"ഭുവനേശ്വർ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,806 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
No edit summary
 
അന്താരാഷ്ട്ര ട്വന്റി 20യിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും മികച്ച എക്കോണമി റേറ്റുള്ള രണ്ട് കളിക്കാരിൽ ഒരാളാണ് ഭുവനേശ്വർ. [[Saint Lucia|സെയ്ന്റ് ലൂസിയൻ]] താരമായ [[Garey Mathurin|ഗാരി മാഥുറിനാണ്]] ഈ നേട്ടത്തിന്റെ മറ്റൊരു ഉടമ. 2011 [[ദി ഓവൽ|ഓവലിൽ ]]നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനു വേണ്ടി [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടി]]നെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഈ നേട്ടം, (4 ഓവറിൽ 9 റൺസ് വഴങ്ങി 3 വിക്കറ്റ്).
 
2012 ഡിസംബർ 30ന് പാകിസ്ഥാനെതിരെയായിരുന്നു ഭുവനേശ്വറിന്റെ അന്താരാഷ്ട്ര ഏകദിന അരങ്ങേറ്റം.<ref>[http://www.mathrubhumi.com/sports/story.php?id=328583 പാകിസ്താന് ആറ് വിക്കറ്റ് ജയം]</ref> മത്സരത്തിൽ പാകിസ്താൻ ജയിച്ചെങ്കിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചത്. 9 ഓവറുകളെറിഞ്ഞ് വിട്ടുകൊടുത്തത് 27 റൺസ് മാത്രമാണ്, 2 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. ഇതിൽ 3 ഓവറുകൾ മെയ്ഡൻ ഓവറുകളായിരുന്നു. മറ്റെല്ലാ ഇന്ത്യൻ ബൗളർമാരെക്കാളും കുറഞ്ഞ എക്കൊണമി റേറ്റും അദ്ദേഹത്തിന്റേതായിരുന്നു, (3.00).<ref name="cb">[http://live.cricbuzz.com/live/full-scorecard/11844/Ind-vs-Pak-1st-ODI cricbuzz.com-scorecard]</ref>
 
തന്റെ ഏകദിന കരിയറിലെ ആദ്യ ബോളിൽ തന്നെ വിക്കറ്റ് നേടാൻ അദ്ദേഹത്തിനായി. [[മുഹമ്മദ് ഹഫീസ്|മുഹമ്മദ് ഹഫീസിനെ]]യായിരുന്നു അദ്ദേഹം പുറത്താക്കിയത്. പിന്നീട് [[അസർ അലി]]യേയും ഭുവനേശ്വർ പുറത്താക്കി.<ref name="cb"/>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1560646" എന്ന താളിൽനിന്ന് ശേഖരിച്ചത്