"മാധ്യമം ആഴ്ചപ്പതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
നിലപാടുകളിൽ വ്യക്തത പുലർത്തുന്നതോടൊപ്പം വായനയുടെ വസന്തകാലമാണ് മാധ്യമം ആഴ്ചപ്പതിപ്പ്‌ മലയാളിക്ക്‌ പരിചയപ്പെടുത്തുന്നത്‌{{അവലംബം}}. ആഴ്ചപ്പതിപ്പുകൾക്കിടയിൽ ഒരു പുതിയ വായനാ സംസ്കാരമാണ് മാധ്യമം ആഴ്ചപ്പതിപ്പ് സൃഷ്ടിച്ചെടുത്തത്{{അവലംബം}}.
==ഇടപെടലുകൾ==
===മൂന്നാർ ഭൂമികയ്യേറ്റം===
'മാധ്യമം' ആഴ്ചപ്പതിപ്പ് മൂന്നാറിലെ കൈയേറ്റം സംബന്ധിച്ച് പുറത്തുകൊണ്ടുവന്ന വാർത്തകളാണ് പത്ത് വർഷമായി തുടരുന്ന മൂന്നാർ വിവാദത്തിന് തുടക്കമിട്ടത്{{അവലംബം}}.
ആഴ്ചപ്പതിപ്പ് പുറത്തുവന്നയുടൻ അന്ന് എൽ.ഡി.എഫ് കൺവീനറായിരുന്ന വി.എസ്. അച്യുതാനന്ദൻ ഇതിൽ ഇടപെട്ടു. പലതവണ മൂന്നാർ സന്ദർശിച്ച അദ്ദേഹം ടാറ്റായുടെ കൈയേറ്റവും അവർ റിസോർട്ടുകൾക്ക് വിറ്റ ഭൂമിയും പരിശോധിച്ചു. ഇതേത്തുടർന്നാണ് മൂന്നാർ ഭൂമി വിവാദത്തിന് തുടക്കമായത്.
<br />മൂന്നാറിലെ ടാറ്റയുടെ ഭൂമി കൈയ്യേറ്റം പുറത്തുകൊണ്ടുവന്ന 'മാധ്യമം ആഴ്ചപ്പതിപ്പി'നെതിരെ ടാറ്റ നൽകിയ മാനനഷ്ടക്കേസിൽ 'മാധ്യമ'ത്തിന് വിജയം.
ടാറ്റ 50,000 ഏക്കർ സർക്കാർ ഭൂമി കൈയേറിയെന്ന നിയമസഭാ സമിതി റിപ്പോർട്ടുകളുടെയും സർക്കാർ രേഖകളുടെയും പിൻബലത്തിൽ മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടുകൾക്കെതിരെ ടാറ്റാ ടീ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത മാനനഷ്ട കേസിലാണ് മാധ്യമത്തെ കുറ്റവിമുക്തമാക്കി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എം.വി. ജോർജ് വിധി പ്രസ്താവിച്ചത്.
2000 മെയ് 12ന് പുറത്തിറങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പിൽ കവർ സ്‌റ്റോറിയായി പ്രസിദ്ധീകരിച്ച 'ടാറ്റായുടെ സ്വന്തം വനം', 2000 മെയ് 26ന് പ്രസിദ്ധീകരിച്ച 'ഇനി പറയൂ ടാറ്റാ നല്ലവൻ തന്നെയല്ലേ' എന്നീ അന്വേഷണാത്മക റിപ്പോർട്ടുകളാണ് കേസിനാധാരം. മൂന്നാറിലെ സർക്കാർ ഭൂമി വ്യാപകമായി കൈയേറുന്നതും, റിസോർട്ടിന് ഭൂമി മറിച്ച് വിൽക്കുന്നതും പുറത്തുകൊണ്ടുവന്നത് ഈ റിപ്പോർട്ടുകളാണ്. നാലകത്ത് സൂപ്പിയും ഇസ്ഹാഖ് കുരിക്കളും ചെയർമാൻമാരായ നിയമസഭാ സമിതികളുടെ റിപ്പോർട്ടുകളുടെയും ടാറ്റായുടെ ഭൂമി കയ്യേറിയതുസംബന്ധിച്ച സർക്കാർ രേഖകളുടെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ടുകൾ തയാറാക്കിയിരുന്നത്. ഇത് സംബന്ധിച്ച ചിത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.<ref>madhyamam Daily 15.12.2010</ref>
<br />
 
=== മുസ്ലിം ഇമെയിൽ ചോർത്തൽ===
2012 ജനുവരി 23 ലക്കം മാധ്യമം ആഴ്ചപ്പതിപ്പിലാണ് കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗം കേരളത്തിലെ വിവിധ തുറകളിൽ പെട്ട പത്ര പ്രവർത്തകരും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും എഴുത്തുകാരും സാധാരണക്കാരുമായ 258 മുസ്ലിംകളുടെ ഇ മെയിൽ ചോർത്തിയ വിവരം ചോർത്തിയ വിവരം പുറത്ത് കൊണ്ടുവന്നത്.<ref> [http://www.madhyamam.com/news/146184/120116 മാധ്യമം സ്കൂപ്പ്]
</ref> ഭരണകൂടഭീകരതയുടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഇത്തരം സ്വകാര്യതയിലേക്കുള്ള ചൂഴ്ന്നു നോട്ടം ആ പൽകരമാണെന്നാണ് വിലയിരുത്തുന്നത്. മാധ്യമം റിപ്പോർട്ട് വന്നതിനെ തുടർന്ന് മുഖ്യമന്ത്രിയും ഡി.ജി.പിയും അന്വേഷണത്തിന് ഉത്തരവിട്ടു.<ref> http://www.madhyamam.com/news/146279/120116 </ref>
 
==ശ്രദ്ധേയ സൃഷ്ടികൾ==
* ഓർമകളിലെ രേഖാചിത്രം - അനുഭവക്കുറിപ്പുകളുടെ പരമ്പര - [[ടോംസ്|റ്റോംസ്]] (ഭാഗം-37, 2011 ജൂൺ-27)
"https://ml.wikipedia.org/wiki/മാധ്യമം_ആഴ്ചപ്പതിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്