"ഗംഗോത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
footnotes = |
}}
'''ഗംഗോത്രി''' (Hindi: गंगोत्री) [[ഇന്ത്യ|ഇന്ത്യയിലെ]] [[ഉത്തരാഖണ്ഡ്]] സംസ്ഥാനത്തിലെ [[ഉത്തര കാശി]] ജില്ലയിലെ ഒരു [[നഗരസഭ|നഗരപഞ്ചായത്താണു]] ഗംഗോത്രി. [[ഉത്തരകാശി|ഉത്തരകാശിയിൽ]] നിന്നും 99 കിലോമീറ്റർ അകലെയാണ് ഗംഗോത്രി. [[ഭഗീരഥി]] നദിക്കരയിലെ ഒരു ഹിന്ദു പുണ്യ സ്ഥലമായാണിതു കണക്കാക്കപ്പെടുന്നത്. [[ഹിമാലയ പർവ്വതം|ഹിമാലയ പർവ്വത പ്രദേശത്തിൽ]] പെട്ട ഈ പ്രദേശം [[സമുദ്രനിരപ്പ്|സമുദ്രനിരപ്പിൽ]] നിന്നും 3100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ [[ഗംഗാദേവി|ഗംഗാദേവിയുടെ]] പുരാതനമായ ഒരു അമ്പലമുണ്ട്.
== ഭൂസ്ഥിതി ==
അക്ഷാംശം , രേഖാംശം {{Coord|30.98|N|78.93|E|}}.<ref>[http://www.fallingrain.com/world/IN/39/Gangotri.html Falling Rain Genomics, Inc - Gangotri]</ref>.
== ഗംഗോത്രി ക്ഷേത്രം ==
ഗംഗോത്രിയിൽ [[ഗംഗാദേവി|ഗംഗാദേവിയുടെ]] ഒരു പുരാതനക്ഷേത്രമുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ഗൂർഖാ നേതാവായിരുന്ന അമർ സിങ് താപ്പയാണ് ഇത് സ്ഥാപിച്ചത് എന്ന് വിശ്വസിക്കുന്നു.<ref name="test1">[http://www.gmvnl.com/newgmvn/districts/uttarkashi/gangotri.aspx/ ഗഢ്‌വാൾ മണ്ഡൽ നിഗം ലിമിറ്റഡിന്റെ വെബ്‌സൈറ്റ്]</ref> വർഷംതോറും ലക്ഷക്കണക്കിന് ഹിന്ദുമതവിശ്വാസികൾ തീർത്ഥാടനം നടത്തുന്ന ക്ഷേത്രമാണിത്.
[[Image:Gangothri.jpg|thumb|left|ഗംഗോത്രി ക്ഷേത്രം, at Gangotri]]
[[ഗംഗാദേവി|ഗംഗാദേവിയുടെ]] ആസ്ഥാനവും [[ഗംഗാനദി|ഗംഗ നദിയുടെ]] ഉത്ഭവവും ഇവിടെ നിന്നാണ്. ഗംഗാനദി ആരംഭത്തിൽ '''ഭഗീരഥി''' എന്ന പേരിൽ അറിയപ്പെടുകയും [[ദേവപ്രയാഗ്|ദേവപ്രയാഗിൽ]] [[അളകനന്ദ|അളകനന്ദയോട്]] ചേരുന്നതോടെ ഗംഗ എന്നറിയപ്പെടുകയും ചെയ്യുന്നു. ഗംഗോത്രി ഗ്ലേഷ്യറിൽ സ്ഥിതി ചെയ്യുന്ന [[ഗോമുഖ്]] മഞ്ഞു മലയിൽ നിന്നാണ് നദി പുറപ്പെടുന്നത്. ഹിന്ദുപുണ്യയാത്രയായ '''ചാർധാം''' യാത്രയിൽപെട്ട ഒരു സ്ഥലമാണ് ഗംഗോത്രി.
"https://ml.wikipedia.org/wiki/ഗംഗോത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്