"സൗദി അറേബ്യയുടെ ഭരണാധികാരികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സൗദി അറേബ്യ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 4:
 
=== ഫൈസൽ ബിൻ അബ്ദുൽ അസീസ്‌ (1964-1975) ===
[[പ്രമാണം:Arrival ceremony welcoming King Faisal of Saudi Arabia 05-27-1971.jpg|rightleft|thumb|ഫൈസൽ രാജാവ്‌ അമേരിക്കൻ പ്രസിഡണ്ട്‌ ആയിരുന്ന റിച്ചാർഡ് നിക്സൺ, ഭാര്യ എന്നിവരോടൊപ്പം]]
[[1964]] മുതൽ [[1975]] വരെ ആധുനിക സൗദി അറേബ്യയുടെ ഭരണം ഫൈസൽ രാജാവിന്റെ കീഴിലായിരുന്നു. സൗദ് രാജാവിന് ശേഷം രാജാവായി വന്ന ഇദ്ദേഹത്തിന്റെ പൂർണ നാമം ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ്‌ അൽ-സൗദ് എന്നാണ്. ഇദ്ദേഹത്തിന്റെ ഭരണ കാലത്താണ് സൗദി അറേബ്യയിൽ ആദ്യമായി സാമ്പത്തിക രംഗത്തും വിദേശ നയങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തിയത്. ഇസ്ലാമുകൾക്കുവേണ്ടിയുള്ള പ്രവർത്തനം, [[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ|കമ്മ്യൂണിസ്റ്റ്]] വിരുദ്ധത എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഭരണ അജണ്ടകൾ <ref name="EncWB">''[http://www.bookrags.com/biography/faisal-ibn-abd-al-aziz-ibn-saud/ ഫൈസൽ രാജാവിന്റെ ജീവചരിത്രം]''. എൻസൈക്ലോപീഡിയ ഓഫ് വേൾഡ് ബയോഗ്രഫി. ശേഖരിച്ചത് 16 മാർച്ച് 2007.</ref> <ref name="TIMEOBIT">[http://www.time.com/time/magazine/article/0,9171,917226,00.html "കിങ് ഫൈസൽ ഓയിൽ, വെൽത്ത് ആന്റ് പവർ"],ടൈം മാസിക, 7 ഏപ്രിൽ 1975.</ref> ഫൈസൽ രാജാവാണ് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻസ് (ഒ.ഐ.സി)<ref name=oic>[http://www.oic-oci.org/ ഒ.ഐ.സി] ഒ.ഐ.സി ഔദ്യോഗിക വെബ് വിലാസം </ref> രൂപവത്കരണത്തിന് മുൻകൈയെടുത്തത്. [[1971]]-ൽ നിലവിൽവന്ന ഈ സംഘടനയിൽ 40 രാഷ്ട്രങ്ങൾ അംഗങ്ങളാണ് <ref name=memberstat>[http://www.oic-oci.org/member_states.asp ഒ.ഐ.സി അംഗരാജ്യങ്ങൾ] ഒ.ഐ.സി ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും </ref>. ഫൈസൽ രാജാവിന്റെ കാലത്ത് [[1960]]-[[1970]] വർഷങ്ങളിൽ [[മദ്ധ്യപൂർവേഷ്യ|മധ്യ പൗരസ്ഥ ദേശത്തെ]] മുഴുവൻ കലാപ കലുഷിതമാക്കിക്കൊണ്ട് [[അറബ് - ഇസ്രയേൽ സംഘർഷം|അറബ്-ഇസ്രയേൽ]] യുദ്ധം നടന്നു. ഫൈസൽ രാജാവിന്റെ തന്ത്രപരമായ ഇടപെടൽ മൂലം യുദ്ധാനന്തരം എണ്ണ മേഖലയിൽ ഉണ്ടായ വലിയ പ്രതിസന്ധി തരണം ചെയ്യാൻ സാധിച്ചു. അദ്ദേഹത്തിന്റെ ഭരണകാലഘട്ടം സൗദികൾക്ക് പൊതുവേ മതിപ്പുളവാക്കിയ ഒരു സമയം തന്നെയായിരുന്നു <ref name="Hertog, Steffen 2010">ഹെർതോഗ് സ്റ്റെഫാൻ: പ്രിൻസ്, ബ്രോക്കേഴ്സ് ആന്റ് ബ്യൂറോക്രാറ്റ്സ്: ഓയിൽ ആന്റ് ദ സ്റ്റേറ്റ് ഇൻ സൗദി അറേബ്യ. ഇതാക്കാ: കോണൽ, 2010. പ്രിന്റ്.</ref>. [[1975]]-ലെ ഒരു മാർച്ച്‌ 25-നു് അദ്ദേഹം മരുമകനായ ഫൈസൽ ബിൻ മുസഇദിനാൽ കൊലചെയ്യപ്പെട്ടു.
 
"https://ml.wikipedia.org/wiki/സൗദി_അറേബ്യയുടെ_ഭരണാധികാരികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്