"വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
==ഇന്ത്യയിലും കേരളത്തിലും==
[[പ്രമാണം:Lighthouse kovalam kerala.jpg|thumb|left|[[വിഴിഞ്ഞം]] വിളക്കുമാടം]]
 
[[ഇന്ത്യ|ഇന്ത്യയിൽ]] [[അറബിക്കടൽ|അറബിക്കടലിന്റെയും]] [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലിന്റെയും]] തീരത്ത് ദീപസ്തംഭങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ തെക്കേയറ്റം മുതൽ മുംബൈ വരെ വ്യാപിച്ചുകിടക്കുന്ന പശ്ചിമതീരപ്രദേശം [[കേരളത്തിലെ വിളക്കുമാടങ്ങൾ|കേരളം]], [[തമിഴ്നാട്]], [[കർണാടക]], [[ഗോവ]], [[മഹാരാഷ്ട്ര]] എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെട്ടതാണ്. ഇന്ത്യയിൽ ഗോവയ്ക്കു തെക്കുള്ള തീരം [[മലബാർ തീരം|മലബാർ കോസ്റ്റ്]] എന്നും മഹാരാഷ്ട്രയുടെ തീരപ്രദേശം [[കൊങ്കൺ തീരം|കൊങ്കൺ കോസ്റ്റ്]] എന്നുമാണ് ചരിത്രപരമായി അറിയപ്പെട്ടിരുന്നത്. വ്യാപാരത്തിനായി എത്തിയ [[യൂറോപ്പ്|യൂറോപ്യൻ]] അധിനിവേശക്കാർക്ക് ഇവിടെയുള്ള തുറമുഖങ്ങൾ വളരെ സൌകര്യപ്രദങ്ങളായി. [[കന്യാകുമാരി]], [[കൊച്ചി]], [[കോഴിക്കോട്]], [[കണ്ണൂർ]], [[ഗോവ]], [[മുംബൈ]] എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. നാവികയാത്ര സുരക്ഷിതവും സുഗമവുമാക്കാൻ ഇവിടെയെല്ലാം ദീപസ്തംഭങ്ങൾ സ്ഥാപിക്കപ്പെട്ടു. മണൽനിറഞ്ഞ ഈ തീരപ്രദേശത്തിന്റെ പ്രത്യേകത ഇവിടത്തെ ബീച്ചുകളുടെ പിന്നിൽ പശ്ചിമഘട്ടമലനിരകൾ ഉയർന്നുനില്ക്കുന്നു എന്നതാണ്.
 
"https://ml.wikipedia.org/wiki/വിളക്കുമാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്