"തോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
പതിനാലാം നൂറ്റാണ്ടിലാണ് യൂറോപ്യന്മാർക്കും അറബുകൾക്കും തോക്കുകൾ ലഭ്യമായത്. <ref name=Chase1>{{Harvcolnb|Chase|2003|p=1}} "The Europeans certainly had firearms by the first half of the 1300s. The Arabs obtained firearms in the 1300s too, and the Turks, Iranians, and Indians all got them no later than the 1400s, in each case directly or indirectly from the Europeans. The Koreans adopted firearms from the Chinese in the 1300s, but the Japanese did not acquire them until the 1500s, and then from the Portuguese rather than the Chinese."</ref> തുർക്കികൾ, ഇറാൻ‌കാർ, ഇന്ത്യക്കാർ എന്നിവർക്ക് പതിനഞ്ചാം നൂറ്റാണ്ടുവരെ തോക്കുകൾ ലഭിച്ചിരുന്നില്ല. ഇവരെല്ലാം നേരിട്ടോ അല്ലാതെയോ യൂറോപ്യന്മാരിൽ നിന്നാണ് തോക്കുകൾ കരസ്ഥമാക്കിയത്. <ref name=Chase1/> പതിനാറാം നൂറ്റാണ്ടുവരെ ജപ്പാൻകാർക്ക് വെടിമരുന്ന് ലഭ്യമായിരുന്നില്ല. ജപ്പാന് വെടിമരുന്ന് ലഭ്യമായത് ചൈനക്കാരിൽ നിന്നല്ല, മറിച്ച് പോർച്ചുഗീസുകാരിൽ നിന്നാണ്. <ref name=Chase1/>
 
1800കളിലും, 1900ങ്ങളിലും തോക്കുകളുടെ വികാസം വേഗതയാർജ്ജിച്ചു. തോക്കിന്റെ മുന്നറ്റത്തുകൂടി വെടിയുണ്ടനിറയ്ക്കുന്നതിനു (മസിൽ ലോഡിംഗ്) പകരം പിന്നറ്റത്തുകൂടി (ബ്രീച്ച് ലോഡിംഗ്) നിറയ്ക്കുന്ന സംവിധാനം ചെറിയ തോക്കുകളിൽ പ്രചാരം നേടി. മോർട്ടാറുകൾ ഒഴികെ മറ്റു തോക്കുകളിൽ ഇപ്പോഴും ഈ സംവിധാനമാണ് ഉപയോഗിക്കപ്പെടുന്നത്. ഓരോ പ്രാവശ്യവും തിര നിറയ്ക്കുന്നതിനു പകരം ധാരാളം കാട്രിഡ്ജുകൾ കൊള്ളുന്ന മാഗസിനുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇവ പെട്ടെന്ന് തോക്കിൽ തിര നിറച്ച് വെടിവയ്ക്കാനുള്ള സാദ്ധ്യത തുറന്നുകൊടുത്തു. ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് എന്നീ സംവിധാനങ്ങൾ ഒരു സൈനികന് മിനിട്ടിൽ വളരെക്കൂടുതൽ വെടിയുതിർക്കാനുള്ള കഴിവ് നൽകി. തോക്കുകൾ നിർമിക്കുന്നതിൽ പുതിയ ലോഹക്കൂട്ടുകളും പോളിമറുകളും ഉപയോഗിക്കുന്നത് തോക്കുകളുടെ ഭാരം കുറച്ചു കൊണ്ടുവന്നു. ഗോളാകൃതിയിലുള്ള വെടിയുണ്ടകൾക്ക് പകരം വായുവിന്റെ ഘർഷണം കുറയ്ക്കുന്ന തരം രൂപമുള്ള ബുള്ളറ്റുകൾ നിലവിൽ വന്നു. കൃത്യതയും ക്രമേണ കൂടിവരുകയാണ് ചെയ്യുന്നത്. തോക്കുകൾ ധാരാളമായി ഉണ്ടാക്കാനുള്ള സംവിധാനങ്ങളാണ് തോക്കുകളുടെ വ്യാപനത്തിന് പ്രധാന കാരണം.
 
==തോക്കുകളുടെ പരിണാമം==
"https://ml.wikipedia.org/wiki/തോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്