"ഫ്രാൻസിസ് സേവ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
പിരണീസ് പർവതപ്രാന്തത്തിൽ, നാവാരെ പ്രവിശ്യയുടെ ഹെസ്പാനിയ മേഖലയിൽ, ബാസ്ക് വംശത്തിൽ പെട്ട ഒരു പ്രഭുകുടുംബത്തിലാണ് ഫ്രാൻസിസ് സേവ്യർ ജനിച്ചത്. 'സേവ്യർ' (Xavier, Xabier) എന്ന കുടുംബപ്പേര്, ബാസ്ക് ഭാഷയിലെ എറ്റ്സ്സാബെറി' (etxaberri) എന്ന സ്ഥലസൂചകനാമത്തിന്റെ (toponymic) രൂപഭേദമാണ്. "പുതിയ വീട്" എന്നാണ് അതിനർത്ഥം. ഇളയമകനായിരുന്ന സേവ്യർ പുരോഹിതവൃത്തി തെരഞ്ഞെടുത്ത് അതിനുള്ള യോഗ്യത സമ്പാദിക്കാനായി 20-നടുത്തു വയസ്സുള്ളപ്പോൾ [[പാരിസ്]] സർവകലാശാലയിൽ വിദ്യാർത്ഥിയായി. അവിടെ അദ്ദേഹം പതിനൊന്നു വർഷം ചെലവഴിച്ചു. [[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ]] ആദ്യഘട്ടത്തിൽ നവീകരണാഭിമുഖ്യമുള്ള ചില സംഘങ്ങളുമായി സേവ്യർ അടുത്തിരുന്നു. എന്നാൽ സ്വന്തം നാട്ടുകാരനും തന്നേക്കാൾ 15 വയസ്സുള്ള മൂപ്പുള്ളവനുമായ [[ഇഗ്നേഷ്യസ് ലൊയോള|ഇഗ്നേഷ്യസ് ലൊയോളയുമായുള്ള]] പരിചയം അദ്ദേഹത്തിന്റെ കത്തോലിക്കാ പ്രതിബദ്ധത ഉറപ്പിക്കുകയും ജീവിതഗതി തന്നെ മാറ്റിമറിക്കുകയും ചെയ്തു.<ref name ="scott"/>
 
ബാസ്ക് വംശജരായ ഇഗ്നേഷ്യസും സേവ്യറും തമ്മിലുള്ള പരിചയത്തിന്റെ വളർച്ചതുടക്കം ആയാസരഹിതമായിരുന്നില്ല. സേവ്യർ ഇഗ്നേഷ്യസിന്റെ പ്രഭാവത്തിൽ വന്നതു മെല്ലെ ആയിരുന്നു. താൻ "ഏറ്റവും ബുദ്ധിമുട്ടി കുഴച്ച മാവ് സേവ്യർ ആയിരുന്നെന്ന്" ഇഗ്നേഷ്യസ് പറഞ്ഞതായി അദ്ദേഹത്തിന്റെ സഹായി പൊളാങ്കോ പാതിരി രേഖപ്പെടുത്തിയിട്ടുണ്ട്.<ref name ="neill">Stephen Neill, A History of Christianity in India: The Beginnings to AD 1707(പുറങ്ങൾ 135-165)</ref> ക്രമേണ ഇഗ്നേഷ്യസിന്റെ ആദർശനിഷ്ഠയുടെ സ്വാധീനത്തിൽ വന്ന ഫ്രാൻസിസ് 1534-ൽ [[പരിശുദ്ധ മറിയം|വിശുദ്ധമറിയത്തിന്റെ]] സ്വർഗ്ഗാരോപണത്തിരുനാളായ ഓഗസ്റ്റ് 15-ന് പാരിസിന്റെ വടക്കൻ പ്രാന്തത്തിലുള്ള മോണ്ട്മാർട്രെയിലെ ചാപ്പലിൽ ഇഗ്നേഷ്യസിനും മറ്റ് അഞ്ച് അനുയായികൾക്കുമൊപ്പം ഈശോസഭാംഗമായി വൃതവാഗ്ദാനം നടത്തി. പൗരോഹിത്യപരിശീലനത്തിനു ശേഷം 1537 ജൂൺ 24-ന് ഇറ്റലിയിലെ വെനീസിൽ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് കുറേക്കാലം ബൊളോണ്യയിലെ ഒരു ആശുപത്രിയിലും റോമിൽ ഇഗ്നേഷ്യസിന്റെ സഹായിയായും അദ്ദേഹം പ്രവർത്തിച്ചു.
 
===ദൗത്യാരംഭം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1557628" എന്ന താളിൽനിന്ന് ശേഖരിച്ചത്