"കേവലകാന്തിമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: ms:Magnitud mutlak
(ചെ.)No edit summary
വരി 1:
{{വിക്കിവല്‍ക്കരണം}}
 
ആകാശത്തു കാണുന്ന [[ഖഗോളം|ഖഗോളവസ്തുക്കളെയെല്ലാം]] 10 പാര്‍സെക് ദൂരത്തു കൊണ്ട്‌ വച്ചു എന്നു സങ്കല്‍പ്പിച്ച് , എന്നിട്ട്‌ അതിനെ [[ഭൂമി|ഭൂമിയില്‍]] നിന്ന്‌ നിരീക്ഷിക്കുമ്പോള്‍ എന്ത്‌ [[കാന്തിമാനം|കാന്തിമാനമാണോ]] കിട്ടുന്നത്‌ അതിനെയാണ് കേവല കാന്തിമാനം (Absolute Magnitude) എന്നു പറയുന്നത്‌. ഇതു ഒരു ഖഗോള വസ്തു വമിക്കുന്ന ആകെ പ്രകാശത്തിന്റെ അളവുകോലാണ്. ഈ അളവുകോലില്‍ എല്ലാ ഖഗോളവതുക്കളും ഒരേ ദൂരത്ത് വച്ചിരിക്കുന്നത് കൊണ്ട് ദൂരവ്യത്യാസം കൊണ്ട്‌ കാന്തിമാനത്തില്‍ വ്യത്യാസം വരുന്നില്ല. ഈ അളവുകോല്‍ പ്രകാരം സൂര്യന്റെ കാന്തിമാനം + 4.86 ആണ്. അതായത്‌ [[സൂര്യന്‍]] 10 പാര്‍സെക് ദൂരത്തായിരുന്നുവെങ്കില്‍ അതിനെ കഷ്ടിച്ചു നഗ്ന നേത്രം കൊണ്ടു കാണാമായിരുന്നു എന്നര്‍ത്ഥം. ചന്ദ്രനേയും ശുക്രനേയും ഒന്നും ശക്തിയേറിയ ദൂരദര്‍ശിനി ഉപയോഗിച്ചാലും കാണാന്‍ പറ്റുകയുമില്ല. കേവല കാന്തിമാനം കണക്കാക്കാന്‍ നക്ഷത്രങ്ങളിലേക്കുള്ള ദൂരം നമുക്ക്‌ അറിഞ്ഞിരിക്കണം. നക്ഷത്രങ്ങളുടെ കേവല താരതമ്യ പഠനത്തിനാണ് കേവല കാന്തിമാനം ഉപയോഗിക്കുന്നത്‌. സാധാരണ നക്ഷത്ര നിരീക്ഷണത്തിന് ഇതിന്റെ ആവശ്യമില്ല. കേവല കാന്തിമാനത്തെ M എന്ന അക്ഷരം കൊണ്ടാണ് സൂചിപ്പിക്കുന്നത്‌.
 
 
"https://ml.wikipedia.org/wiki/കേവലകാന്തിമാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്