"ജോൻ ഓഫ് ആർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
== ബാല്യകാലം ==
[[പ്രമാണം:Hundred years war france england 1435.jpg|thumb|right|200px|[[ശതവത്സരയുദ്ധം‌|ശതവത്സരയുദ്ധ]] സമയത്തെ ഫ്രാൻസും ഇംഗ്ലണ്ടും. ഭൂപടത്തിൽ [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യവും]] കാണാം]]
വടക്കു കിഴക്കൻ ഫ്രാൻസിലെ [[ഷാം‍പേൻ]](Champagne) ജില്ലയിലുള്ള [[ഡോറെമി]](Domremy) ഗ്രാമത്തിൽ ഒരു കർഷകന്റെ മകളായാണ് ജോൻ ജനിച്ചത്.( ക്രി.വ.1412) പിതാവ് [[ജാക്വെസ് ഓഫ് ആർക്ക്]] ഒരു കർഷകനും അവിടത്തെ [[ഡോയൻ]] എന്ന സ്ഥാനമുള്ളയാളും ആയിരുന്നു. [[നികുതി]] പിരിക്കുന്ന ജോലിയാണ് ഡോയന്മാർ കൈകാര്യം ചെയ്തിരുന്നത്. അമ്മ [[ഇസബെല്ല റോമേയ്]] (ഇസബെല്ല ഒഫ് വോളുത്തൻ) [[റോം|റൊമിലേയ്ക്ക്]] [[തീർത്ഥാടനം]] നടത്തിയതിനാൽ റോമേയ് എന്ന സ്ഥാനപ്പെര്‌ ലഭിച്ച ഒരു സ്ത്രീയായിരുന്നു. കാലികളെ മേച്ചും കൃഷിയിൽ സഹായിച്ചും അവൾ വളർന്നു. സ്കൂളിൽ പോകാനോ എഴുത്തും വായനയും പഠിക്കാനോ അവൾക്ക് കഴിഞ്ഞില്ല. <ref> [http://www.smu.edu/ijas/texts/joan.pdf ജോനിന്റെ ആത്മകഥ - തർജ്ജമചെയ്തത് ഡാനിയേൽ റാങ്കിനും ക്ലയർ ക്വിന്റാലും] </ref> അവൾ ജനിക്കുന്ന കാലത്ത് ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ശതവത്സരയുദ്ധം എന്ന അതി ദീർഘ യുദ്ധം നടക്കുകയായിരുന്നു. പതിമൂന്നാം വയസ്സു മുതൽ അവൾക്ക് വിശുദ്ധരുടെ വെളിപാട് കിട്ടിത്തുടങ്ങിയിരുന്നു എന്നാണ് വിശ്വാസം. [[സ്വർഗ്ഗം|സ്വർഗ്ഗത്തിലെ]] സൈന്യാധിപനായസൈന്യാധിപൻ എന്ന് ക്രൈസ്തവർ വിശ്വസിക്കുന്ന [[വിശുദ്ധ മൈക്കിൾ]], [[ക്രിസ്തുമതം|ക്രിസ്തു മതത്തിനുവേണ്ടി]] രക്ത സാക്ഷികളായ [[വിശുദ്ധ കാതറീൻ]], [[വിശുദ്ധ മർഗരറ്റ്]] എന്നിവരുടെ ദർശനം അവൾക്ക് ലഭിച്ചു എന്നും വിശ്വാസികൾ കരുതുന്നു. അതനുസരിച്ച് ഇംഗ്ലീഷുകരെ തുരത്താനായി ഈ വിശുദ്ധർ തന്നോടാവശ്യപ്പെടുന്നതായി അവൾ മറ്റുള്ളവരോട് പറഞ്ഞു.<ref> [http://www.fordham.edu/halsall/basis/joanofarc-trial.html ജോനിന്റെ കുറ്റ വിചാരണ] 1432-ല് അവൾക്ക് വിശുദ്ധരുടെ വെളിപാട് കിട്ടിയിരുന്നുവെന്ന് പറയുന്നു. </ref>
ഇത്തരം വെളിപാടനുസരിച്ച് കിട്ടിയ സന്ദേശം എത്തിക്കാനായി ഫ്രഞ്ച് രാജാവിനെ മുഖം കാണിക്കാൻ അവൾ താല്പര്യപ്പെട്ടുവെങ്കിലും ഫ്രഞ്ച് പ്രഭുവായ റോബർട്ട് ഡേ ബാദ്രികാർട്ട് അവളെ പരിഹസിച്ച് തിരിച്ചയക്കുകയായിരുന്നു. എന്നാൽ ദൃഢ നിശ്ചയക്കാരിയായ ജോൻ സ്വാധീനശേഷിയുള്ള ചിലരുടെ സഹായത്തോടെ അതിനുള്ള വഴികണ്ടെത്തി. അവൾ രാജസഭ മുൻപാകെ ഓർലിയൻസ് നഗരത്തിൽ വച്ച് നടക്കാൻ പോവുന്ന യുദ്ധത്തിന്റെ ഫലത്തെപ്പറ്റി അതിശയിപ്പിക്കുന്ന ഒരു പ്രവചനം നടത്തുകയുണ്ടായി. പ്രവചനം സത്യമാണെന്ന് യുദ്ധമുന്നണിയിൽ നിന്ന് വിവരം ലഭിച്ച റോബർട്ട് പ്രഭു ചാൾസ് ഏഴാമനെ കാണാൻ അനുവദിച്ചു. ജോനുമായി സംസാരിച്ച ചാൾസിനെ ജോൻ ചാൾസിനു മാത്രം അറിയാവുന്ന രഹസ്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. കുറേയൊക്കെ അവളെ വിശ്വസിക്കാൻ ചാൾസ് നിർബന്ധിതനായിത്തീർന്നു. സംശയം തീർക്കാൻ ജോനിന്റെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കാൻ ചാൾസ് ഉത്തരവിടുകയയയിരുന്നു. എങ്കിലും അത്യാവശ്യം സ്വാധീനമെല്ലാം ജോനിന് ലഭിച്ചു തുടങ്ങി.
 
"https://ml.wikipedia.org/wiki/ജോൻ_ഓഫ്_ആർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്