"കുഞ്ഞിപ്പൈതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 2:
[[റോമാ സാമ്രാജ്യം|റോമൻ]] മേൽക്കോയ്മയുടെ കീഴിൽ [[യെരുശലേം|യെരുശലേമിൽ]] യഹൂദന്മാരുടെ രാജാവായിരുന്ന ഹേറോദേസ്, യേശുവിന്റെ ജനനത്തെ തുടർന്നുള്ള ദിവസങ്ങളിൽ യൂദയായിലെ [[ബെത്ലഹേം|ബെത്ലഹേമിലും]] പരിസരങ്ങളിലും കൊന്നൊടുക്കിയതായി പറയപ്പെടുന്ന നവജാത ശിശുക്കളാണ് ക്രിസ്തീയ വിശ്വാസപാരമ്പര്യത്തിലെ '''കുഞ്ഞിപ്പൈതങ്ങൾ''' (Holy Innocents). [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലെ]] ആഖ്യാനമനുസരിച്ച്, [[ബെത്ലഹേം|ബെത്ലഹേമിൽ]] യൂദന്മാർക്ക് ഒരു രാജാവു പിറന്നിരിക്കുന്നു എന്ന അറിവിന്റെ അങ്കലാപ്പിലാണ് ഹേറോദേസ് ആ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും രണ്ടും അതിൽ താഴെയും വയസ്സിൽ ഉണ്ടായിരുന്ന ആൺകുട്ടികളെയെല്ലാം കൊലചെയ്യാൻ ഉത്തരവിട്ടത്. [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിൽ]] മാത്രം രേഖപ്പെടുത്തിയിട്ടുള്ള ഈ കഥയുടെ ആധികാരികത നിർണ്ണയിക്കപ്പെട്ടിട്ടില്ല.<ref>'The Gospel of Matthew', Daniel J. Harrington. p 47: Liturgical Press, 1991</ref><ref name ="mathew">[[മത്തായി എഴുതിയ സുവിശേഷം]] 2:16-18</ref>
കിഴക്കുനിന്നെത്തിയ ജ്ഞാനികളിൽ നിന്ന് "യൂദന്മാർക്കു രാജാവായ" [[യേശു|യേശുവിന്റെ]] ജനനവൃത്താന്തം ഗ്രഹിച്ച ഹേറോദേസ്, തന്റെ സിംഹാസനത്തിനു ഭീഷണിയായി കരുതിയ ഉണ്ണിയേശുവിനെ വകവരുത്താൻ വേണ്ടിയാണത്രെ കുഞ്ഞിപ്പൈതങ്ങളുടെ കൂട്ടക്കൊല ഉത്തരവിട്ടത്. [[യേശു|യേശുവിന്റെ]] ജീവിതത്തിലെ സംഭവങ്ങളെ യഹൂദപ്രവചന പാരമ്പര്യത്തിലെ
ക്രിസ്തീയവിശ്വാസത്തിനു വേണ്ടിയുള്ള ആദ്യത്തെ രക്തസാക്ഷികളായി കണക്കാപ്പെടുന്ന കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ [[യേശു|യേശുവിന്റെ]] ജനനത്തിരുനാളായ [[ക്രിസ്മസ്|ക്രിസ്മസിനോടത്ത]] ദിവസങ്ങളിൽ മിക്കവാറും സഭാപാരമ്പര്യങ്ങളിൽ ആചരിക്കപ്പെടുന്നു.
|