"പഞ്ചാബ്, ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
}}
'''പഞ്ചാബ്''' ([[പഞ്ചാബി]]:ਪੰਜਾਬ {{Audio|Punjab.ogg}}, [[ഹിന്ദി]]:पंजाब) [[ഇന്ത്യ|ഇന്ത്യയുടെ]] വടക്കുപടിഞ്ഞാറുള്ള ഒരു സംസ്ഥാനമാണ്. ഇതേ പേരിൽ അയൽ രാജ്യമായ [[പാകിസ്താൻ|പാകിസ്താനിലും]] ഒരു പ്രവിശ്യയുണ്ട്. [[ജമ്മു-കാശ്മീർ]], [[ഹിമാചൽ പ്രദേശ്]], [[രാജസ്ഥാൻ]], [[ഹരിയാന]] എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയുമുണ്ട്. കേന്ദ്ര ഭരണ പ്രദേശമായ [[ചണ്ഢീഗഡ്]] ആണ്‌ പഞ്ചാബിന്റെ തലസ്ഥാനം. അയൽ സംസ്ഥാനമായ [[ഹരിയാന|ഹരിയാനയുടെ]] തലസ്ഥാനവും ഇതുതന്നെ. [[പഞ്ചാബി ഭാഷ|പഞ്ചാബിയാണ്‌]] പ്രധാന ഭാഷ.
 
== നിരുക്തം ==
[[സംസ്കൃതം|സംസ്കൃതത്തിൽ]] '''പഞ്ചനദഃ''' (पञ्चनदः) എന്നറിയപ്പെട്ടിരുന്ന പ്രദേശമായിരുന്നു ഇത്. ''അഞ്ചു നദികളുടെ നാട് ''എന്നാണ് ''പഞ്ചനദഃ'' എന്ന പേരിനർഥം. വിതസ്താ, ചന്ദ്രഭാഗാ, ഇരാവതീ, വിപാശാ, ശതദ്രുഃ എന്നിവയാണ് പേരിനു കാരണമായ അഞ്ചുനദികൾ.
 
# വിതസ്താ - ഇപ്പോൾ [[ഝലം]] എന്നറിയപ്പെടുന്നു.
# ചന്ദ്രഭാഗാ - ഇപ്പോൾ [[ചെനാബ്|ചിനാബ്]] എന്നറിയപ്പെടുന്നു.
# ഇരാവതീ - ഇപ്പോൾ [[രാവി നദി|രവി]] എന്നറിയപ്പെടുന്നു.
# വിപാശാ- [[വസിഷ്ഠൻ|വസിഷ്ഠന്റെ]] പാശബന്ധം വേർപടുത്തി അദ്ദേഹത്തെ രക്ഷിച്ചതിനാൾ വിപാശാ എന്ന പേര് ലഭിച്ചു. ഈ നദി ഇപ്പോൾ [[ബിയാസ്]] എന്നറിയപ്പെടുന്നു.
# ശതദ്രുഃ - [[വസിഷ്ഠൻ|വസിഷ്ഠന്റെ]] ശാപം മൂലം അനേകം കൈവഴിയായി ഒഴുകിയ നദി. ''ശതദാ ദ്രവതീതി ശതദ്രുഃ'' എന്ന് നിരുക്തം. ഈ നദി ഇപ്പോൾ [[സത്‌ലജ്]] എന്നറിയപ്പെടുന്നു.
 
ഈ അഞ്ച് നദികളും ചേർന്ന് പഞ്ചനദയായി മാറി [[സിന്ധു നദി|സിന്ധുവിൽ]] ചേരുന്നു.
 
പഴയകാല [[മലയാളം|മലയാള ഗ്രന്ഥങ്ങളിൽ]] പഞ്ചനദം എന്നപേരിലായിരുന്നു പഞ്ചാബ് സൂചിപ്പിക്കപ്പെട്ടിരുന്നത്.
 
== കൃഷിയും വ്യവസായവും ==
"https://ml.wikipedia.org/wiki/പഞ്ചാബ്,_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്