"ഫ്രാൻസിസ് സേവ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60:
 
== വിമർശനം==
ഫ്രാൻസിസ് സേവ്യർ കിഴക്കൻ ദേശങ്ങളിൽ നിന്ന് [[യൂറോപ്പ്|യൂറോപ്പിലേക്കയച്ച]] കത്തുകൾ സൃഷ്ടിച്ച സുവിശേഷാവേശം, ഒട്ടേറെ യുവാക്കളെ വേദപ്രചാരവേലയിലേക്ക് ആകർഷിച്ചു. മരണശേഷം കിഴക്കും പടിഞ്ഞാറും അദ്ദേഹത്തിന്റെ കീർത്തി പരക്കുകയും ചെയ്തു. എങ്കിലും സേവ്യറുടെ അസാമാന്യമായ യശ്ശസ്സിനൊപ്പമെത്തുന്നതല്ല വേദപ്രചാരകനെന്ന നിലയിൽ അദ്ദേഹം കൈവരിച്ച നേട്ടങ്ങൾ. വ്യക്തിപരമായ ഒട്ടേറെ പരിമിതികൾ അദ്ദേഹത്തിനുണ്ടായിരുന്നു. താൻ എത്തിച്ചേർന്ന ദേശങ്ങളിലെ സംസ്കാരങ്ങൾ അദ്ദേഹത്തിൽ ഒരു കൗതുകവും ഉണർത്തിയില്ല. ജീവിച്ച നൂറ്റാണ്ടിന്റെ മാനദണ്ഡങ്ങൾ വച്ചു നോക്കിയാൽ തന്നെ സേവ്യറുടെ പ്രബോധനശൈലി അസംസ്കൃതമായിരുന്നു. മുക്കുവന്മാരെ ഞായറാഴ്ച കടലിൽ പോകുന്നതിൽ നിന്നു വിലക്കിയ അദ്ദേഹം വെള്ളിയാഴ്ച പിടിക്കുന്ന [[മീൻ|മീനിന്റെ]] പങ്ക് പള്ളിക്കു ദാനം ചെയ്യാൻ അവരെ നിർബ്ബന്ധിക്കുകയും ചെയ്തു.<ref>വിവിയൻ ഗ്രീൻ, "എ ന്യൂ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി" (പുറം 180)</ref>
 
സേവ്യറെ വിശുദ്ധപദവിയിലേക്കുയർത്തുന്നതിനെ സംബന്ധിച്ച [[മാർപ്പാപ്പ|മാർപ്പാപ്പയുടെ]] പ്രഖ്യാപനം അദ്ദേഹം [[ഭാഷാവരം]] ഉള്ളവനായിരുന്നു എന്നു പറയുന്നു. എന്നാൽ ഭാഷകളുടെ പഠനത്തിലും പ്രയോഗത്തിലുമുള്ള കഴിവുകേടായിരുന്നു വേദപ്രചാരണത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പരിമിതി. [[തമിഴ്]], [[മലയൻ]], ജപ്പാനീഷ് ഭാഷകളിൽ പ്രാർത്ഥനകളും മറ്റും മനഃപാഠമാക്കാൻ സേവ്യർ കണക്കില്ലാത്ത സമയം ചിലവഴിച്ചു.<ref name ="durant"/>
"https://ml.wikipedia.org/wiki/ഫ്രാൻസിസ്_സേവ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്