"കൊറിയൻ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: hy:Կորեական պատերազմ
(ചെ.)No edit summary
വരി 65:
[[ദക്ഷിണകൊറിയ|ദക്ഷിണകൊറിയയും]] [[ഉത്തരകൊറിയ|ഉത്തരകൊറിയയും]] തമ്മിൽ 1950കളിൽ നടന്ന യുദ്ധമാണ്‌ '''കൊറിയൻ യുദ്ധം''' (1950-53) എന്നറിയപ്പെടുന്നത്. [[ഐക്യരാഷ്ട്രസഭ]] ദക്ഷിണകൊറിയയെ പിന്തുണച്ചപ്പോൾ [[ചൈന]] ഉത്തരകൊറിയയെ പിന്തുണച്ചു. [[സോവിയറ്റ് യൂണിയൻ]] ഉത്തരകൊറിയയ്ക്ക് വ്യോമപിന്തുണ നൽകുകയും ചെയ്തു. 1950 ജൂൺ 25ന്‌ ആരംഭിച്ച യുദ്ധം 1953 ജൂലൈ 27ന്‌ സമാധാനഉടമ്പടി ഒപ്പുവച്ചതോടെ അവസാനിച്ചു.
 
ഒരു രാജ്യത്തിന്റെ സൈന്യത്തെയും വിലകുറച്ചു കാണരുതെന്ന് ദക്ഷിണ കൊറിയൻ സൈന്യവും അമേരിക്കൻ നേതൃത്വത്തിലുള്ള യു.എൻ സൈന്യവും പാഠം പഠിച്ച യുദ്ധമായിരുന്നു ഇത്. ഉത്തര കൊറിയയെ ഒരു പാഠം പഠിപ്പിക്കാനായി മുൻധാരകൾമുൻധാരണകൾ ലംഘിച്ച് ഉത്തര കൊറിയയിലേക്ക് മുന്നേറിയ ദക്ഷിണ കൊറിയൻ - അമേരിക്കൻ സൈനികർ ചൈനീസ്‌ അതിർത്തി വരെ ചെന്നെത്തി. അതുവരെ ഉത്തര കൊറിയയെ പിന്നിൽ നിന്ന് പിന്തുണക്കുക എന്ന തന്ത്രം മാത്രം പ്രയോഗിച്ച ചൈന , ശത്രുസൈന്യം തങ്ങളുടെ അതിർത്തിവരെയെത്തിന്ന് അറിഞ്ഞതോടെ, ശക്തമായി തിരിച്ചടിക്കുകയായിരുന്നു. 1,80,000 പേരുള്ള ചൈനീസ്‌ പട്ടാളത്തിന്റെ ആക്രമണത്തിൽ യു.എസ് - ദക്ഷിണകൊറിയൻ സേനകൾക്ക് പിന്തിരിഞ്ഞോടേണ്ടിവന്നു. ഉത്തര കൊറിയൻ പ്രദേശം മുഴുവനായി കൈവിട്ട് പിന്തിരിഞ്ഞോടേണ്ടിവന്ന സംയുക്ത സേനക്ക് ദക്ഷിണകൊറിയയുടെ കുറെ ഭാഗം കൂടി നഷ്ടപ്പെട്ട ശേഷമാണ് ചുവടുറപ്പിക്കാൻ കഴിഞ്ഞത്.
 
=== യുദ്ധകാരണം= ==
 
ഒന്നായിക്കിടന്നിരുന്ന കൊറിയയെ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം അമേരിക്കയും സോവിയറ്റ്‌ യൂണിയനും തമ്മിലുള്ള ധാരണപ്രകാരം തെക്കും വടക്കും ഭാഗങ്ങളായി വിഭജിച്ചിരുന്നു. '38-മത് പാരലൽ ' എന്ന സാങ്കൽപ്പിക രേഖക്ക് അപ്പുറവും ഇപ്പുറവുമായി രണ്ടു വൻശക്തികളും ആധിപത്യമുറപ്പിച്ചു. 1947ൽ അമേരിക്കയുടെ നേതൃത്വത്തിൽ യു.എൻ അസ്സംബ്ലി കൊറിയയിൽ ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പ്‌ നടത്താനുള്ള പ്രമേയം പാസ്സാക്കി. എന്നാൽ സോവിയറ്റ്‌ യൂണിയനും ഉത്തര കൊറിയയും ഈ യു.എൻ നീക്കത്തെ അനുകൂലിച്ചില്ല. എങ്കിലും തെരഞ്ഞെടുപ്പ്‌ നടക്കുകയും സിംഗ്മാൻ റീ ദക്ഷിണ കൊറിയയുടെ ആദ്യ പ്രസിഡൻറ് ആവുകയും ചെയ്തു. തെരഞ്ഞെടുപ്പിനെ തുടർന്ന് ദക്ഷിണ കൊറിയയിൽ നിന്ന് അമേരിക്കൻ സേന മുഴുവനായി പിൻവാങ്ങി. അതെ സമയം കിം ഇൽ സൂങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ്‌ ഭരണകൂടത്തിന് ഉത്തരകൊറിയയുടെ ഭരണം കൈമാറിക്കൊണ്ട് സോവിയറ്റ്‌ യൂണിയൻ അവിടെനിന്ന് പിന്മാറി. ഇതേ തുടർന്ന് 1948 സെപ്റ്റംബറിൽ ഡെമോക്രാറ്റിക് പീപ്പ്ൾസ് റിപ്പബ്ലിക് ഓഫ് കൊറിയ എന്നപേരിൽ ഉത്തര കൊറിയ ഒരു രാഷ്ട്രമായി പ്രഖ്യാപനം നടത്തി. ഇതോടെ ദക്ഷിണ - ഉത്തര കൊറിയകൾ തമ്മിലുള്ള തർക്കവും ശീതസമരവും കൂടുതൽ കരുത്താർജിച്ചു
 
=== യുദ്ധം ആരംഭിക്കുന്നു= ==
 
[[File:Korean war 1950-1953.gif|left|thumb|യുദ്ധത്തിൽ ഭൂപ്രദേശങ്ങൾ ഇരുപക്ഷത്തിന്റെയും അധീനതയിൽ വന്നത് കാണിക്കുന്ന മാപ്പ്]]
1950 ജൂൺ 25ന് സോവിയറ്റ്‌ - ചൈനീസ്‌ മൗനാനവാദത്തോടെ ഉത്തര കൊറിയ , ദക്ഷിണ കൊറിയയെ ആക്രമിച്ചു. സോവിയറ്റ്‌ ടാങ്കുകളും യുദ്ധവിമാനങ്ങളും 1,35,000 സൈനികരുമായി ഉത്തര കൊറിയ തുറന്നുവിട്ട ആക്രമണം നേരിടാൻ ടാങ്കുകളോ , മറ്റു ശക്തിയേറിയ ആയുധങ്ങളോ ഇല്ലാതിരുന്ന ദക്ഷിണ കൊറിയക്ക് കഴിഞ്ഞില്ല. നാലുമുന്നണികളിലൂടെയും ഇരമ്പിക്കയറിക്കൊണ്ടിരുന്ന ഉത്തരകൊറിയൻ സേന ദക്ഷിണ കൊറിയയുടെ പല പ്രദേശങ്ങളും പിടിച്ചടക്കിക്കൊണ്ടിരുന്നു. യു.എൻ രക്ഷാ സമിതി ആക്രമണത്തെ അപലപിക്കുകയും ഉത്തരകൊറിയയോട് 38 പാരലലിനു അപ്പുറത്തേക്ക് പിന്മാറാൻ നിർദ്ദേശിക്കുകയും ചെയ്തു. മാത്രമല്ല ദക്ഷിണ കൊറിയൻ റിപ്പബ്ലിക്കിനെ എല്ലാ വിധത്തിലും സഹായിക്കാൻ അംഗരാഷ്ട്രങ്ങളോട് അഭ്യർഥിച്ചു.
 
വരി 81:
ചില കാര്യങ്ങളിൽ മക്‌ ആർതർക്ക് അമേരിക്കൻ ഗവൺമെന്റ് മുന്നറിയിപ്പ്‌ നൽകിയിരുന്നു. ഉത്തരകൊറിയൻ സേനയെ തുരത്താനുള്ള ശ്രമത്തിൽ ഒരു കാരണവശാലും കൊറിയയോട് ചേർന്ന് കിടക്കുന്ന സോവിയറ്റ്‌ മഞ്ചൂറിയയുടെ അതിർത്തി കടക്കരുത്, സോവിയറ്റ്‌, ചൈന സേനാ ശക്തി ഭീഷണി ഉയർത്തുന്നു എങ്കിൽ സൈനിക നടപടി തുടരരുത്, സോവിയറ്റ്‌ മഞ്ചൂറിയൻ അതിർത്തി ആക്രമണത്തിൽ കൊറിയക്കാരല്ലാത്ത സൈനികർ പങ്കെടുക്കരുത്, എന്നിങ്ങനെ നിരവധി കാര്യങ്ങൾ . വിജയം കൈപ്പിടിയിലായെന്ന് ഉറപ്പിച്ച മക്‌ ആർതർ , ചൈനയോ , സോവിയറ്റ് യൂണിയനോ ഉത്തരകൊറിയയുടെ സഹായത്തിനെത്തുമെന്ന് കരുതിയില്ല. ഇതിനിടെ ദക്ഷിണകൊറിയൻ സേനക്ക് കീഴടങ്ങി കിം ഇൽ സുങ്ങ് ഭരണകൂടം വീഴുകയും ചെയ്തു. മക്‌ ആർതറുടെ നേതൃത്വത്തിലുള്ള യു.എസ് സൈന്യം വർദ്ധിച്ച ആവേശത്തോടെ മുന്നോട്ട് നീങ്ങി. ചൈനയുടെ മഞ്ചൂറിയ അതിർത്തിയായിരുന്നു ലക്‌ഷ്യം. ഇതിനിടെ ചൈന കാര്യങ്ങൾ ഗൗരവപൂർവം വീക്ഷിക്കുന്നുണ്ടായിരുന്നു. സൈന്യം യു.എസ് സേന കൂടുതൽ കൂടുതൽ മുന്നേറിയാൽ , തങ്ങൾ യുദ്ധത്തിൽ ഇടപെടും എന്ന് ചൈനീസ്‌ പ്രധാനമന്ത്രി ചൌ എൻലായ് മുന്നറിയിപ്പ് നൽകി.
 
=== യുദ്ധത്തിന്റെ ഗതിമാറ്റം= ==
[[File:Korean war 1950-1953.gif|left|thumb|യുദ്ധത്തിൽ ഭൂപ്രദേശങ്ങൾ ഇരുപക്ഷത്തിന്റെയും അധീനതയിൽ വന്നത് കാണിക്കുന്ന മാപ്പ്]]
 
1950 ഒക്ടോബർ 25 അമേരിക്കൻ നേതൃത്വത്തിലുള്ള സംയുക്തസേന യാലു നദീതീരത്തെത്തിയപ്പോൾ ചൈന ആദ്യത്തെ പ്രത്യാക്രമണം അഴിച്ചു വിട്ടു. കനത്ത തിരിച്ചടിയായിരുന്നു അത്. തുടർന്നുള്ള ദിവസങ്ങളിൽ മക്‌ ആർതറിന്റെ സർവ കണക്കുകൂട്ടലുകളും തകിടം മറിച്ച്‌ ചൈന ഉത്തരകൊറിയൻ സെനക്കൊപ്പം കനത്ത തിരിച്ചടി ആരംഭിച്ചു. എന്നാൽ ചൈന യുദ്ധത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് മക്‌ ആർതറും സൈനികനേതൃത്വവും ആദ്യം വിശ്വസിച്ചില്ല. പക്ഷെ കാറ്റ്‌ അമേരിക്കൻ ദക്ഷിണകൊറിയൻ മുന്നേറ്റത്തിന് എതിരായിരുന്നു.
 
"https://ml.wikipedia.org/wiki/കൊറിയൻ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്