"കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(നമ്പറിങ്ങ് വിക്കിവത്കരിക്കുന്നു)
1962ൽ ഉണ്ടായ ഇന്ത്യ -ചൈന യുദ്ദത്തിന്റെ പേരിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായി. ആ അഭിപ്രായ ഭിന്നത 1964ൽ സി പി ഐ യെ ഭിന്നിപ്പിലേക്ക് നയിച്ചു.110 അംഗങ്ങളുള്ള ദേശീയ കൌൺസിലിൽ നിന്നും 32 പേർ ഇറങ്ങിപ്പോയി തെനാലിയിൽ പ്രത്യേക യോഗം ചേരുകയും പിന്നീടു കൽക്കട്ടയിൽ വച്ച് സി പി ഐ എം എന്നാ മറ്റൊരു പാർട്ടി രൂപീകരിക്കുകയും ചെയ്തു.
കേരളത്തിൽ 1967 ൽ സി പി ഐ - സിപി എം ഉൾപ്പെട്ട സപ്തകക്ഷി മുന്നണി ഭരിച്ചു എങ്കിലും 1969ൽ രണ്ടു പാർടികളും വ്യത്യസ്ത മുന്നനികളിലായി. 1969ൽ സി അച്യുതമേനോൻ മന്ത്രി സഭ അധികാരത്തിലേറി. 1970 ജനുവരി 1 നു ഭൂപരിഷ്കരണം ഭേദഗതികളോടെ നടപ്പിലാക്കി. ജന്മിത്തം നിയമം മൂലം റദ്ദു ചെയ്തു.1957 ലെ സി പി ഐ സർക്കാർ ലക്‌ഷ്യം വച്ച നടപടികൾ പൂർണ്ണമായും നടപ്പിലാക്കാൻ അച്യുതമേനോൻ സർക്കാരിനു കഴിഞ്ഞു. മാത്രമല്ല സർക്കാർ ഖജനാവിൽ നിന്നും ഒരു രൂപപോലും ചെലവാക്കാതെ ലക്ഷം വീടുകൾ നിർമ്മിച്ച്‌ ജനങ്ങൾക്ക്‌ നൽകാൻ ഭാവനഭവന നിർമ്മാണ മന്ത്രിയായിരുന്ന എം എൻ കാട്ടിയ വൈഭവം സർക്കാരിന്റെ ശോഭകൂട്ടി.കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് മാതൃകയായ സർക്കാരായിരുന്നു അച്യുതമേനോൻ സർക്കാർ. കാലാവധി പൂർത്തിയാക്കിയ ആദ്യ സർക്കാരായി മാറി അത്. 1977 വരെ ഭരണം തുടർന്ന്. 1977 ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ സി പി ഐ ഉൾപ്പെട്ട ഐക്യമുന്നണി വീണ്ടും അധികാരത്തിൽ എത്തി. 1978ൽ പി കെ വാസുദേവൻ നായർ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. സി പി ഐ യുടെ ഭാട്ടിന്ടയിൽഭട്ടിന്ടയിൽ വച്ച് ചേർന്ന പാർട്ടി കോൺഗ്രസ്‌ ഇടതു മുന്നണി രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ പി കെ വി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അന്ന് മുതൽ സി പി ഐ , സി പി എം , ആർ എസ് പി , ഫോർവേഡ് ബ്ലോക്ക്‌ എന്നീ പാർട്ടികൾ ഇടതുമുന്നനിയായി യോജിച്ചു പ്രവർത്തിക്കുന്നു.
===സി പി ഐ ജനറൽ സെക്രട്ടറിമാർ===
62

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1574757" എന്ന താളിൽനിന്ന് ശേഖരിച്ചത്