"തോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
===കാട്രിഡ്ജുകൾ===
പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിവരെ വെടിയുണ്ടകളും വെടിമരുന്നും പ്രത്യേകം പ്രത്യേകമാണ് വിതരണം ചെയ്യപ്പെട്ടിരുന്നത്. ഇവ ഒറ്റ സിലിണ്ടറിൽ വിതരണം ചെയ്യപ്പെടാൻ തുടങ്ങിയത് തോക്കുകളുടെ നിർമാണത്തിൽ ഒരു കുതിച്ചുചാട്ടമായിരുന്നു. ഇതിൽ വെടിയുണ്ടയും പെർക്കഷൻ ക്യാപ്പും വെടിമരുന്നും ഒരുമിച്ച് നിറയ്ക്കപ്പെട്ടിരുന്നു. വെടിമരുന്ന നനഞ്ഞുപോകാനുള്ള സാദ്ധ്യതയും ഏറ്റവും കുറവ് ഈ സംവിധാനത്തിനായിരുന്നു. വെടിമരുന്ന് കത്തുമ്പോളുണ്ടാകുന്ന വാതകങ്ങൾ പിന്നിലേയ്ക്ക് ചോർന്നുപോകാതെ സൂക്ഷിക്കാനും ഈ സംവിധാനം കൊണ്ട് സാധിച്ചിരുന്നു. തുടർച്ചയായി വെടിയുതിർക്കാവുന്ന തരം യന്ത്രത്തോക്കുകളുടെ നിർമാണത്തിലേയ്ക്ക് നയിച്ചത് ഈ കണ്ടുപിടുത്തമായിരുന്നു.
 
ഈ കണ്ടുപിടുത്തം നടക്കുന്നതിനു മുൻപ് കാട്രിഡ്ജ് എന്നറിയപ്പെട്ടിരുന്നത് അളന്നെടുത്ത ഒരളവ് വെടിമരുന്നും ഒരു വെടിയുണ്ടയും വാഡും ഒരു പൊതിയിൽ വിതരണം ചെയ്യുന്നതിനെയായിരുന്നു. ഇത് തോക്കിന്റെ കുഴലിലൂടെ അകത്തേയ്ക്കിട്ട് തീ കൊടുത്തായിരുന്നു വെടിവയ്ക്കാനായി തോക്കിനെ തയ്യാറാക്കിയിരുന്നത്. പ്രൈമർ മിശ്രിതം കാട്രിഡ്ജിന്റെ മദ്ധ്യത്തിൽ ഇരിക്കുന്ന സെന്റർ ഫയർ സംവിധാനവും ഒരു വലയമായി വിന്യസിക്കുന്ന സമ്പ്രദായവും (റിം ഫയർ) നിലവിലുണ്ട്. ഇതിൽ സെന്റർ ഫയർ സംവിധാനമാണ് സുരക്ഷിതവും കൂടുതൽ ശക്തിയിൽ വെടിയുണ്ട പായിക്കാനുള്ള സാദ്ധ്യത നൽകുന്നതും.
 
===തുടർച്ചയായി ഉപയോഗിക്കാവുന്നതും, സെമി ഓട്ടോമാറ്റിക്കും ഓട്ടോമാറ്റിക്കുമായ തോക്കുകൾ===
"https://ml.wikipedia.org/wiki/തോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്