"ഗാന്ധാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 3:
 
[[ധൃതരാഷ്ട്രർ|ധൃതരാഷ്ട്രരുടെ]] പത്നിയും [[കൗരവർ|കൌരവരുടെ]] മാതാവുമായിരുന്നു '''ഗാന്ധാരി'''. ഗാന്ധാര രാജാവായിരുന്ന [[സുബലൻ|സുബലന്റെ]] പുത്രിയായിരുന്നു അവർ. സുബലന്റെ മൂത്തപുത്രനായിരുന്നു [[ശകുനി]]. ഗാന്ധാര രാജകുമാരിയായിരുന്ന ഗാന്ധാരി അന്ധനായ ഭർത്താവിനു ഇല്ലാത്ത കാഴ്ച ശക്തി തനിക്കും വേണ്ടെന്നു തീരുമാനിക്കുകയും കണ്ണ് മൂടിക്കെട്ടി ഒരു അന്ധയായി ജീവിക്കുകയുമായിരുന്നു ചെയ്തത്. [[ദുര്യോധനൻ]], [[ദുശ്ശാസനൻ]] എന്നിവരുപ്പെടുന്ന നൂറു പുത്രന്മാരും ഒരു പുത്രിയുമായിരുന്നു ([[ദുശ്ശള]]) ഗാന്ധാരിയ്ക്കുണ്ടായിരുന്നത്.
 
ധർമിഷ്ടയായിരുന്ന ഗാന്ധാരി എല്ലായ്പ്പോഴും മക്കളെ അധാർമിക പ്രവർത്തികളിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. അന്ധമായ പകയോടെ പാണ്ഡവരെ കണ്ടിരുന്ന ദുര്യോധനൻ പക്ഷെ ഈ വാക്കുകൾ ചെവിക്കൊണ്ടില്ല. പുത്രവാത്സല്യത്താൽ ധൃതരാഷ്ട്രരും ഗാന്ധാരിയുടെ വാക്കുകൾ അവഗണിച്ച് ദുര്യോധനന്റെ അധർമതിനു കൂട്ടുനിന്നു.
 
{{മഹാഭാരതം}}
"https://ml.wikipedia.org/wiki/ഗാന്ധാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്