"അറ്റക്കാമ മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവലംബം: അവലംബം രണ്ട് നിരകളിലേക്കു മാറ്റുന്നു
തിരിച്ചു വിടുന്നു. കൂടുതലും ഇത് അറ്റക്കാമ എന്ന പേരിലാണ് അറിയപ്പെടുന്നത്.
വരി 1:
#തിരിച്ചുവിടുക [[അറ്റക്കാമ_മരുഭൂമി]]
{{mergeto|അറ്റാക്കമ മരുഭൂമി}}
{{prettyurl|Atacama Desert}}
{{Coord|24|30|S|69|15|W|scale:5000000|display=title}}
{{Geobox|Desert
|name = അറ്റക്കാമ മരുഭൂമി
|official_name = |native_name = |other_name = |category =
|image = Atacama.png
|image_caption =നാസ വേൾഡ് വിൻഡ് എറ്റുത്ത ചിത്രം
|image_size = 200px
|etymology = |motto = |nickname = |flag = |symbol =
|country = [[Chile|ചിലി]] |country1 = [[Peru|പെറു]] |country2 = [[Bolivia|ബൊളീവിയ]] |country3 = [[Argentina|അർജന്റീന]]
|coordinates = |border = |part =
|highest =
|highest_location = |highest_region = |highest_state =
|highest_elevation_imperial =
|highest_lat_d = |highest_lat_m = |highest_lat_s = |highest_lat_NS =
|highest_long_d = |highest_long_m |highest_long_s = |highest_long_EW =
|lowest =
|lowest_location = |lowest_region = |lowest_country =
|lowest_elevation_imperial =
|lowest_lat_d = |lowest_lat_m = |lowest_lat_s = |lowest_lat_NS =
|lowest_long_d = |lowest_long_m = |lowest_long_s = |lowest_long_EW =
|length = |length_orientation =
|width = |width_orientation =
|area = 105000
|area_land = |area_water = |area_urban = |area_metro =
|population = |population_date = |population_urban = |population_metro = |population_density = |population_density_urban = |population_density_metro =
|geology = |orogeny = |period =
|biome = മരുഭൂമി
|plant = |animal = |author = |style = |material = |free = |free_type =
|map = Atacama map.svg
|map_caption = മരുഭൂമിയുടെ ഭൂപടം. മഞ്ഞ നിറത്തിൽ ചിത്രീകരിച്ചിരിക്കുന്നത് സാധാരണഗതിയിൽ അറ്റാക്കാമ മരുഭൂമി എന്ന് വിവക്ഷിക്കുന്ന പ്രദേശത്തെയാണ്. [[Sechura Desert|സെച്ച്യൂറ മരുഭൂമി]], [[Altiplano|ആൾട്ടിപ്ലേനോ]], [[Puna de Atacama|പ്യൂണ ഡെ അറ്റാക്കാമ]], [[Norte Chico, Chile|നോർട്ടെ ചികോ]] എന്നീ പ്രദേശങ്ങൾ ഓറഞ്ച് നിറത്തിൽ കാണിച്ചിരിക്കുന്നു.
|map_size = 217px
|map_background =
|map_locator =
|commons = |statistics = |website = |footnotes =
}}
[[Image:fox pan de azucar.JPG|thumb| അറ്റക്കാമ മരുഭൂമിയുടെ തീരത്തുള്ള പാൻ ദെ അസൂകാർ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന ഒരു [[തെക്കെ അമേരിക്കൻ ചാരക്കുറുക്കൻ|ചില്ല്ല]].]]
[[Image:Atacama1.jpg|thumb|അറ്റക്കാമ മരുഭൂമി]]
 
[[തെക്കേ അമേരിക്ക|തേക്കെ അമേരിക്കയിൽ]] [[ആന്തിസ്]] പർവ്വതനിരയുടെ പശ്ചിമഭാഗത്ത് [[ശാന്ത സമുദ്രം|ശാന്ത സമുദ്രത്തിന്റെ]] തീരത്തിൽ 966 കിലോ മീറ്റർ നീളത്തിൽ സ്ഥിതിചെയ്യുന്ന മഴപെയ്യാത്ത, അല്ലെങ്കിൽ മഴ തീരെ കുറവായി പെയ്യുന്ന ഒരു [[മരുഭൂമി|മരുഭൂമിയാണ്‌]] '''അറ്റക്കാമ'''. [[ചിലി|ചിലിയുടെ]] ഉത്തരഭാഗത്ത് 181,300 ചതുരശ്ര കി.മീ വിസ്തൃതിയിൽ ഇത് സ്ഥിതിചെയ്യുന്നു,<ref name=nyt>{{cite book | first=ജോൺ W.(ed.) | last=റൈറ്റ് | coauthors=''ദി ന്യൂയോർക്ക് ടൈംസ്'' ന്റെ പത്രാധിപരും ലേഖകരും | year=2006 | title=ദി ന്യൂയോർക്ക് ടൈംസ് വാർഷികപ്പതിപ്പ് | edition=2007 | publisher=പെൻ‌ഗ്വിൻ ബുക്സ്| location= ന്യൂയോർക്ക്, ന്യൂയോർക്ക് | id=ISBN 0-14-303820-6 | pages=456}}</ref>. [[നാസ]], [[നാഷനൽ ജ്യോഗ്രാഫിക് സൊസൈറ്റി|നാഷണൽ ജ്യോഗ്രഫിക്ക്]] തുടങ്ങിയ സംഘടനകളുടെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമിയാണ്‌ ഇത്.<ref>http://ngm.nationalgeographic.com/ngm/0308/feature3/</ref><ref>http://www.extremescience.com/DriestPlace.htm</ref><ref>http://quest.nasa.gov/challenges/marsanalog/egypt/AtacamaAdAstra.pdf</ref><ref>{{cite news |url=http://news.bbc.co.uk/1/hi/sci/tech/4437153.stm |publisher=BBC News |title=Chile desert's super-dry history |author=Jonathan Amos |accessdate=29 December 2009 |date=8 December 2005}}</ref>ഇതിനു കിഴക്കായി തൂക്കായി ഉയരുന്ന ആൻഡീസ് മലനിരകളാണുള്ളത്. ആന്തിസ് പർവ്വതനിരയുടെ സമുദ്രതീരത്തോട് ചേർന്ന ഭാഗം കാറ്റ് വീശുന്നതിനു തടസ്സം സൃഷ്ടിക്കുന്നതും മറ്റ് ഭൂമിശാസ്ത്രപരമായ കാരണങ്ങളും 20 ദശലക്ഷം വർഷം പ്രായമുള്ള ഈ മരുഭൂമിയെ നിലനിർത്തുന്നു.<ref>Tibor, Dunai(Dr.). Amazing Nature. http://www.nature-blog.com/2007/10/atacama-desert-dryest-place-on-earth.html. Retrieved 3/24/08</ref> ഈ മേഖലയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് ലവണ അടിത്തറയും, മണൽ, ലാവാ അവശിഷ്ടങ്ങളുമാണ്‌.
 
==ഭൂമിശാസ്ത്രം==
 
വൻകരയുടെ പടിഞ്ഞാറൻ തീരത്ത് തെ. അക്ഷാ. 5<sup>o</sup> മുതൽ 30<sup>o</sup> വരെയാണ് ഇതിന്റെ വ്യാപ്തി. പൊതുവേ തീരസമതലങ്ങളും ആൻഡീസ് ഉന്നതപ്രദേശങ്ങളുമായി അറ്റക്കാമയെ വിഭജിക്കാം. ഉയർന്ന പ്രദേശങ്ങൾ തെക്കുവടക്കായുള്ള മടക്കു പർവതങ്ങളും അവയ്ക്കിടയിലെ താഴ്വരകളുമാണ്. അവ ഒട്ടാകെ 900 മുതൽ 2700 വരെ മീറ്റർ ഉയരത്തിലാണ്. വെള്ളം ഒഴുകിക്കൂടുന്ന ഇടങ്ങളിൽ [[നൈട്രേറ്റ്]] തുടങ്ങിയ [[ധാതു|ധാതുക്കളുടെ]] നിക്ഷേപങ്ങൾ ലഭ്യമാണ്. പൊതുവേ ശുഷ്കപ്രകൃതിയാണുള്ളത്. ഉയർന്ന പ്രദേശങ്ങളിൽ മാത്രം വല്ലപ്പോഴും മഴ ലഭിക്കുന്നു. പടിഞ്ഞാറൻ തീരത്തുകൂടി ഒഴുകുന്ന ശീതജലപ്രവാഹംമൂലം [[മൂടൽമഞ്ഞ്]] ധാരാളമായി ഉണ്ടാകുന്നു.
 
===ചൊവ്വയുമായുള്ള താരതമ്യം===
 
അന്റൊഫഗാസ്റ്റക്ക് 100 കി.മീ (60 മൈൽ) തെക്ക് ശരാശരി 3000 മീ. (10000 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശത്തെ പലപ്പോഴും ചൊവ്വയുമായി താരതമ്യം ചെയ്യാറുണ്ട്. അന്യഗ്രഹവുമായുള്ള ഈ സാദൃശ്യം ചൊവ്വ പശ്ചാത്തലമായുള്ള പല ചലച്ചിത്രങ്ങളുടെയും ചിത്രീകരണ വേദിയക്കിയിട്ടുണ്ട്. ''[[സ്പേസ് ഒഡിസി: വോയേജ് ടു ദി പ്ലാനെറ്റ്]]'' എന്ന ചലച്ചിത്രം പ്രത്യേക പരാമർശം അർഹിക്കുന്നു.
 
===ചാന്ദ്ര താഴ്‌വര===
 
സാൻ പെദരോ അറ്റക്കാമ എന്ന പട്ടണത്തിനു ഏകദേശം 13 കി.മീ(8 മൈൽ) പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ച്ന്ദ്രനിലെ ഉപരിതലത്തോടു വളരെ സാമ്യമുള്ളതാണ്.
 
==കാലാവസ്ഥ==
 
രാത്രി കാലങ്ങളിൽ താപനിലയിൽ വളരെയധികം വ്യതിയാനം കാണപ്പെടുന്നു. ചില പ്രദേശങ്ങളിൽ ഇത് -25° സെൽഷ്യസ് വരെ താഴെ പോവുന്നു. പകൽസമയത്ത് തണലുല്ലപ്പോൾ ഇത് 25° മുതൽ 30° വരെയാണ്. ദക്ഷിനാർദ്ധ രേഖാപ്രദേശത്തിനോട് ചേർന്നു കിടക്കുന്ന ഈ മേഘലയിൽ വേനൽക്കാലവും ശൈത്യകാലവും തമ്മിലുള കാലാവസ്ഥാവ്യതിയാനം വളരെ നേർത്തതാണ്. രാവിലെ 4°-10° സെൽഷ്യസ് വരെ അനുഭവപ്പെടുന്ന താപനില പിന്നീട് 45° സെൽഷ്യസ് വരെ എത്തുന്നു. സൂര്യാഘാത സാധ്യത വളരെ കൂടുതലായതിനാൽ ഇവിടം സന്ദർശിക്കുന്നവർ ഇത് പ്രധിരോധിക്കുന്നതിനായി സംരക്ഷക കണ്ണടകളും വസ്ത്രങ്ങളും കരുതേണ്ടത് വളരെ അത്യാവശ്യമാണ്.
 
അന്ദരീക്ഷത്തിലെ ആപേക്ഷിക ഉൾപ്രദേശങ്ങളിൽ ആർദ്രത 18% വും തീരപ്രദേശങ്ങളിൽ ഇത് 98% വും ആണ്. അന്ദരീക്ഷമർദ്ദം 1017 മില്ലിബാറാണ്. ഈ പ്രദേശങ്ങളിൽ ചില ഋതുക്കളിൽ മദ്ധ്യാഹ്നത്തോട്‌ കൂടി അതിശക്തമായ വീശുന്ന കാറ്റ് 100 കി.മീ യിൽ അധികം വേഗത കൈവരിക്കുന്നു.
 
അതികഠിനമായ വരൾച്ച ആണ് ഈ മഴനിഴൽ പ്രദേശത്ത് പൊതുവേ കണ്ടു വരുന്നത് . എന്നാൽ 2011 ലെ ജൂലൈ മാസത്തിൽ അന്റാർട്ടിക്കയിൽ നിന്നും വീശി അടിച്ച അതിശക്തമായ ഒരു ശീത കൊടുംകാറ്റ് ഈ പീഠഭൂമിയിൽ പ്രവേശിക്കുകയും 30 സെ.മീ രേഖപ്പെടുത്തിയ ഹിമാപാതത്തിനു ഹേതുവാവുകയും ചെയ്തു<ref>http://www.wunderground.com/blog/weatherhistorian/article.html?entrynum=53</ref>. തദ്ദേശവാസികളെ, പ്രത്യേകിച്ച് ഈ മരുപ്രദേശത്തുള്ള [[ബൊളീവിയ|ബൊളീവിയയിലെ]] ജനങ്ങളെ ഒറ്റപ്പെടുത്തിയ ഇത്, പ്രദേശത്തെ ഖനികളുടെ പ്രവർത്തനം താൽക്കാലികമായി തടസപ്പെടുതാനും കാരണമായി. ഡ്രൈവർമാർ ഉൾപ്രദേശങ്ങളിൽ അകപ്പെടുകയും, ഇത് രക്ഷാപ്രവർത്തകരുടെ ജോലിഭാരം അധികമാക്കുകയും ചെയ്തു. തങ്ങളുടെ ജീവിതത്തിലെ തന്നെ ഏറ്റവും തീവ്രമായ കാലാവസ്ഥാ വ്യതിയാനമായി ചില സ്ഥലവാസികൾ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നു.<ref>http://www.reuters.com/article/2011/07/09/chile-mines-weather-idUSN1E76802120110709</ref>. എന്നാൽ ചില കാട്ടുചെടികൾ പൂക്കുന്നതിന് ഈ ജല ലഭ്യത കാരണമാവുകയും അത് ഈ മരുഭൂമിയിയെ ഒരു പുഷ്പാവരണം അണിയിക്കുകയും ചെയ്തു.
 
===വരൾച്ച===
 
ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശം എന്നാണ് അറ്റക്കാമ മരുഭൂമിയെ പൊതുവേ വിശേഷിപ്പിച്ചു പോരുന്നത്. ചിലിയിലെ [[അന്റൊഫഗാസ്റ്റ]]<ref name=TWP>{{cite book | first=Richard G. | last=Boehm | coauthors=Editors and writers of ''The World and Its People'' | year=2006 | title=The World and Its People | edition=2005 | publisher=Glencoe | location=Columbus, Ohio | isbn = 0-07-860977-1 | pages=276}}</ref> പ്രദേശത്തുള്ള [[യുംഗായ്|യുംഗായ് പട്ടണം]]<ref>[http://www.wondermondo.com/Countries/SA/Chile/Antofagasta/Yungay.htm യുംഗായ് - ലോകത്തിലെ ഏട്ടവും വരണ്ട പ്രദേശം]</ref> പോലുള്ള സ്തലങ്ങൾ പ്രത്യേക പരാമർശം അർഹിക്കുന്നു. ഈ പ്രദേശത്തെ വാർഷിക വർഷപാതം 1 മി.മീ യിൽ കുറവാണ്.
 
ഇതുവരെ മഴ രേഖപ്പെടുത്താത്ത ചില [[കാലാവസ്ഥാ നിരീക്ഷണകേന്ദ്രം|കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ]] ഈ പ്രദേശത്തുണ്ട്. ഈ മരുഭൂമിയുടെ മധ്യഭാഗത്തുള്ള ചിലിയിലെ [[അന്റൊഫഗാസ്റ്റ]], [[കലാമ]], [[കോപ്പിയാപ്പോ]] എന്നീ പ്രദേശങ്ങളിൽ തുടർച്ചയായ 4 വർഷങ്ങൾ വരെ മഴ രേഖപ്പെടുതാതിരുനിട്ടുണ്ട്<ref>http://ngm.nationalgeographic.com/ngm/0308/feature3/</ref>. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്താൽ1570നും 1971നും ഇടയിലുള്ള കാലഘട്ടത്തിൽ ഈ മരുഭൂമിയിൽ കാര്യമായ വർഷപാതം ലഭിച്ചിട്ടില്ലെന്ന് വിശസിച്ചു പോരുന്നു<ref name=nyt />. ഈ പ്രദേശത്തുള്ള വളരെ ഉന്നതമായ പർവ്വതങ്ങൾ വരെ മഞ്ഞിന്റെ അംശം ഇല്ലാതെ വരണ്ടു കാണപ്പെടുന്നു എന്നത് വളരെ വിചിത്രമായ ഒരു വസ്തുതയാണ്. അറ്റക്കാമയിലെ നദീതടങ്ങൾ 120,000 വർഷങ്ങളായി വരണ്ടു കിടക്കുകയാണെന്ന് [[ബ്രിട്ടീഷ്‌]] ശാസ്ത്രകാരന്മാർ നടത്തിയിട്ടുള പഠനങ്ങൾ സൂചിപ്പിക്കുന്നു<ref>{{cite news| url=http://news.bbc.co.uk/1/hi/sci/tech/4437153.stm | work=BBC News | title=Chile desert's super-dry history | date=8 December 2005 | accessdate=25 April 2010}}</ref>.
 
എന്നിരുന്നാലും, അറ്റക്കാമയിലെ ചില പ്രദേശങ്ങളിൽ താരതമ്യേന ശക്തമായ സമുദ്രജന്യമായ മൂടൽമഞ്ഞ് കണ്ടുവരുന്നു. തദ്ദേശീയമായി ''[[കാമൻചാച]]'' എന്നറിയപ്പെടുന്ന ഈ മൂടൽമഞ്ഞ് ചില [[ആൽഗ|ആൽഗകൾ]], [[പായൽ|പായലുകൾ]], [[കള്ളിമുൾ ചെടി|കള്ളിമുൾ ചെടികൾ]] എന്നിവകളുടെ വളർച്ചയെ സഹായിക്കുന്നു.
 
ഭൂമിശാസ്ത്രപരമായി അറ്റക്കാമയിലെ വരൾച്ചയുടെ കാരണങ്ങൾ താഴെ പറയുന്നവയാണ്‌:
 
* ഈ മരുഭൂമി ചിലിയൻ കടൽത്തീര [[പർവ്വതനിര|പർവ്വതനിരയുടെ]] [[മഴനിഴൽ പ്രദേശം|മഴനിഴൽ പ്രദേശത്ത്]] സ്ഥിതി ചെയ്യുന്നതിനാൽ, [[ശാന്തസമുദ്രം|ശാന്തസമുദ്രത്തിൽ]] നിന്നുള്ള ഈർപ്പം എത്തിപെടുന്നില്ല.
 
* [[ആന്തിസ്]] പർവ്വതനിരകളുടെ അത്യുന്നതി ആമസോൺ തീരങ്ങളിൽ രൂപപ്പെടുന്ന മഴമേഘങ്ങൾ അറ്റക്കാമയിൽ എത്തുന്നതിനെ തടയുന്നു.
 
* [[ഹംബോൾട്ട് ജലപ്രവാഹവും]] തെക്ക് പസഫിക് ഹൈയും ചേർന്നുണ്ടാക്കുന്ന [[ഇൻവേർഷൻ പാളി]].
 
* ഈ പ്രദേശത്തിന്റെ കാലാവസ്ഥയിൽ ഗണ്യമായി മാറ്റം വരുത്തുമായിരുന്ന മഴ കരയിലെക്കെതിപ്പെടാതെ കടലിൽ തന്നെ പെയ്തുപോവുന്നു. സമുദ്ര തീരത്തോട് തൊട്ടു കിടക്കുന്ന ഹംബോൾട്ട് ശീതജലപ്രവാഹമാണ് ഇതിനു പ്രധാന കാരണം.
 
==സസ്യജാലം==
[[File:Desierto florido.jpg|right|thumb|''പൂക്കുന്ന മരുഭൂമി'']]
[[എൽ നിനോ]] എന്ന പ്രതിഭാസം ശൈത്യകാലത്ത്‌ ഉണ്ടാക്കുന്ന അധിക വർഷപാതം ചില വർഷങ്ങളിൽ അറ്റക്കാമയെ (പ്രത്യേകിച്ചു ഉത്തര ചിലിയിൽ) ചില അപൂർവ ഇനം സസ്യങ്ങൾ ഒരു പുഷ്പാവരണം കൊണ്ട് മൂടുന്നു. സെപ്തംബർ മുതൽ നവംബർ വരെ ഉള്ള കാലത്ത് കാണപ്പെടുന്ന ഈ പ്രതിഭാസം സ്പാനിഷ് ഭാഷയിൽ ''[[:es:പൂക്കുന്ന മരുഭൂമി|ദിസ്യെർതൊ ഫ്ലോരിദോ]]'' എന്നറിയപ്പെടുന്നു<ref>അറ്റക്കാമയിലെ മനോഹരമായ പൂക്കുന്ന മരുഭൂമി http://digitaljournal.com/article/314391</ref>.
 
ഈ മരുഭൂമി, ചില അപൂർവമായ കള്ളിമുൾ ചെടികൾക്കും അതുപോലെ തന്നെ ജലശേഖരണികളായ മറ്റു ചില സസ്യങ്ങൾക്കും വാസസ്ഥലം ഒരുക്കുന്നു.
 
==ജനങ്ങളുടെ തൊഴിൽ==
[[Image:Chile-Atacama.jpg|thumb|അറ്റക്കാമയിലെ ഒരു പാത]]
വളരെ താഴ്ന്ന ജനസാന്ദ്രതയുള്ള അറ്റക്കാമയിലെ നഗരങ്ങൾ അധികവും ശാന്തസമുദ്ര തീരത്തോട് ചേർന്ന് കാണപ്പെടുന്നു<ref>[http://southamerica.zoom-maps.com/ തെക്കെ അമേരിക്കയുടെ ഭൗതിക ഭൂപടം]</ref>. ഉൾ പ്രദേശങ്ങളിലുള്ള ചില മരുപ്പച്ചകളും താഴ്‌വരകളും ചിലിയിലെ കൊളംബിയൻ സമൂഹങ്ങൾക്ക് മുൻപുള്ള ജനങ്ങളുടെ പ്രധാന ആവസകേന്ദ്രങ്ങലാണ്‌. ഈ മരുപ്പച്ചകളിൽ നഗരവികസനവും ജനസംഖ്യാ വളർച്ചയും വളരെ മുരടിച്ചതാണ് . ഇരുപതാം നൂറ്റാണ്ട് മുതൽ തീരദേശ നഗരങ്ങൾ, ഖനികൾ തുടങ്ങിയവയുമായി ഈ പ്രദേശത്തിന് ജലത്തിന് വേണ്ടിയുള്ള പല സംഘർഷങ്ങലിലും ഏർപ്പെടേണ്ടി വന്നിട്ടുണ്ട്.
 
സമുദ്ര നിരപ്പിന് 2000 മീ. (7000 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന സാൻ പെദരോ അറ്റക്കാമ എന്ന പട്ടണം ഇതിന് ഉത്തമ ഉദാഹരണമാണ്. ഈ പട്ടണത്തിലെ പ്രധാന ദേവാലയം 1577 ഇൽ നിർമ്മിച്ചത്‌ സ്പെയിൻകാരാണ്. ഇൻകാ സാമ്രാജ്യത്തിനു മുൻപുള്ള ചരിത്രാതീതമായ കാലഘട്ടത്തിൽ ഇവിടെ അറ്റക്കാമെന്യോ എന്ന ഗോത്രവർഗം താമസിച്ചിരുന്നു. ഇവർ നിർമ്മിച്ച കോട്ടകളാൽ ചുറ്റപ്പെട്ട പൂകാരാസ് എന്നറിയാപ്പെടുന്ന പട്ടണങ്ങൾ പ്രസിദ്ധിയാർജ്ജിചവയാണ്.
 
16, 17, 18 നൂറ്റാണ്ടുകളിലായി പണികഴിക്കപ്പെട്ട തീരദേശ നഗരങ്ങൾ, സ്പാനിഷ് ചക്രവർത്തിയുടെ സമയത്ത് പോടോസി പോലുള്ള ഖനികളിൽ ഉത്പാദിപ്പിച്ചിരുന്ന വെള്ളി കയറ്റുമതി ചെയ്യാനുള്ള തുറമുഖങ്ങളായി ഉപയോഗിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ചിലി, ബൊളിവിയ, പെറു എന്നീ രാജ്യങ്ങളുടെ അധീനയിൽ വന്ന അറ്റക്കാമ മരുഭൂമി അധികം താമസിയാതെ തന്നെ അതിർത്തി സംബന്ധമായും, അതുപോലെ തന്നെ ഇവിടെ കാണപ്പെടുന്ന സോഡിയം നിക്ഷേപത്തിന്റെ പേരിലുമുള്ള പല തർക്കങ്ങൾക്കും കാരണമായി. പസഫിക് യുദ്ധത്തിനു ശേഷം ഈ മരുപ്രദേശത്തിന്റെ ഭൂരിഭാഗവും ചിലിയുടെ അധീനതയിൽ വരികയും, തീരദേശ നഗരങ്ങളെ അന്ദർദ്ദേശീയ തുരമുഖങ്ങളായി വികസിപ്പിക്കുയും ചെയ്തു. ചിലിയൻ തൊഴിലാളികൾ ഈ തുറമുഖ നഗരങ്ങളിലേക്ക് വൻതോതിൽ കുടിയേറി പാർത്തു.
 
പത്തൊൻപതാം നൂറ്റാണ്ടിൽ ഗ്വാനോ, വെടിയുപ്പ് എന്നിവയുടെ അമിതമായ ആവശ്യം മൂലം മധ്യ ചിലിയിൽ നിന്നും ഈ പ്രദേശത്തേക്ക് ആളുകൾ വൻ തോതിൽ കുടിയേറിപ്പാർത്തത് ജനസംഖ്യ വളരെയധികം വർദ്ധിക്കുന്നതിനു കാരണമായി. ഇരുപതാം നൂറ്റാണ്ടിൽ നൈട്രേറ്റ് വ്യവസായം ക്ഷയിക്കുകയും മരുഭൂമിയിലെ ആൺ-ജനസംഖ്യ ചിലിയൻ സർക്കാരിനു തലവേദനയവുകയും ചെയ്തു. ഖനി മുതലാളിമാരും തൊഴിലാളികളും തമ്മിലുള്ള തർക്കം പ്രദേശത്ത് സംഘർഷാവസ്ഥ പരത്തി.
 
1950നു ശേഷം ചെമ്പു ഖനികൾ അറ്റക്കാമയെ വീണ്ടും സമൃദ്ധമാക്കി. എസ്കൊന്തിത, ചുകികമാറ്റ പൊർഫിരി ചെമ്പ് എന്നിവ അറ്റക്കാമയിലെ ചെമ്പ്‌ ഖനികലാണ്‌. സാൻ പെദരോ അറ്റക്കാമ, വയ്യെനാർ, ഫ്രെയ്രിന എന്നിവ ജനസാന്ദ്രതയുള്ള പട്ടണങ്ങളാണ്. സാൻ പെദരോ അറ്റക്കാമയിൽ കരകൌശല ഉത്പന്നങ്ങൾ വിൽക്കുന്ന ഒരു ചന്തയുണ്ട്
 
===ഉപേക്ഷിക്കപ്പെട്ട നൈട്രേറ്റ് ഖനികൾ===
 
ലോകത്തിൽ ഏറ്റവും കൂടുതലായി സോഡിയം നൈട്രേറ്റ് നിക്ഷേപം കാണുന്നത് അറ്റക്കാമയിലാണ്. 1940കളുടെ ആദ്യം വരെ ഇതിന്റെ ഖനനം നടന്നിരുന്നു. ചിലിയും ബോളിവിയയും തമ്മിൽ ഈ പ്രകൃതിവിഭവങ്ങൾ മൂലമുണ്ടായ അറ്റക്കാമ അതിർത്തി തർക്കം 19ആം നൂറ്റാണ്ടിന്റെ ആദ്യം ആരംഭിച്ചു.
 
ഇന്ന് അറ്റക്കാമയിൽ ഒട്ടാകെയായി ചിതറിക്കിടക്കുന്ന ഏതാണ്ട് 170 ഉപേക്ഷിക്കപ്പെട്ട നൈട്രേറ്റ് (അല്ലെങ്കിൽ വെടിയുപ്പ്) ഖനികൾ ഉണ്ട്. ഇവയിൽ മിക്കവാറും അടച്ചു പൂട്ടിയത് ജർമനിയിൽ കൃത്രിമ നൈട്രേറ്റ് കണ്ടുപിടിക്കപ്പെട്ടത്തിനു (കാണുക - ഹാബർ പ്രക്രിയ) ശേഷമാണ്.
 
സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ് എന്നീ ലോഹ ധാതുംക്കളും ബോറോൺ, ലിതിയം, സോഡിയം നൈട്രേറ്റ്‌, പൊട്ടാസിയം തുടങ്ങിയ ആലോഹധാതുക്കളും അറ്റക്കാമയിൽ ധാരാളമായി കാണുന്നു.
 
==ധാതുസമ്പത്ത്==
 
ഭരണപരമായി ഈ മരുപ്രദേശം അന്റാഫഗസ്താ, അറ്റക്കാമ എന്നീ ജില്ലകളിൽപ്പെടുന്നു. വടക്കു ഭാഗത്തെ അറ്റക്കാമ ജില്ലയിൽ സാൻ ഫെലിക്സ്, സാൻ അംബ്രോയ്സോ എന്നീ ദ്വീപുകളുമുണ്ട്. ഇവിടം [[ഖനനം|ഖനനപ്രധാനമായ]] മേഖലയാണ്; [[ചെമ്പ്|ചെമ്പും]] (എൽസാൽവഡോർ) [[ഇരുമ്പ്|ഇരുമ്പും]] (അൽഗറാബോ) വൻതോതിൽ ലഭിക്കുന്നു. [[സ്വർണം]], [[വെള്ളി]], [[കറുത്തീയം]], [[അപട്ടൈറ്റ്]] എന്നിവയാണ് മറ്റു ധാതുക്കൾ. താഴ്വാരങ്ങളിൽ കൃഷിചെയ്തുവരുന്നു. സാമാന്യമായ തോതിൽ കന്നുകാലിമേച്ചിലും നടക്കുന്നു.
 
== ചിത്രശാല ==
 
<center>
<gallery>
File:A VISTA Before Sunset.jpg|സൂര്യാസ്തമയത്തിന് മുൻപുള്ള നയനമനോഹരമായ കാഴ്ച.
Image:Chajnantor Plateau Panoramic.jpg|ചിലിയൻ ആൻഡീസിലെ ചാജ്നാന്റർ പീഠഭൂമി. ഈ സ്ഥലത്താണ് [[Atacama Large Millimeter Array|എ.എൽ.എം.എ]] സ്ഥാപിച്ചിരിക്കുന്നത്
Image:Atacama desert.jpg|ചിലിയിലെ അറ്റാകാമ മരുഭൂമിപ്രദേശത്തിന്റെ ഭൂപടം.
File:Guanacos-001.jpg|[[Guanacos|ഗുവാനകോസ്]]
File:Laguna Verde - Atacama.jpg|[[Lagoon Verde|ലഗൂൺ വെർദ്]]
File:Desierto florido 2010.jpg|ബ്ലൂം മരുഭൂമി
File:Atacama lizard1.jpg|അറ്റക്കാമയിലെ ഓന്ത്
File:AtacamValley.jpg|അറ്റക്കാമയിലെ താഴ്‌വര
File:Icy Penitents by Moonlight on Chajnantor.jpg|"ഐസി പെനിറ്റന്റ്സ് ബൈ മൂൺ ലൈറ്റ്"
Image:Valle de la luna san pedro chile.jpg|മൂൺ താഴ്‌വരയിലെ കാഴ്ച്ച
Image:Solar Evaporation Ponds, Atacama Desert.jpg|ഉണങ്ങിയ കുളം.
Image:Sailing Atacama Desert.jpg|[[Paranal Observatory|പാറേനൽ ഒബ്സർവേറ്ററി]]
File:360-degree panorama of the Chajnantor plateau.jpg|360-ഡിഗ്രി പനോരമ
File:Atacama Desert.jpg|[[Andean Flamingo|ആൻഡിയൻ ഫ്ലാമിംഗോകൾ]]
</gallery>
</center>
 
==അവലംബം==
{{reflist|2}}
 
==പുറത്തേയ്ക്കുള്ള കണ്ണികൾ==
 
{{സർവ്വവിജ്ഞാനകോശം|അറ്റക്കാമ|അറ്റക്കാമ}}
{{commons category|Atacama Desert|അറ്റക്കാമ മരുഭൂമി}}
* '''[http://www.lastfrontierexpediciones.com/ Last Frontier Ex - Atacama Desert]'''
* [http://www.sanpedrodeatacama.org SanPedrodeAtacama.Net & Org]
* [http://amesnews.arc.nasa.gov/releases/2003/03_87AR.html News article on "Mars-like Soils in the Atacama Desert, Chile, and the Dry Limit of Microbial Life"]
* [http://magma.nationalgeographic.com/ngm/0308/feature3/ National Geographic feature about Atacama]
* [http://science.slashdot.org/science/05/03/19/1943236.shtml?tid=216&tid=191&tid=14 Autonomous Robot Finds Life in Atacama Desert]
* [http://www.atacamaphoto.com/atacama/atacama-1.htm Photos of Atacama Desert landscape, flora and fauna]
* [http://news.bbc.co.uk/1/hi/sci/tech/4437153.stm Atacama's Super-Dry History]
[[വർഗ്ഗം:മരുഭൂമികൾ]]
{{Deserts}}
"https://ml.wikipedia.org/wiki/അറ്റക്കാമ_മരുഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്