"കുഞ്ഞിപ്പൈതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
കിഴക്കുനിന്നെത്തിയ ജ്ഞാനികളിൽ നിന്ന് "യൂദന്മാർക്കു രാജാവായ" [[യേശു|യേശുവിന്റെ]] ജനനവൃത്താന്തം ഗ്രഹിച്ച ഹേറോദേസ്, തന്റെ സിംഹാസനത്തിനു ഭീഷണിയായി കരുതിയ ഉണ്ണിയേശുവിനെ വകവരുത്താൻ വേണ്ടിയാണത്രെ കുഞ്ഞിപ്പൈതങ്ങളുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടത്. [[യേശു|യേശുവിന്റെ]] ജീവിതത്തിലെ സംഭവങ്ങളെ [[യഹൂദപ്രവചന പാരമ്പര്യം|യഹൂദപ്രവചന പാരമ്പര്യത്തിലെ]] അരുളപ്പാടുകളുടെ പൂർത്തീകരണമായി കാണുന്ന മത്തായി ഈ സംഭവത്തേയും ആവിധം അവതരിപ്പിക്കുന്നു. "റാമായിൽ ഒരു സ്വരം കേട്ടു, വലിയ വിലാപവും മുറവിളിയും; റാഹേൽ മക്കളെക്കുറിച്ചു കരയുന്നു. അവളെ ആശ്വസിപ്പിക്കുക അസാദ്ധ്യം; എന്തെന്നാൽ അവൾക്കു മക്കൾ നഷ്ടപ്പെട്ടിരുന്നു" എന്ന [[ജെറമിയായുടെ പുസ്തകം|ജെറമിയാ പ്രവാചകന്റെ]] വാക്കുകളുടെ നിവൃത്തിയായി ഈ സംഭവത്തെ അദ്ദേഹം കാണുന്നു.<ref name ="mathew"/>
 
[[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷം]] ഒഴിച്ചുള്ള സമകാലീനസാക്ഷ്യങ്ങളുടെ അഭാവത്തിൽ കുഞ്ഞിപ്പൈതങ്ങളുടെ കഥയുടെ വാസ്തവികത നിശ്ചയിക്കുക നിവൃത്തിയില്ല. ഹേറോദേസ് രാജാവിന്റെ ക്രൂരകൃത്യങ്ങളിൽ പലതും വിവരിക്കുന്ന ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരൻ [[ജോസെഫസ്|ഫ്ലാവിയസ് ജോസഫ്]] ഇക്കഥ പരാമർശിക്കുന്നില്ല. അതേസമയം, ദൈവശാസ്ത്രപരമായ ലക്ഷ്യങ്ങളോടെ സുവിശേഷകൻ അവതരിപ്പിച്ച ഒരു സാഹിത്യകല്പനയായി ഇതിനെ അവഗണിക്കുന്നതു ശരിയല്ലെന്നും<ref>[http://www.catholicculture.org/culture/library/view.cfm?recnum=4071 റെയ്മണ്ട് ബ്രൗണിന്റെ "Birth of the Messiah എന്ന കൃതിയുടെ നിരൂപണത്തിൽ Michael Giesler], Catholicculture.org</ref> ഹേറോദേസിന്റെ അറിയപ്പെടുന്ന ചെയ്തികളുടെ പശ്ചാത്തലത്തിൽ പരിഗണിക്കുമ്പോൾ ഇതിൽ അസംഭവ്യത തീരെയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മദ്ധ്യയുഗങ്ങളിലേയും മറ്റും ലേഖകർ [[പുതിയനിയമം|പുതിയനിമത്തിലെ]] [[യോഹന്നാനു ലഭിച്ച വെളിപാട്‌|വെളിപാടു പുസ്തകത്തിലെ]] ഒരു വാക്യം (14:3) പിന്തുടർന്ന്, കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ സംഖ്യ 144,000 ആയിരിക്കാമെന്നു പോലും കണക്കാക്കി. എന്നാൽ ചെറിയ ഗ്രാമമായിരുന്ന [[ബെത്‌ലഹേം|ബെത്‌ലെഹേമിലെ]] തുച്ഛമായ ജനസംഖ്യ പരിഗണിക്കുമ്പോൾ ഇത്രയധികം നവജാതശിശുക്കൾ അവിടെ ഉണ്ടായിരുന്നിരിക്കാൻ ഇടയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എതാണ്ട് പത്തോ ഇരുപതോ കുട്ടികൾ മാത്രം കൊല്ലപ്പെട്ടതു കൊണ്ടാവാം ഈ സംഭവം [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷം]] ഒഴിച്ചുള്ള സകകാലിനലിഖിതങ്ങളിൽസമകാലീനലിഖിതങ്ങളിൽ ഇടം കാണാതെ പോയതെന്നും വാദിക്കപ്പെടുന്നു.<ref>[http://www.newadvent.org/cathen/07419a.htm Holy Innocents, കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം]</ref>
 
ക്രിസ്തീയവിശ്വാസത്തിനു വേണ്ടിയുള്ള ആദ്യത്തെ രക്തസാക്ഷികളായി കണക്കാപ്പെടുന്ന കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ [[യേശു|യേശുവിന്റെ]] ജനനദിനമായ [[ക്രിസ്മസ്|ക്രിസ്മസിനോടത്ത]] വിവിധ ദിവസങ്ങളിൽ വ്യത്യസ്ത സഭാപാരമ്പര്യങ്ങളിൽ ആചരിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/കുഞ്ഞിപ്പൈതങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്