"കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
1829 ൽ തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ടത്. [[സ്വാതിതിരുനാൾ]] തിരുവിതാംകൂർ രാജാവായിരുന്ന കാലത്ത് രാജകുടുബാംഗങ്ങൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ലൈബ്രറി പിന്നീട് ഒരു പബ്ലിക്ക് ലൈബ്രറിയായി രൂപാന്തരപ്പെട്ടു. ഇതിനെത്തുടർന്നു്, രാജഭരണകാലത്ത് അവരുടെ പ്രോത്സാഹനവും പിൽക്കാലത്തു് പുരോഗമനചിന്താഗതിക്കാരായ ജനങ്ങളുടെ പരിശ്രമവും മൂലം, കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ഗ്രന്ഥശാലകൾ സ്ഥാപിക്കപ്പെടുകയുണ്ടായി.
 
[[പി.എൻ. പണിക്കർ]] എന്ന ക്രാന്തദർശിയായ മനുഷ്യന്റെ അക്ഷീണ പ്രയത്നത്താൽ 1945ൽ [[അമ്പലപ്പുഴ]] [[പി.കെ.മെമ്മോറിയൽ ഗ്രന്ഥശാല]]യിൽ തിരുവിതാംകൂറിലെ 47 ഗ്രന്ഥശാലകൾ ചേർന്നു രൂപം നൽകിയ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാസംഘം ആണ് കേരള ഗ്രന്ഥശാലാസംഘം ആയി മാറിയത്. ആ കാലയളവിൽ നൂറിലധികം ഗ്രന്ഥശാലകൾ പ്രവർത്തിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ ഭൂരിപക്ഷം പേരും പങ്കെടുത്തില്ല. ശ്രീ. പി.എൻ.പണിക്കരെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1948ൽ അഖില തിരുവതാംകൂർ ഗ്രന്ഥശാലാ സംഘത്തിന് സർക്കാർ അംഗീകാരം ലഭിച്ചു. അതേ വർഷം തന്നെ 'ഗ്രന്ഥാലോകം' മാസിക മുഖപത്രമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ സ്ഥാപനം 1950-ൽ തിരു-കൊച്ചി ഗ്രന്ഥശാലാസംഘം ആയും കേരള സംസ്ഥാനരൂപീകരണത്തോടെ കേരള ഗ്രന്ഥശാലാസംഘം ആയും രൂപാന്തരം പ്രാപിച്ചു.
 
1975-ൽ സാക്ഷരതാപ്രവർത്തനത്തിന് [[യുനെസ്കോ]]യുടെ '[[ക്രൂപ്സ്കായ]]' അവാർഡ് കേരള ഗ്രന്ഥശാലാസംഘത്തിന് ലഭിച്ചു. രാഷ്ട്രീയകാരണങ്ങളാൽ 1977-ൽ കേരള ഗ്രന്ഥശാലാസംഘം ഗവണ്മെന്റ് ഏറ്റെടുത്തു. 1989ലെ [[കേരള പബ്ലിക്ക് ലൈബ്രറീസ് ആക്ട്]] പ്രകാരം 1991ൽ കേരള ഗ്രന്ഥശാലാസംഘം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആയി മാറി. അംഗ ഗ്രന്ഥശാലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ ഭരണകർത്താക്കളായി.
"https://ml.wikipedia.org/wiki/കേരള_സ്റ്റേറ്റ്_ലൈബ്രറി_കൗൺസിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്