"സൗദി അറേബ്യയുടെ ഭരണാധികാരികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
[[പ്രമാണം:Fahd bin Abdul Aziz.jpg|right|thumb|ഫഹദ്‌ രാജാവ്‌]]
ഖാലിദ് രാജാവിന് ശേഷം സൗദി അറേബ്യയുടെ ഭരണാധികാരിയായി [[1982]] ജൂൺ മാസത്തിലാണ് ഫഹദ് രാജാവ് സിംഹാസനത്തിലെത്തുന്നത്. അതു വരെ കിരീടാവകാശി എന്ന നിലയിൽ സൗദി അറേബ്യയുടെ സാമൂഹിക നവീകരണത്തിന്റെ പ്രതിനിധി ആയിരുന്ന ഫഹ്‌ദ്‌ ഔദ്യോഗികമായി രാജാവായി. തുടർന്നു [[1956]]-ൽ ഖാദിമുൽ ഹറമൈനി ശരീഫൈനി (ഇരു വിശുദ്ധ ഹറമുകളുടെയും സേവകൻ) എന്ന സ്ഥാനപ്പേര് ഫഹദ് രാജാവ് തന്റെ പേരിനോട് ചേർത്തു. ഇരു വിശുദ്ധ ഹറമുകളുടെയും സേവകൻ എന്ന പേര് സൗദി അറേബ്യയിൽ ഭരണത്തിലിരിക്കുന്ന രാജാക്കാന്മാർ തങ്ങളുടെ പേരിനോട് ചേർത്ത് ഇപ്പോഴും ഉപയോഗിക്കുന്നു. [[അമേരിക്ക|അമേരിക്കൻ ഐക്യനാടുകളുമായി]] വളരെ അടുത്ത ബന്ധം സ്ഥാപിച്ചത് ഫഹദ് രാജാവിന്റെ കാലത്തായിരുന്നു. ധാരാളം സൈനീക കരാറുകളും മറ്റും ഇക്കാലത്ത് ഒപ്പു വെക്കുകയുണ്ടായി [[കുവൈറ്റ്|കുവൈത്തിന്റെ]] മോചനത്തിനായി [[അമേരിക്ക|അമേരിക്കയെയും]] സഖ്യസേനയെയും വിളിച്ചു വരുത്തിയതും സൗദി അറേബ്യയിൽ അമേരിക്കൻ സേനക്ക് സൈനിക ക്യാമ്പ് അനുവദിച്ചതും ഇക്കാലത്താണ്. 90 ദശലക്ഷം [[അമേരിക്കൻ ഡോളർ]] മുതൽ വരുന്ന അൽ-യമാമ ആയുധക്കരാർ ഒപ്പു വെച്ചത് ഫഹദ് രാജാവിന്റെ കാലഘട്ടത്തിലാണ് <ref name="flightintdir">{{cite book|last=ടെയ്ലർ|first=മൈക്കിൾ|title=ഫ്ലൈറ്റ് ഇന്റർനാഷണൽ|accessdate=16 ഓഗസ്റ്റ് 2007|edition=3|year=2001|publisher=റീഡ് ബിസിനസ്സ് ഇൻഫോർമേഷൻ|location=യുണൈറ്റഡ് കിങ്ഡം|isbn=0-617-01289-X|pages=189–190}}</ref>. [[വിദ്യാലയം|സ്ക്കൂളുകളും]], [[ആശുപത്രി |ആശുപത്രികളും]] നിർമ്മിക്കാൻ വകവെച്ചിരുന്ന തുക ആയുധങ്ങൾക്കു വേണ്ടി ചിലവഴിച്ചത് ധാരാളം വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. [[1995]]-ൽ കടുത്ത [[ഹൃദയാഘാതം|ഹൃദയാഘാതമുണ്ടായതിനെ]] തുടർന്ന് ഫഹദ് രാജാവിന്റെ ആരോഗ്യ നില ഏറെ വഷളായി. അതിനുശേഷം രാജ്യ കാര്യങ്ങളിൽ ഫഹദ് ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് [[ന്യുമോണിയ]] ബാധയെ തുടർന്ന് [[2005]]-ൽ രാജാവിനെ [[റിയാദ് |റിയാദിലെ]] കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരണപ്പെടുകയും ചെയ്തു<ref name= >{{cite web | url = http://www.time.com/time/world/article/0,8599,1088942,00.html | title = ഫഹദ്‌ രാജാവിന്റെ മരണം | accessdate = 01 ആഗസ്റ്റ്‌ 2005 | publisher = ടൈം.കോം}}</ref>.
 
=== അബ്ദുള്ള ബിൻ അബ്ദുൽ അസീസ്‌ (2005-തുടരുന്നു ) ===
[[പ്രമാണം:Abdullah of Saudi Arabia.jpg|left|thumb|150px|അബ്ദുള്ള രാജാവ്‌]]
മുൻ ഭരണാധികാരി ഫഹദ് ബിൻ അബ്ദുൽ അസീസിന്റെ നിര്യാണത്തെ തുടർന്ന് [[2005]]-ലാണ് [[അബ്ദുള്ള രാജാവ്]] സ്ഥാനമേറ്റത്. അതിനു മുമ്പ് [[1995]]-ൽ ശാരീരികമായി ക്ഷീണിച്ച ഫഹദ് രാജാവിനുവേണ്ടി അന്ന് കിരീടാവകാശിയായിരുന്ന അബ്ദുള്ള രാജകുമാരനാണ് രാജ്യം ഭരിച്ചത്. സൗഹൃദത്തിനും സഹവർത്തിത്വത്തിനും പ്രാധാന്യം നൽകിയ അബ്ദുള്ള രാജാവ് നിരവധി സന്ധിസംഭാഷണങ്ങൾക്കും സൗഹൃദ സന്ദർശനങ്ങൾക്കും സൗദിക്കകത്തും പുറത്തും വേദി ഒരുക്കുകയുണ്ടായി. ആഗോള സാമ്പത്തിക രംഗം ലോകത്തെല്ലായിടത്തും ആടിയുലയുമ്പോഴും രാജ്യത്തിന്റെ വിവിധ മേഖലകളിൽ തുടക്കംകുറിച്ച ഭീമൻ പദ്ധതികളുടെയും സാമ്പത്തിക നഗരങ്ങളുടേയും നടത്തിപ്പ് തുടരുമെന്ന് പ്രഖ്യാപിച്ച രാജാവ് വിദേശികൾ ഉൾപ്പെടെയുള്ള രാജ്യത്തെ ജോലിക്കാരുടെ തൊഴിൽ ഭദ്രതയും ഉറപ്പവരുത്തുകയും ചെയ്തു. സൗദി കൂടിയാലോചന സമിതിയായ ശൂറാ കൗൺസിലിൽ സ്ത്രീകൾക്ക് അംഗത്വം നൽകാനും മുസ്ലിം കൗൺസിലിൽ അവർക്ക് വോട്ട് ചെയ്യാനും സ്വയം നാമനിർദേശം ചെയ്യാനുമുള്ള സുപ്രധാന തീരുമാനങ്ങൾ അബ്ദുള്ള രാജാവ് അടുത്ത കാലത്ത് അനുമതി നൽകിയവയാണ് .
 
 
അബ്ദുള്ള രാജാവിന്റെ ഭരണം തുടരുമ്പോൾ സമ്പദ്‌സമൃദ്ധമായ പുരോഗതി രാജ്യത്ത് നടക്കുന്നുണ്ട്. പുതിയ കണക്കുകൾ പ്രകാരം അബ്ദുള്ള രാജാവ് [[അറബ് ലീഗ്|അറബ് രാഷ്ട്ര]] നേതാക്കളിൽ ഏറ്റവും ജനപ്രിയനായ ഭരണാധികാരിയാണ്. അമേരിക്കയിലെ ജോർജ് ടൗൺ സർവകലാശാലയിലെ പ്രിൻസ് അൽ വലീദ് ബിൻ തലാൽ സെൻറർ ഫോർ മുസ്ലിം -ക്രിസ്റ്റ്യൻ അണ്ടർസ്റ്റാൻറിങ്ങുമായി ചേർന്ന് ജോർദാനിലെ റോയൽ സെൻറർ ഫോർ ഇസ്ലാമിക് റിസർച്ച് ആൻറ് സ്റ്റഡീസ് [[2011]]-ലും [[2012]]-ലും നടത്തിയ പഠനത്തിലും അബ്ദുല്ല രാജാവിനെ ജനസ്വാധീനമുള്ള 500 മുസ്ലിം നേതാക്കളിൽ നിന്നും ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി തെരഞ്ഞെടുത്തു<ref name=blitz12>{{cite news|last=ചൗധരി|first=സൊഹൈൽ|title=ദ ഫിലാന്ത്രോപ്പിസ്റ്റ്, സൗദി കിങ്|url=http://www.weeklyblitz.net/2381/the-philanthropist-saudi-king|accessdate=9 ജൂൺ 2012|newspaper=ബ്ലിറ്റ്സ്|date=9 ജൂൺ 2012}}</ref><ref>{{cite web|title=ദ മുസ്ലീംസ് 500: ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മുസ്ലീംവംശജർ|url=http://themuslim500.com/|accessdate=9 ഫെബ്രുവരി 2012}}</ref>. ഫോബ്സ് മാസിക തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും ശക്തരായ ഭരണാധികാരികളുടെ പട്ടികയിൽ അബ്ദുള്ള രാജാവിന്റെ പേര് ഏഴാം സ്ഥാനത്താണ് <ref name=alarabiya712>{{cite news|title=സൗദി കിങ് അബ്ദുള്ള മോസ്റ്റ് സക്സസ്സഫുൾ ഫിഗർ |url=http://english.alarabiya.net/articles/2012/12/07/253856.html|accessdate=8 ഡിസംബർ 2012|newspaper=അൽ അറബിയ|date=7 ഡിസംബർ 2012}}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/സൗദി_അറേബ്യയുടെ_ഭരണാധികാരികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്