"സൗദി അറേബ്യയുടെ ഭരണാധികാരികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
=== ഖാലിദ്‌ ബിൻ അബ്ദുൽ അസീസ്‌ (1975-1982) ===
[[1975]] മുതൽ [[1982]] വരെ സൗദി അറേബ്യയുടെ ഭരണം ഖാലിദ് ബിൻ അബ്ദുൽ അസീസ്‌ രാജാവ് ആണ് നിർവഹിച്ചത്. തന്റെ ഭരണ കാലത്ത് രാജ്യത്ത് കായിക, അടിസ്ഥാന സൗകര്യ മേഖലകളിൽ നിരവധി വികസന പ്രവർത്തനങ്ങൾ ഖാലിദ്‌ രാജാവ്‌ നടത്തിയിട്ടുണ്ട്. രാജ്യത്ത് ഏതാണ്ട് എല്ലാ മേഖലകളിലും അഭിവൃദ്ധി നേടിയ കാലമാണ് ഖാലിദ്‌ രാജാവിന്റെ ഭരണ കാലം.[[പേർഷ്യൻ ഗൾഫ്| പേർഷ്യൻ ഗൾഫിന്റെ]] തീരത്തുള്ള ആറ് രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച രാജ്യാന്തര സഹകരണ പ്രസ്ഥാനമായ [[ഗൾഫ് സഹകരണ കൗൺസിൽ]] (ജി.സി.സി) യുടെ സ്ഥാപകനാണ് ഖാലിദ്‌ രാജാവ്‌ <ref name=gcc>[http://www.gcc-sg.org/eng/index895b.html?action=Sec-Show&ID=3 ഗൾഫ് സഹകരണ കൗൺസിൽ] ജി.സി.സി ഔദ്യോഗിക വെബ് വിലാസം] </ref>. [[റിയാദ്]] ആസ്ഥാനമായി [[1981]] [[മേയ്]] 25 നു രൂപീകരിക്കപ്പെട്ട ഈ സംഘടനയുടെ അംഗരാജ്യങ്ങൾ സൗദി അറേബ്യ, [[ഐക്യ അറബ് എമിറേറ്റുകൾ|യു.എ.ഇ.]], [[ഒമാൻ]], [[കുവൈത്ത്]], [[ഖത്തർ]], [[ബഹറൈൻ]] എന്നിവയാണ്. ലോകത്തിൽ സമാധാനവും സഹകരണവും നടപ്പാക്കാൻ ശ്രമിക്കുന്നവർക്കായി [[ഐക്യരാഷ്ട്രസഭ]] നൽകുന്ന സ്വർണ്ണ മെഡലിന് ഖാലിദ് രാജാവ് അർഹനായിട്ടുണ്ട് <ref name=otciti>{{cite news|last=അലി ഖാൻ|first=മുഹമ്മദ് അസ്ഹർ|title=കിങ് ഖാലിദ് സ്റ്റാർട്ട്സ് അറ്റ് സമ്മിറ്റ്|url=http://news.google.com/newspapers?id=Ze4yAAAAIBAJ&sjid=Z-4FAAAAIBAJ&pg=2526,2171207&dq=king+khalid&hl=en|accessdate=3 ഓഗസ്റ്റ് 2012|newspaper=ഒട്ടാവാ സിറ്റിസൺ|date=28 ജനുവരി 1981}}</ref>. [[1913]]-ൽ സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ആണ് ഖാലിദ് രാജാവ് ജനിച്ചത്. 13 [[ജൂൺ]] [[1982]]-ന് ഹൃദായാഘാതം മൂലം അദ്ദേഹം അന്തരിച്ചു <ref name=hjournal>{{cite news|title=ഖാലിദ് രാജാവ് അന്തരിച്ചു|url=http://news.google.com/newspapers?nid=1876&dat=19820614&id=E4osAAAAIBAJ&sjid=5M4EAAAAIBAJ&pg=6176,3067260|accessdate=28 ജൂലൈ 2012|newspaper=ഹെറാൾഡ് ജേണൽ|date=14 ജൂൺ 1982}}</ref>.
=== ഫഹദ്‌ ബിൻ അബ്ദുൽ അസീസ്‌ (1982-2005) ===
 
[[പ്രമാണം:Fahd bin Abdul Aziz.jpg|right|thumb|ഫഹദ്‌ രാജാവ്‌]]
ഖാലിദ് രാജാവിന് ശേഷം സൗദി അറേബ്യയുടെ ഭരണാധികാരിയായി [[1982]] ജൂൺ മാസത്തിലാണ് ഫഹദ് രാജാവ് സിംഹാസനത്തിലെത്തുന്നത്. അതു വരെ കിരീടാവകാശി എന്ന നിലയിൽ സൗദി അറേബ്യയുടെ സാമൂഹിക നവീകരണത്തിന്റെ പ്രതിനിധി ആയിരുന്ന ഫഹ്‌ദ്‌ ഔദ്യോഗികമായി രാജാവായി. തുടർന്നു [[1956]]-ൽ ഖാദിമുൽ ഹറമൈനി ശരീഫൈനി (ഇരു വിശുദ്ധ ഹറമുകളുടെയും സേവകൻ) എന്ന സ്ഥാനപ്പേര് ഫഹദ് രാജാവ് തന്റെ പേരിനോട് ചേർത്തു. ഇരു വിശുദ്ധ ഹറമുകളുടെയും സേവകൻ എന്ന പേര് സൗദി അറേബ്യയിൽ ഭരണത്തിലിരിക്കുന്ന രാജാക്കാന്മാർ തങ്ങളുടെ പേരിനോട് ചേർത്ത് ഇപ്പോഴും ഉപയോഗിക്കുന്നു. [[അമേരിക്ക|അമേരിക്കൻ ഐക്യനാടുകളുമായി]] വളരെ അടുത്ത ബന്ധം സ്ഥാപിച്ചത് ഫഹദ് രാജാവിന്റെ കാലത്തായിരുന്നു. ധാരാളം സൈനീക കരാറുകളും മറ്റും ഇക്കാലത്ത് ഒപ്പു വെക്കുകയുണ്ടായി [[കുവൈറ്റ്|കുവൈത്തിന്റെ]] മോചനത്തിനായി [[അമേരിക്ക|അമേരിക്കയെയും]] സഖ്യസേനയെയും വിളിച്ചു വരുത്തിയതും സൗദി അറേബ്യയിൽ അമേരിക്കൻ സേനക്ക് സൈനിക ക്യാമ്പ് അനുവദിച്ചതും ഇക്കാലത്താണ്. 90 ദശലക്ഷം [[അമേരിക്കൻ ഡോളർ]] മുതൽ വരുന്ന അൽ-യമാമ ആയുധക്കരാർ ഒപ്പു വെച്ചത് ഫഹദ് രാജാവിന്റെ കാലഘട്ടത്തിലാണ് <ref name="flightintdir">{{cite book|last=ടെയ്ലർ|first=മൈക്കിൾ|title=ഫ്ലൈറ്റ് ഇന്റർനാഷണൽ|accessdate=16 ഓഗസ്റ്റ് 2007|edition=3|year=2001|publisher=റീഡ് ബിസിനസ്സ് ഇൻഫോർമേഷൻ|location=യുണൈറ്റഡ് കിങ്ഡം|isbn=0-617-01289-X|pages=189–190}}</ref>. [[വിദ്യാലയം|സ്ക്കൂളുകളും]], [[ആശുപത്രി |ആശുപത്രികളും]] നിർമ്മിക്കാൻ വകവെച്ചിരുന്ന തുക ആയുധങ്ങൾക്കു വേണ്ടി ചിലവഴിച്ചത് ധാരാളം വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. [[1995]]-ൽ കടുത്ത [[ഹൃദയാഘാതം|ഹൃദയാഘാതമുണ്ടായതിനെ]] തുടർന്ന് ഫഹദ് രാജാവിന്റെ ആരോഗ്യ നില ഏറെ വഷളായി. അതിനുശേഷം രാജ്യ കാര്യങ്ങളിൽ ഫഹദ് ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് [[ന്യുമോണിയ]] ബാധയെ തുടർന്ന് [[2005]]-ൽ രാജാവിനെ [[റിയാദ് |റിയാദിലെ]] കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരണപ്പെടുകയും ചെയ്തു<ref name= >{{cite web | url = http://www.time.com/time/world/article/0,8599,1088942,00.html | title = ഫഹദ്‌ രാജാവിന്റെ മരണം | accessdate = 01 ആഗസ്റ്റ്‌ 2005 | publisher = ടൈം.കോം}}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/സൗദി_അറേബ്യയുടെ_ഭരണാധികാരികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്