"സൗദി അറേബ്യയുടെ ഭരണാധികാരികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
=== സൗദ് ബിൻ അബ്ദുൽ അസീസ്‌ (1953-1964)===
[[പ്രമാണം:King Saud.jpg|leftrigh|thumb|സൗദ്‌ രാജാവ്‌]]
അബ്ദുൽ അസീസ്‌ രാജാവിന്റെ മരണ ശേഷം രാജാവായി അധികാരത്തിൽ വന്നത് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ സൗദ്‌ ബിൻ അബ്ദുൽ അസീസ്‌ ([[ജനനം]]-[[1902]], [[മരണം]]-[[1969]]) ആണ്.[[1953]] മുതൽ [[1964]] വരെ പതിനൊന്നു വർഷം സൗദ്‌ രാജാവ് സൗദി അറേബ്യയിൽ അധികാരത്തിലിരുന്നു. തന്റെ അർദ്ധസഹോദരനായിരുന്ന ഫൈസൽ രാജകുമാരനുമായി രാജാധികാരത്തെ ചൊല്ലി നിരന്തരം ശത്രുത നിലനിന്നിരുന്നു. സൗദ് തന്റെ ഭരണകാലത്ത് ഭരണ തലത്തിൽ ധാരാളം പുരോഗതികൾ വരുത്തിയിട്ടുണ്ട്. [[റിയാദ്|റിയാദിലുള്ള]] [http://en.wikipedia.org/wiki/King_Saud_University| കിംഗ്‌ സൗദ്‌ സർവകാലശാല] അദ്ദേഹത്തിന്റെ കാലത്ത് [[1957]]-ൽ തുടങ്ങിയതാണ്‌ <ref name=ksu>[http://ksu.edu.sa/Pages/default.aspx കിങ് സൗദ് സർവ്വകലാശാല] കിങ് സൗദ് യൂണിവേഴ്സിറ്റി വെബ് വിലാസം</ref>. അന്താരാഷ്ട്ര തലത്തിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ട് [[1957]]-ൽ [[അമേരിക്ക|അമേരിക്കയിലേക്ക്]] ആദ്യമായി സന്ദർശനം നടത്തിയ സൗദി അറേബ്യയിലെ രാജാവാണ് സൗദ്‌ . [[1962]]-ൽ സൗദ്‌ രാജാവ്‌ ആദ്യമായി അന്താരാഷ്ട്ര ഇസ്ലാമിക് സമ്മേളനം നടത്തി. 1962ൽ നടന്ന അന്താരാഷ്ട്ര ഇസ്ലാമിക് സമ്മേളനത്തിൽ വെച്ചാണ് മക്ക ആസ്ഥാനമായി [[മുസ്ലിം വേൾഡ് ലീഗ്]] എന്ന സംഘടനക്ക് രൂപം നൽകിയത്. ഇപ്പോൾ ലോകത്തെങ്ങുമുള്ള മുസ്ലിംകളെ പ്രതിനിധാനം ചെയ്യുന്ന ഒരു സ്വതന്ത്ര അന്തർദേശീയ പ്രസ്ഥാനമാണ് റാബിത്വത്തുൽ ആലമിൽ ഇസ്ലാമി (മുസ്ലിം വേൾഡ് ലീഗ്). [[1969]]-ൽ സൗദ്‌ രാജാവ്‌ മരണപ്പെട്ടു. തുടർന്ന് മക്കയിലെ മസ്ജിദുൽ ഹറമിൽ വെച്ച് നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ശേഷം മൃതദേഹം റിയാദിലെ ഊദ് ഖബർസ്ഥാനിൽ മറവുചെയ്തു. രാഷ്ട്ര പിതാവ് അബ്ദുൽ അസീസ് രാജാവ്, സൗദ്‌ രാജാവിന്റെ സഹോദരങ്ങളായ ഫൈസൽ രാജാവ്, ഖാലിദ് രാജാവ് എന്നിവരെയും ഇവിടെതന്നെയാണ് മറവ് ചെയ്തിട്ടുള്ളത്. അഞ്ച് ഏക്കറോളം വിസ്തൃതിയുള്ള ഈ ഖബറിസ്ഥാനിൽ തന്നെയാണ് സൗദി രാജ കുടുംബാംഗങ്ങളെ മറവു ചെയ്യാറുള്ളത്<ref name= >{{cite web | url = http://beta.mci.gov.sa/English/AboutKingdom/Pages/KingdomKings.aspx | title = ഊദ് ഖബർസ്ഥാൻ | accessdate = | publisher = beta.mci.gov.sa}}</ref>.
 
"https://ml.wikipedia.org/wiki/സൗദി_അറേബ്യയുടെ_ഭരണാധികാരികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്