"സൗദി അറേബ്യയുടെ ഭരണാധികാരികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[പ്രമാണം:Ibn Saud.jpg|right|thumb|അബ്ദുൽ അസീസ് രാജാവ്‌]]
സൗദി അറേബ്യയുടെ സ്ഥാപകൻ ആയി അറിയപ്പെടുന്ന അബ്‌ദുൽ അസീസ്‌ രാജാവ്‌ ആണ് അറേബ്യൻ ഉപദ്വീപിലെ നജ്ദും ഹിജാസും അടക്കമുള്ള വിവിധ പ്രദേശങ്ങളെ കൂട്ടിച്ചേർത്ത്‌ 1932 [[സെപ്റ്റംബർ]] 23ന്‌ ആധുനിക സൗദി അറേബ്യ രൂപീകരിച്ചത്. [[ഈജിപ്ത്|ഈജിപ്തിലെ]] [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടോമൻ സാമ്രാജ്യത്തിനും]] അവിടത്തെ തന്നെ ബദവീ ഗോത്രനേതാക്കൾക്കും എതിരെ പൊരുതി നേടിയ വിജയങ്ങളാണ് അബ്ദുൽ അസീസ് അൽ സൗദിനെ ഈ രാജ്യത്തിന്റെ ഭരണാധികാരിയും രാജാവുമാക്കിയത്. അൽ റഷീദ് കുടുംബത്തിൽനിന്ന് 1902ൽ റിയാദ് മേഖല പിടിച്ചെടുത്തുകൊണ്ടായിരുന്നു ഇതിനുള്ള തുടക്കം. അൽഅഷ, അൽഖ്വതീഫ്, നജദ്, ഹിജാസ് പ്രവിശ്യകൾ കൂടി പിടിച്ചെടുത്ത് 1913നും 1923നും ഇടക്ക് പുതിയ സാമ്രാജ്യം പടുത്തുയർത്തി. 1926ൽ നജദിലെ രാജാവായി അദ്ദേഹം പ്രഖ്യാപിക്കപ്പെട്ടു. പിന്നാലെ ഹിജാസിലെ ഭരണാധികാരം കൂടി സൗദിന്റെ കൈകളിലെത്തി. 1927 മെയ് 20നു [[ജിദ്ദ|ജിദ്ദയിൽ]] ബ്രിട്ടീഷുകാരുമായുണ്ടാക്കിയ സമാധാന ഉടമ്പടിക്ക് ശേഷം പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചതോടെ 1932ൽ ഇന്നത്തെ സൗദി അറേബ്യ പിറന്നു. 1953 ൽ മരണം വരെ അദ്ദേഹം രാജാവായി തുടർന്നു. സൗദി അറേബ്യയുടെ രാഷ്ട്ര പിതാവ് കൂടി ആണ് അബ്ദുൽ അസീസ് രാജാവ്<ref name= >{{cite web | url = http://beta.mci.gov.sa/English/AboutKingdom/Pages/KingdomKings.aspx | title = The kings of the Kingdom | accessdate = | publisher = beta.mci.gov.sa}}</ref>.
 
=== ഫൈസൽ ബിൻ അബ്ദുൽ അസീസ്‌ (1964-1975) ===
[[പ്രമാണം:Arrival ceremony welcoming King Faisal of Saudi Arabia 05-27-1971.jpg|right|thumb|ഫൈസൽ രാജാവ്‌ അമേരിക്കൻ പ്രസിഡണ്ട്‌ ആയിരുന്ന റിച്ചാർഡ് നിക്സൺ, ഭാര്യ എന്നിവരോടൊപ്പം]]
[[1964]] മുതൽ [[1975]] വരെ ആധുനിക സൗദി അറേബ്യയുടെ ഭരണം ഫൈസൽ രാജാവിന്റെ കീഴിലായിരുന്നു. സൗദ് രാജാവിന് ശേഷം രാജാവായി വന്ന ഇദ്ദേഹത്തിന്റെ പൂർണ നാമം ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ്‌ അൽ-സൗദ് എന്നാണ്. ഇദ്ദേഹത്തിന്റെ ഭരണ കാലത്താണ് സൗദി അറേബ്യയിൽ ആദ്യമായി സാമ്പത്തിക രംഗത്തും വിദേശ നയങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തിയത്. ഇസ്ലാമുകൾക്കുവേണ്ടിയുള്ള പ്രവർത്തനം, [[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ|കമ്മ്യൂണിസ്റ്റ്]] വിരുദ്ധത എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഭരണ അജണ്ടകൾ <ref name="EncWB">''[http://www.bookrags.com/biography/faisal-ibn-abd-al-aziz-ibn-saud/ ഫൈസൽ രാജാവിന്റെ ജീവചരിത്രം]''. എൻസൈക്ലോപീഡിയ ഓഫ് വേൾഡ് ബയോഗ്രഫി. ശേഖരിച്ചത് 16 മാർച്ച് 2007.</ref> <ref name="TIMEOBIT">[http://www.time.com/time/magazine/article/0,9171,917226,00.html "കിങ് ഫൈസൽ ഓയിൽ, വെൽത്ത് ആന്റ് പവർ"],ടൈം മാസിക, 7 ഏപ്രിൽ 1975.</ref> ഫൈസൽ രാജാവാണ് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻസ് (ഒ.ഐ.സി)<ref name=oic>[http://www.oic-oci.org/ ഒ.ഐ.സി] ഒ.ഐ.സി ഔദ്യോഗിക വെബ് വിലാസം </ref> രൂപവത്കരണത്തിന് മുൻകൈയെടുത്തത്. [[1971]]-ൽ നിലവിൽവന്ന ഈ സംഘടനയിൽ 40 രാഷ്ട്രങ്ങൾ അംഗങ്ങളാണ് <ref name=memberstat>[http://www.oic-oci.org/member_states.asp ഒ.ഐ.സി അംഗരാജ്യങ്ങൾ] ഒ.ഐ.സി ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും </ref>. ഫൈസൽ രാജാവിന്റെ കാലത്ത് [[1960]]-[[1970]] വർഷങ്ങളിൽ [[മദ്ധ്യപൂർവേഷ്യ|മധ്യ പൗരസ്ഥ ദേശത്തെ]] മുഴുവൻ കലാപ കലുഷിതമാക്കിക്കൊണ്ട് [[അറബ് - ഇസ്രയേൽ സംഘർഷം|അറബ്-ഇസ്രയേൽ]] യുദ്ധം നടന്നു. ഫൈസൽ രാജാവിന്റെ തന്ത്രപരമായ ഇടപെടൽ മൂലം യുദ്ധാനന്തരം എണ്ണ മേഖലയിൽ ഉണ്ടായ വലിയ പ്രതിസന്ധി തരണം ചെയ്യാൻ സാധിച്ചു. അദ്ദേഹത്തിന്റെ ഭരണകാലഘട്ടം സൗദികൾക്ക് പൊതുവേ മതിപ്പുളവാക്കിയ ഒരു സമയം തന്നെയായിരുന്നു <ref name="Hertog, Steffen 2010">ഹെർതോഗ് സ്റ്റെഫാൻ: പ്രിൻസ്, ബ്രോക്കേഴ്സ് ആന്റ് ബ്യൂറോക്രാറ്റ്സ്: ഓയിൽ ആന്റ് ദ സ്റ്റേറ്റ് ഇൻ സൗദി അറേബ്യ. ഇതാക്കാ: കോണൽ, 2010. പ്രിന്റ്.</ref>. [[1975]]-ലെ ഒരു മാർച്ച്‌ 25-നു് അദ്ദേഹം മരുമകനായ ഫൈസൽ ബിൻ മുസഇദിനാൽ കൊലചെയ്യപ്പെട്ടു.
 
=== സൗദ് ബിൻ അബ്ദുൽ അസീസ്‌ (1953-1964)===
"https://ml.wikipedia.org/wiki/സൗദി_അറേബ്യയുടെ_ഭരണാധികാരികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്