"വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
[[File:Azhikode lighthouse.jpg|thumb|ദീപസ്തംഭത്തിന്റെ സ്തൂപം.]]
ദീപസ്തംഭങ്ങൾ സ്ഥാപിക്കുന്ന സ്ഥാനം (ഉദാഹരണം: കര, തീരം, കടൽ), പ്രകാശം എത്തേണ്ട ദൂരം, തിരമാലകളുടെ ശക്തിയും ആവർത്തനസ്വഭാവവും എന്നിവയെ അടിസ്ഥാനമാക്കി സ്തംഭങ്ങളുടെ വലുപ്പവും നിർമാണരീതിയും നിർമാണത്തിനുപയോഗിക്കുന്ന സാമഗ്രികളും വ്യത്യസ്തമായിരിക്കും. കുന്നിൻപുറത്തായാൽ സ്തൂപങ്ങളുടെ ഉയരം കുറയ്ക്കാം. മണൽത്തിട്ടയിൽ ഉറപ്പായ അടിത്തറ ഉണ്ടാക്കേണ്ടിവരും. കടലിൽ നിർമിക്കുന്നവയ്ക്ക് ആഞ്ഞടിക്കുന്ന തിരമാലകളെ അതിജീവിക്കാൻ കഴിയണം. ഇതിനായി വലുപ്പമേറിയ കരിങ്കല്ല് ഇന്റർലോക്കിങ് രീതിയിൽ ചേർത്തുനിർമിക്കുകയാണ് പതിവ്. 1759-ൽ ജോൺ സ്മീറ്റൺ പുനർനിർമിച്ച (ആദ്യനിർമിതി 1698) എഡ്ഡി സ്റ്റോൺ ലൈറ്റ്ഹൗസ് ഈ രീതിയിലാണ് നിർമിച്ചത്. ഇംഗ്ലണ്ടിലെ പ്ലിമത്തിൽനിന്ന് 14 മൈൽ അകലെ പാറക്കെട്ടുനിറഞ്ഞ ഒരു റീഫിലാണ് അത് നിർമിച്ചത്. വൃത്താകൃതിയിൽ, മുകളിലേക്കു പോകുന്തോറും കൂർത്തുവരുന്ന (tapering) ആകൃതിയാണ് അതിനു സ്വീകരിച്ചിരുന്നത്. ഒരു ടണ്ണോളം ഭാരമുള്ള ഗ്രാനൈറ്റ് ബ്ലോക്കുകൾ ഇന്റർലോക്ക് ചെയ്തായിരുന്നു അതിന്റെ നിർമിതി. നിർമാണത്തിൽ അപാകത ഇല്ലായിരുന്നെങ്കിലും സ്ഥാപിച്ചിരുന്ന പാറക്കെട്ടിലെ വിള്ളൽകാരണം പിന്നീട് അത് പൊളിച്ചുകളയുകയാണുണ്ടായത്. സ്മീറ്റണിന്റെ മാതൃക തുടർന്നുള്ള 200 വർഷക്കാലത്തേക്ക് ദീപസ്തംഭനിർമാണത്തിന് വഴികാട്ടിയായി.
[[File:Old type light house.jpg|thumb|left|ഇരുമ്പ് ചട്ടക്കൂടിലുള്ള താൽക്കാലിക വിളക്കുമാടം.]]
കോൺക്രീറ്റിൽ നിർമിച്ച ദീപസ്തംഭങ്ങൾ പലതുണ്ട്. ആൻഡമാനിലെ ദീപസ്തംഭം ഇരുമ്പുചട്ടക്കൂടിൽ പഞ്ജര രൂപത്തിലുള്ള (skeltal) നിർമിതിക്ക് ഉദാഹരണമാണ്.
 
"https://ml.wikipedia.org/wiki/വിളക്കുമാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്