"മാർഷനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
മാർഷന്റെ പ്രബോധനം ഒരുവിധത്തിൽ [[ജ്ഞാനവാദം|ക്രിസ്തീയജ്ഞാനവാദികളുടെ]] ദൈവവിജ്ഞാനീയത്തിനു സമാനമായിരുന്നു; [[ജ്ഞാനവാദം|ജ്ഞാനവാദത്തെപ്പോലെ]] മാർഷനിസവും വിപരീതസ്വഭാവമുള്ള രണ്ടു ദൈവികശക്തികളുടെ മുഖാമുഖം സങ്കല്പിക്കുന്ന ദ്വൈതവാദമായിരുന്നു: ആ ശക്തികളിലൊന്ന് ഉദാത്തവും ആത്മീയവുമായ നന്മയായിരിക്കുമ്പോൾ ഇതരശക്തി അധമവും ഭൗതികവും ആയ തിന്മ ആകുന്നു. തിന്മയ്ക്ക് വ്യതിരിക്തമായ സ്വതന്ത്രാസ്തിത്വമില്ലെന്നും നന്മയുടെ കുറവോ അഭാവമോ മാത്രമാണ് അതെന്നുമുള്ള മുഖ്യധാരക്രിസ്തീയതയുടേയും [[മൈമോനിഡിസ്|മൈമോനിഡിസിനെപ്പോലുള്ള]] യഹൂദചിന്തകന്മാരുടേയും നിലപാടിനു വിരുദ്ധമായിരുന്നു ഈ സങ്കല്പം.<ref>[[തോമസ് അക്വിനാസ്]], ''സുമ്മാ തിയോളജിയേ'' Prima Pars, Q. 14 A. 10; Q. 49 A. 3.</ref><ref>[[വ്യാജ ദിയൊനുസ്യോസ്]], ''ദൈവനാമങ്ങളെക്കുറിച്ച്'', 4; iv. 31</ref><ref>[[മൈമോനിഡിസ്]], ''[[സന്ദേഹികൾക്കു വഴികാട്ടി]]'' 3,10</ref>
 
വ്യവസ്ഥാപിതസഭ മാർഷനിസത്തെ [[പാഷണ്ഡത|പാഷണ്ഡതയായി]] കണക്കാക്കി തള്ളിക്കളഞ്ഞു. രണ്ടാം നൂറ്റാണ്ടിലും തുടർന്നു വന്ന ഏതാനും നൂറ്റാണ്ടുകളിലും, [[റോം]] കേന്ദ്രമാക്കി വളർന്നുവന്ന മുഖ്യധാരാസഭയ്ക്ക്ക്രിസ്തീയമുഖ്യധാരയ്ക്ക് മാർഷനിസം കനത്ത വെല്ലുവിളിയായിരുന്നു. മുഖ്യധാരാസഭയുടെ [[ത്രിത്വം|ത്രിത്വാധിഷ്ഠിതവിശ്വാസമായി]] പിന്നീട് പരിണമിച്ച ആദിമക്രിസ്തുശാസ്ത്രത്തോട് ഒത്തുപോകാതിരുന്ന മാർഷനിസത്തെ, ആദ്യകാലസഭാപിതാക്കൾ നിശിതമായി വിമർശിച്ചു; അവരുടെ നിലപാടുകളാണ് ഇന്ന് [[ക്രിസ്തുമതം|ക്രിസ്തുമതത്തിൽ]] മുന്നിട്ടുനിൽക്കുന്നത്. ആദിമക്രിസ്തീയതയിലെ ഏറ്റവും അറിയപ്പെടുന്ന "പാഷണ്ഡികളിൽ" ഒരാളായ മാർഷൻ, വ്യവസ്ഥാപിത [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റെ]] എല്ലാ ശാഖകൾകൾക്കും അസ്വീകാര്യനായിത്തീർന്നു. ആദ്യകാലസഭാ പിതാക്കളിൽ ഒരാളായിരുന്ന സ്മിർനായിലെ [[പോളിക്കാർപ്പ്]] മാർഷനെ, "സാത്താന്റെ ആദ്യജാതന്"‍(first born of Satan) എന്ന് വിശേഷിപ്പിച്ചതായി കരുതപ്പെടുന്നു. <ref>ഐറേനിയസ്, ''പാഷണ്ഡികൾക്കെതിരെ'', III.3.4.).</ref>
 
[[ജ്ഞാനവാദം|ജ്ഞാനവാദവുമായുള്ള]] സമാനതകൾ പരിഗണിച്ച് മാർഷനിസത്തെ [[ജ്ഞാനവാദം]] തന്നെയായി പരിഗണിക്കുന്നവരുണ്ട്. എന്നാൽ [[മാർഷൻ]] ജ്ഞാനവാദി ആയിരുന്നോ എന്ന കാര്യത്തിൽ അഭിപ്രായസമന്വയമില്ല.
"https://ml.wikipedia.org/wiki/മാർഷനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്