"മാർഷനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
സിനോപ്പുകാരനായ [[മാർഷൻ|മാർഷന്റെ]] പ്രബോധനങ്ങളെ ആശ്രയിച്ച് പൊതുവർഷം 144-നടുത്തെങ്ങോ രൂപപ്പെട്ട് ആദിമക്രിസ്തീയതയിൽ നിലവിലിരുന്ന ഒരു ദ്വന്ദവാദ വിശ്വാസവ്യവസ്ഥയാണ് '''മാർഷനിസം'''<ref>"മാർഷനു മറുപടി" എന്ന [[തെർത്തുല്യൻ|തെർത്തുല്യന്റെ]] കൃതിയിലെ, "കുരിശുമരണത്തിന് 115 വർഷവും 6 മാസവും ശേഷം" എന്ന കാലഗണനയെ ആശ്രയിച്ച്</ref> [[യേശു|യേശുവിനെ]] ദൈവം അയച്ച രക്ഷകനായും [[പൗലോസ് അപ്പസ്തോലൻ|പൗലോസിനെ]] അപ്പസ്തോലന്മാരിൽ മുഖ്യനായും കണക്കാക്കിയ [[മാർഷൻ]], [[തനക്ക്|എബ്രായ ബൈബിളിനേയും]], ഇസ്രായേലിന്റെ ദൈവമായ [[യഹോവ|യഹോവയേയും]] തള്ളിപ്പറഞ്ഞു. യഹൂദസങ്കല്പത്തിലെ ക്രൂദ്ധനായ ദൈവം, [[പുതിയനിയമം|പുതിയനിയമത്തിലെ]] സ്നേഹസ്വരൂപനായ ദൈവപിതാവിൽ നിന്നു വ്യതിരിക്തനായ അധമശക്തിയാണെന്ന് [[മാർഷൻ]] പഠിപ്പിച്ചു.
 
മാർഷന്റെ പ്രബോധനം ഒരുവിധത്തിൽ [[ജ്ഞാനവാദം|ക്രിസ്തീയജ്ഞാനവാദികളുടെ]] ദൈവവിജ്ഞാനീയത്തിനു സമാനമായിരുന്നു; [[ജ്ഞാനവാദം|ജ്ഞാനവാദത്തെപ്പോലെ]] മാർഷനിസവും വിപരീതസ്വഭാവമുള്ള രണ്ടു ദൈവികശക്തികളുടെ മുഖാമുഖം സങ്കല്പിക്കുന്ന ദ്വന്ദവാദമായിരുന്നു: ആ ശക്തികളിലൊന്ന് ഉദാത്തവും ആത്മീയവുമായ നന്മയായിരിക്കുമ്പോൾ ഇതരശക്തി അധമവും ഭൗതികവും ആയ തിന്മ ആകുന്നു. തിന്മയ്ക്ക് വ്യതിരിക്തമായ സ്വതന്ത്രാസ്തിത്വമില്ലെന്നും നന്മയുടെ കുറവോ അഭാവമോ മാത്രമാണ് അതെന്നുമുള്ള മുഖ്യധാരക്രിസ്തീയതയുടേയും [[മൈമോനിഡിസ്|മൈമോനിഡിസിനെപ്പോലുള്ള]] യഹൂദചിന്തകന്മാരുടേയും നിലപാടിനു വിരുദ്ധമായിരുന്നു ഈ സങ്കല്പം.<ref>[[തോമസ് അക്വിനാസ്]], ''സുമ്മാ തിയോളജിയേ'' Prima Pars, Q. 14 A. 10; Q. 49 A. 3.</ref><ref>[[വ്യാജ ദിയൊനുസ്യോസ്]], ''ദൈവനാമങ്ങളെക്കുറിച്ച്'', 4; iv. 31</ref><ref>[[മൈമോനിഡിസ്]], ''[[സന്ദേഹികൾക്കു വഴികാട്ടി]]'' 3,10</ref> [[ജ്ഞാനവാദം|ജ്ഞാനവാദവുമായുള്ള]] സമാനതകൾ പരിഗണിച്ച് മാർഷനിസത്തെ [[ജ്ഞാനവാദം]] തന്നെയായി പരിഗണിക്കുന്നവരുണ്ട്. എന്നാൽ [[മാർഷൻ]] ജ്ഞാനവാദി ആയിരുന്നോ എന്ന കാര്യത്തിൽ അഭിപ്രായസമന്വയമില്ല.
മാർഷന്റെ സ്വന്തം രചനകളൊന്നും ലഭ്യമല്ല. എതിരാളികളുടെ വിമർശനങ്ങളിൽ തെളിഞ്ഞുവരുന്ന ചിത്രം വിശ്വസിക്കാമെങ്കിൽ, മാർഷനിസം [[ജ്ഞാനവാദം|ജ്ഞാനവാദത്തിൽ]] നിന്ന് വ്യത്യസ്തമായിരുന്നു. <ref>[http://encyclopedia.jrank.org/MAL_MAR/MARCION.html ബ്രിട്ടാനിക്കാ വിജ്ഞാനകോശം: മാർഷൻ]: "മാർഷന്റെ തന്നെ വീക്ഷണമനുസരിച്ച്, ക്രിസ്തുവിന്റേയും പൗലോസിന്റേയും സുവിശേഷങ്ങളെ ആധാരമാക്കിയുള്ള ക്രിസ്തുമതത്തിന്റെ നവീകരണമായിരുന്നു അദ്ദേഹം സ്ഥാപിച്ച സഭയുടെ ലക്ഷ്യം; അവയ്ക്കപ്പുറം മറ്റൊന്നും സ്വീകാര്യമായിരുന്നില്ല. മാർഷനെ ജ്ഞാനവാദിയായി കരുതുന്നത് തെറ്റായിരിക്കുമെന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാണ്. അദ്ദേഹം തീർച്ചയായും ഒരു ദ്വന്ദവാദി ആയിരുന്നു. എന്നാൽ ജ്ഞാനവാദി ആയിരുന്നില്ല."</ref>
 
വ്യവസ്ഥാപിതസഭ മാർഷനിസത്തെ [[പാഷണ്ഡത|പാഷണ്ഡതയായി]] കണക്കാക്കി തള്ളിക്കളഞ്ഞു. രണ്ടാം നൂറ്റാണ്ടിലും തുടർന്നു വന്ന ഏതാനും നൂറ്റാണ്ടുകളിലും, [[റോം]] കേന്ദ്രമാക്കി വളർന്നുവന്ന ക്രിസ്തീയമുഖ്യധാരയ്ക്ക് മാർഷനിസം കനത്ത വെല്ലുവിളിയായിരുന്നു. മുഖ്യധാരാസഭയുടെ [[ത്രിത്വം|ത്രിത്വാധിഷ്ഠിതവിശ്വാസമായി]] പിന്നീട് പരിണമിച്ച ആദിമക്രിസ്തുശാസ്ത്രത്തോട് ഒത്തുപോകാതിരുന്ന മാർഷനിസത്തെ, ആദ്യകാലസഭാപിതാക്കൾ നിശിതമായി വിമർശിച്ചു; അവരുടെ നിലപാടുകളാണ് ഇന്ന് [[ക്രിസ്തുമതം|ക്രിസ്തുമതത്തിൽ]] മുന്നിട്ടുനിൽക്കുന്നത്. ആദിമക്രിസ്തീയതയിലെ ഏറ്റവും അറിയപ്പെടുന്ന "പാഷണ്ഡികളിൽ" ഒരാളായ മാർഷൻ, വ്യവസ്ഥാപിത [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റെ]] എല്ലാ ശാഖകൾകൾക്കും അസ്വീകാര്യനായിത്തീർന്നു. ആദ്യകാലസഭാ പിതാക്കളിൽ ഒരാളായിരുന്ന സ്മിർനായിലെ [[പോളിക്കാർപ്പ്]] മാർഷനെ, "സാത്താന്റെ ആദ്യജാതന്"‍(first born of Satan) എന്ന് വിശേഷിപ്പിച്ചതായി കരുതപ്പെടുന്നു. <ref>ഐറേനിയസ്, ''പാഷണ്ഡികൾക്കെതിരെ'', III.3.4.).</ref>
 
[[ജ്ഞാനവാദം|ജ്ഞാനവാദവുമായുള്ള]] സമാനതകൾ പരിഗണിച്ച് മാർഷനിസത്തെ [[ജ്ഞാനവാദം]] തന്നെയായി പരിഗണിക്കുന്നവരുണ്ട്. എന്നാൽ [[മാർഷൻ]] ജ്ഞാനവാദി ആയിരുന്നോ എന്ന കാര്യത്തിൽ അഭിപ്രായസമന്വയമില്ല.
മാർഷന്റെ സ്വന്തം രചനകളൊന്നും ലഭ്യമല്ല. എതിരാളികളുടെ വിമർശനങ്ങളിൽ തെളിഞ്ഞുവരുന്ന ചിത്രം വിശ്വസിക്കാമെങ്കിൽ, മാർഷനിസം [[ജ്ഞാനവാദം|ജ്ഞാനവാദത്തിൽ]] നിന്ന് വ്യത്യസ്തമായിരുന്നു. <ref>[http://encyclopedia.jrank.org/MAL_MAR/MARCION.html ബ്രിട്ടാനിക്കാ വിജ്ഞാനകോശം: മാർഷൻ]: "മാർഷന്റെ തന്നെ വീക്ഷണമനുസരിച്ച്, ക്രിസ്തുവിന്റേയും പൗലോസിന്റേയും സുവിശേഷങ്ങളെ ആധാരമാക്കിയുള്ള ക്രിസ്തുമതത്തിന്റെ നവീകരണമായിരുന്നു അദ്ദേഹം സ്ഥാപിച്ച സഭയുടെ ലക്ഷ്യം; അവയ്ക്കപ്പുറം മറ്റൊന്നും സ്വീകാര്യമായിരുന്നില്ല. മാർഷനെ ജ്ഞാനവാദിയായി കരുതുന്നത് തെറ്റായിരിക്കുമെന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാണ്. അദ്ദേഹം തീർച്ചയായും ഒരു ദ്വന്ദവാദി ആയിരുന്നു. എന്നാൽ ജ്ഞാനവാദി ആയിരുന്നില്ല."</ref>
 
മാർഷൻ നിർദ്ദേശിച്ച വിശുദ്ധഗ്രന്ഥസംഹിതയിൽ (Canon) ഉണ്ടായിരുന്നത് പൗലോസിന്റെ പത്തു ലേഖനങ്ങളും "മാർഷന്റെ സുവിശേഷം" എന്നറിയപ്പെട്ട ഒരു ഗ്രന്ഥവുമാണ്.<ref>[http://www.ccel.org/ccel/schaff/hcc2.v.xiii.xvi.html], [[കേസറിയായിലെ യൂസീബിയസ്]], ''സഭാചരിത്രം''; ചില മാറ്റങ്ങളോടെ, [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടെ സുവിശേഷം]] തന്നെയാണ് മാർഷന്റെ സുവിശേഷമായതെന്ന് കരുതപ്പെടുന്നു; ഡേവിഡ് സാൾട്ടർ വില്യംസ്, "മാർഷന്റെ സുവിശേഷത്തിന്റെ പുനർസൃഷ്ടി", ''ബൈബിൾ സാഹിത്യ പത്രിക'' 108 (1989), പുറം. 477-96.</ref> എബ്രായ ബൈബിൾ ഒന്നടങ്കം മാർഷൻ തള്ളിക്കളഞ്ഞു. കൂടാതെ പിൽക്കാലത്ത് പുതിയനിയമത്തിന്റെ ഭാഗമായി മാറിയ ഇതരഗ്രന്ഥങ്ങളും മാർഷന്റെ സംഹിതയ്ക്ക് പുറത്തുനിന്നു. [[പൗലോസ് അപ്പസ്തോലൻ|പൗലോസ് അപ്പസ്തോലനെ]] സത്യവിശ്വാസത്തിന്റെ ആശ്രയിക്കാവുന്ന ഉറവിടമായി കണക്കാക്കിയ മാർഷൻ, യഹൂദസിദ്ധാന്തങ്ങളുടെ സ്വാധീനത്തിൽ നിന്ന് മുക്തമായ ഒരു വിശ്വാസസംഹിതയ്ക്ക് രൂപം കൊടുത്തു. [[ക്രിസ്തു]] കൊണ്ടുവന്ന രക്ഷയുടെ സന്ദേശം മനസ്സിലാക്കിയ ഒരേയൊരു അപ്പസ്തോലൻ പൗലോസായിരുന്നെന്ന് മാർഷൻ കരുതി.<ref> ബ്രിട്ടാനിക്കാ വിജ്ഞാനകോശത്തിന്റെ 1911-ലെ പതിപ്പ് [http://encyclopedia.jrank.org/MAL_MAR/MARCION.html മാർഷനെ സംബന്ധിച്ച ലേഖനം]</ref>
"https://ml.wikipedia.org/wiki/മാർഷനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്