"തോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
കൈത്തോക്കുകൾക്കും നീളമുള്ള തോക്കുകൾക്കും [[bullet|ബുള്ളറ്റ്]] ആണ് നിറയൊഴിക്കുമ്പോൾ പുറത്തേയ്ക്ക് പോകുന്നത്. പഴയകാല പീരങ്കികളിലും തോക്കുകളിലും ലെഡ് വെടിയുണ്ടയായിരുന്നു ഉപയോഗിച്ചിരുന്നത്. മദ്ധ്യകാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന [[കാറ്റാപ്പുൾട്ട്|കവണകളിൽ]] ഉപയോഗിച്ചിരുന്ന ഈയ ഉണ്ടകൾ പീരങ്കികളിലും ഉപയോഗിക്കുകയായിരുന്നു. ഇപ്പോഴുള്ള വെടിയുണ്ടകളുടെ ആകൃതി ആദ്യകാല പീരങ്കിയുണ്ടകൾക്ക് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇരുമ്പുകൊണ്ടുണ്ടാക്കിയ ഗോളങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. ചെറിയ തോക്കിൽ നിന്ന് പുറപ്പെടുവിക്കുന്ന ഉണ്ടകൾക്കുള്ളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നത് [[Hague Conventions of 1899 and 1907|1899-ലെയും 1907-ലെയും ഹേഗ് ഉടമ്പടികൾ]] പ്രകാരം നിരോധിക്കപ്പെട്ടിട്ടുണ്ട്. അഗ്രം പൊള്ളയാക്കിയ വെടിയുണ്ടകളും സ്ഫോടകശേഷി കാരണം നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ വലിയ പീരങ്കികളിലെ ഉണ്ടകളിൽ പത്തൊൻപതാം നൂറ്റാണ്ടുമുതൽ വെടിമരുന്ന് ഉപയോഗിക്കാൻ തുടങ്ങി.
 
പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ കരിമരുന്നുപയോഗിച്ച് തോക്കിൻ കുഴലിലൂടെ ഉണ്ട നിറയ്ക്കുന്ന സംവിധാനമായിരുന്നു നിലവിലുണ്ടായിരുന്നത്. ആവശ്യത്തിന് മരുന്നും ഒരു വെടിയുണ്ടയും ഒരു പൊതിയിൽ വിതരണം ചെയ്യുന്ന സംവിധാനം സൗകര്യത്തിനായി നിലവിൽ വന്നു. ഇത് പരിണമിച്ച് സിലിണ്ടർ ആകൃതിയിലുള്ള ലോഹ ഉറയ്ക്കുള്ളിൽ വെടിയുണ്ടയും വെടിമരുന്നും സമ്മർദ്ദമുണ്ടാകുമ്പോൾ തീപിടിച്ച് വെടിമരുന്നിന് തീകൊടുക്കാൻ സഹായിക്കുന്ന പ്രൈമർ എന്ന സംവിധാനവും നിറയ്ക്കുന്ന രീതി നിലവിൽ വന്നു. ഇത്തരം കാട്രിഡ്ജുകൾ (Cartridge) പരക്കെ സ്വീകരിക്കപ്പെട്ടു. [[World War I|ഒന്നാം ലോകമഹായുദ്ധത്തോടെ]] തോക്കിൽ പരക്കെ ഇവ ഉപയോഗിക്കപ്പെടാൻ തുടങ്ങി.
 
==ചരിത്രം==
"https://ml.wikipedia.org/wiki/തോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്