റു വിനോദാവശ്യങ്ങൾക്കുംവേണ്ടി ഇത്തരം തോക്കുകൾ ഉപയോഗിക്കാൻ ഇത് ഒരു കാരണമാണ്. ഷോട്ടുകളുടെ എണ്ണക്കൂടുതൽ ഷോട്ട്ഗണ്ണിനെ സൌകര്യപ്രദവും വിശ്വസനീയവുമായ ഒരു പ്രതിരോധ ആയുധമാക്കി മാറ്റുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന ചെറിയ വസ്തുക്കളെ വെടിവയ്ക്കാൻ ഷോട്ട്ഗണ്ണാണ് യോജിച്ചത്. താരതമ്യേന കുറഞ്ഞ തുളച്ചുകയറൽ സ്വഭാവവും ഉയർന്ന സ്റ്റോപ്പിങ് പവറും നിശ്ചലമായ ലക്ഷ്യങ്ങളെ വെടിവയ്ക്കാൻ സഹായിക്കുന്ന അനുകൂല ഘടകങ്ങളാണ്.
 
====കാർബൈനുകൾ====
Line 90 ⟶ 100:
====മെഷീൻ ഗണ്ണുകൾ====
{{main|യന്ത്രത്തോക്ക്|ലൈറ്റ് മെഷീൻ ഗൺ|മീഡിയം മെഷീൻ ഗൺ|മിനിഗൺ}}
തുടർച്ചയായും വളരെ വേഗത്തിലും വെടി ഉതിർക്കാവുന്ന തോക്കാണിത്. മിനിറ്റിൽ 500 മുതൽ 1600 വരെ റൗണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഓട്ടോമാറ്റിക് ഇനങ്ങളുണ്ട്. പത്തൊൻപതാം ശതകത്തിൽ വികസിപ്പിച്ചെടുത്ത ഇത് പല യുദ്ധങ്ങളുടെയും ഗതിയെത്തന്നെ മാറ്റിമറിച്ചു. ഒന്നും രണ്ടും ലോകയുദ്ധങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു. ആധുനിക മെഷീൻഗണ്ണുകളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്: സക്വാഡ് ഓട്ടോമാറ്റിക് വെപ്പൺ (Squad automatic weapon), പൊതു ഉപയോഗ മെഷീൻഗൺ (General-purpose machine), ഹെവി മെഷീൻഗൺ (Heavy machine gun) എന്നിങ്ങനെ. റീകോയിൽ കഴിയുന്നത്ര കുറയ്ക്കാനും വെടിയുടെ ദിശ തെറ്റാതിരിക്കാനുംവേണ്ടി മൌണ്ടിൽ ഉറപ്പിച്ചാണ് സാധാരണയായി മെഷീൻഗൺ പ്രവർത്തിപ്പിക്കുന്നത്.
 
====സബ് മെഷീൻ ഗണ്ണുകൾ====
 
"https://ml.wikipedia.org/wiki/തോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്