"കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Kerala grandhasala sanghom}}
 
{{അപൂർണ്ണം}}
കേരളത്തിലെ ഗ്രന്ഥശാലകൾ അംഗങ്ങളായുള്ള വിദ്യാഭ്യാസവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഒരു സംഘടനയാണ് '''കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ''' അഥവാ കേരള ഗ്രന്ഥശാലാസംഘം എന്ന പേരിൽ അറിയപ്പെടുന്നത്.
==ചരിത്രം==
 
1829 ൽ തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ടത്. [[സ്വാതിതിരുനാൾ]] തിരുവിതാംകൂർ രാജാവായിരുന്ന കാലത്ത് രാജകുടുബാംഗങ്ങൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ലൈബ്രറി പിന്നീട് ഒരു പബ്ലിക്ക് ലൈബ്രറിയായി രൂപാന്തരപ്പെട്ടു. ഇതിനെത്തുടർന്നു്, രാജഭരണകാലത്ത് അവരുടെ പ്രോത്സാഹനവും പിൽക്കാലത്തു് പുരോഗമനചിന്താഗതിക്കാരായ ജനങ്ങളുടെ പരിശ്രമവും മൂലം, കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ഗ്രന്ഥശാലകൾ സ്ഥാപിക്കപ്പെടുകയുണ്ടായി.
 
[[പി.എൻ. പണിക്കർ]] എന്ന ക്രാന്തദർശിയായ മനുഷ്യന്റെ അക്ഷീണ പ്രയത്നത്താൽ 1945ൽ [[അമ്പലപ്പുഴ]] [[പി.കെ.മെമ്മോറിയൽ ഗ്രന്ഥശാല]]യിൽ തിരുവിതാംകൂറിലെ 47 ഗ്രന്ഥശാലകൾ ചേർന്നു രൂപം നൽകിയ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാസംഘം ആണ് കേരള ഗ്രന്ഥശാലാസംഘം ആയി മാറിയത്. ആ കാലയളവിൽ നൂറിലധികം ഗ്രന്ഥശാലകൾ പ്രവർത്തിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ ഭൂരിപക്ഷം പേരും പങ്കെടുത്തില്ല. ശ്രീ. പി.എൻ.പണിക്കരെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1948ൽ അഖില തിരുവതാംകൂർ ഗ്രന്ഥശാലാ സംഘത്തിന് സർക്കാർ അംഗീകാരം ലഭിച്ചു. അതേ വർഷം തന്നെ 'ഗ്രന്ഥാലോകം' മാസിക മുഖപത്രമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ സ്ഥാപനം 1950-ൽ തിരു-കൊച്ചി ഗ്രന്ഥശാലാസംഘം ആയും കേരള സംസ്ഥാനരൂപീകരണത്തോടെ കേരള ഗ്രന്ഥശാലാസംഘം ആയും രൂപാന്തരം പ്രാപിച്ചു.
 
1975-ൽ സാക്ഷരതാപ്രവർത്തനത്തിന് [[യുനെസ്കോ]]യുടെ '[[ക്രൂപ്സ്കായ]]' അവാർഡ് കേരള ഗ്രന്ഥശാലാസംഘത്തിന് ലഭിച്ചു. രാഷ്ട്രീയകാരണങ്ങളാൽ 1977-ൽ കേരള ഗ്രന്ഥശാലാസംഘം ഗവണ്മെന്റ് ഏറ്റെടുത്തു. 1989ലെ [[കേരള പബ്ലിക്ക് ലൈബ്രറീസ് ആക്ട്]] പ്രകാരം 1991ൽ കേരള ഗ്രന്ഥശാലാസംഘം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആയി മാറി. അംഗ ഗ്രന്ഥശാലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ ഭരണകർത്താക്കളായി.
 
നിലവിൽ 63 താലൂക്ക് ലൈബ്രറി കൗൺസിലുകളും 14 ജില്ലാ ലൈബ്രറി കൗൺസിലുകളും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. സംസ്ഥാനത്ത് പുതിയ ഗ്രന്ഥശാലകൾക്ക് അംഗീകാരം നൽകുന്നതും നിലവിലുള്ള ഗ്രന്ഥശാലകൾക്ക് ഗ്രാന്റ് നൽകുന്നതും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആണ്.
==പുരസ്കാരങ്ങൾ==
 
*1975-ൽ സാക്ഷരതാപ്രവർത്തനത്തിന് [[യുനെസ്കോ]]യുടെ '[[ക്രൂപ്സ്കായ]]' അവാർഡ് കേരള ഗ്രന്ഥശാലാസംഘത്തിന് ലഭിച്ചു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വിലാസം:
==അവലംബം==
::കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ,
<references/>
::കുറവൻകോണം,
::കവടിയാർ പി.ഓ.,
::തിരുവനന്തപുരം - 695 003
::ഫോൺ നമ്പർ : 0471 2438802
32,330

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1578315" എന്ന താളിൽനിന്ന് ശേഖരിച്ചത്