"ഇന്ത്യൻ കോഫീ ഹൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 8:
 
=== കേരളത്തിൽ ===
കേരളത്തിലെ ആദ്യ ഇന്ത്യൻ കോഫി ഹൌസ് തൃശ്ശൂരിൽ 1958 മാർച്ച്‌ 8ന് കോഫി ഹൌസ് പ്രസ്ഥാനത്തിൻറെ ജനയിതാവായ [[എ ക ഗോപാലൻ]] ഉദ്ഘാടനം ചെയ്തു. കോഫി ബോർഡിൽ നിന്ന് നെഹ്‌റു സർക്കാർ പിരിച്ചുവിട്ട തൊഴിലാളികൾ രൂപം കൊടുത്ത സഹകരണ സംഘത്തിൻറെതായിരുന്നു ഈ സംരംഭം. തൃശ്ശൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ്‌ നേതാവ് [[അഡ്വ ടി ക കൃഷ്ണൻ]] ആയിരുന്നു സംഘം പ്രസിഡണ്ട്‌. ഇന്ത്യ കോഫി ബോർഡ്‌ ലേബർ യൂണിയൻ സംസ്ഥാന സെക്രട്ടറി [[എൻ എസ് പരമേശ്വരൻ പിള്ള]] സെക്രട്ടറിയും . ഈ കോഫി ഹൌസ് ആണ്‌ കേരളത്തിൽ ഇന്ത്യൻ കോഫി ഹൌസ് പ്രസ്ഥാനത്തിന് തുടക്കമിട്ടത്. കോഫി ഹൗസിൻറെ കഥ എന്ന പേരിൽ സ്ഥാപക സെക്രട്ടറി പരമേശ്വരൻ പിള്ള കോഫി ഹൗസിൻറെ ചരിത്രം എഴുതിയിട്ടുണ്ട് . കറന്റ്‌ ബുക്സ്, തൃശൂർ പ്രസിദ്ധീകരിച്ച ഈ പുസ്തകം മികച്ച ജീവ ചരിത്രതിനുള്ള 2007ലെ അബുദാബി ശക്തി പുരസ്കാരം നേടി.
1958 ൽ തൃശൂരിൽ കേരളത്തിലെ ആദ്യ കോഫീ ഹൗസ്‌ നിലവിൽ വന്നു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്ന [[എ കെ ഗോപാലൻ]] 1958-ൽ തൃശൂരിൽ രൂപം നൽകിയ ''ഇന്ത്യൻ കോഫീ വർക്കേഴ്സ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ഫെഡറേഷൻ'' എന്ന തൊഴിലാളി സഹകരണ സംഘമാണ്‌ ഇന്ത്യൻ കോഫീ ഹൗസ്‌ ശൃംഖല നടത്തുന്നത്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അൻപതിലേറെ ഇന്ത്യൻ കോഫീ ഹൗസുകളുണ്ട്‌. കൂടാതെ [[കൊൽക്കത്ത]] തുടങ്ങിയ [[ഇന്ത്യയിലെ വൻനഗരങ്ങൾ|ഇന്ത്യയിലെ വൻനഗരങ്ങളിലും]] ഇവർ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌.
 
തൊഴിലാളി സമരങ്ങൾക്കും വ്യവസായ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുകൾക്കും പേരുകേട്ട കേരളത്തിൽ തൊഴിലാളികൾ നേരിട്ടു നടത്തുന്ന വിജയകരമായ സംരംഭം എന്ന പ്രത്യേകതയും ഇന്ത്യൻ കോഫീ ഹൗസിനുണ്ട്‌. അൻപതിലേറെ വർഷങ്ങളായിട്ടും ഈ കാപ്പി കേരളത്തിൽ ജനപ്രിയ ബ്രാൻഡായി നിലനിൽക്കുന്നു.
 
{{commonscat|Indian Coffee House}}
 
"https://ml.wikipedia.org/wiki/ഇന്ത്യൻ_കോഫീ_ഹൗസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്