"കനായ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
ഹാനിബാളിന്റെ യുദ്ധതന്ത്രം മറ്റൊന്നായിരുന്നു. അദ്ദേഹം തന്റെ സൈന്യത്തെ ചന്ദ്രക്കലയുടെ ആകൃതിയിൽ വിന്യസിച്ചു. അതിൽ തന്റെ പടയാളികളിൽ യുദ്ധവീര്യം കുറഞ്ഞവരെ മധ്യത്തിൽ നിർത്തി. പരിചയ സമ്പന്നരും പരാക്രമശാലികളുമായ കുതിരപ്പടയാളികളെ വശങ്ങളിലും അണിനിരത്തി.
 
യുദ്ധം ആരംഭിച്ചപ്പോൾ, മധ്യനിരയിലുണ്ടായിരുന്ന കാർത്തേജിന്റെ പടയാളികൾ റോമിന്റെ ആൾബലത്തിനു കീഴടങ്ങി പിന്നോട്ട് വലിഞ്ഞു. ഭാഗീകമായ ഈ വിജയത്തിന്റെ ആവേശത്തിൽ റോമൻ സൈന്യം ഹാനിബാളിന്റെ സൈനികവ്യൂഹത്തിന്റെ നടുവിലേക്ക് തള്ളിക്കയറി.വളരെ നിർണായകമായ ഒരു ഘട്ടത്തിൽ ഹാനിബാളിന്റെ കരുത്തുറ്റ കുതിരപ്പട രണ്ടു വശങ്ങളിലൂടെയുമെത്തി റോമൻ സൈന്യത്തിന്റെ പിന്ഭാഗത്തെക്ക്പിൻഭാഗത്തെക്ക് തള്ളിക്കയറി അവരെ പൂർണ്ണമായും വലയം ചെയ്തു.നേരിട്ടുള്ള ഒരു പോരാട്ടം പ്രതീക്ഷിച്ച റോമൻ സൈന്യത്തിന് ഈ പുതിയ തന്ത്രം ഒരു പേടി സ്വപ്നമായി മാറി.
 
വൈകാതെ ഹാനിബാളിന്റെ സൈന്യം റോമൻ സൈന്യത്തെ പൂർണ്ണമായും വലയം ചെയ്തു. നേരെ നിൽകാൻ പോലും സ്ഥലമില്ലാത്ത വിധത്തിൽ കാർത്തേജ് സൈന്യം റോമൻ പടയാളികളെ ഞെക്കിഞെരുക്കി. റോമൻ സൈന്യത്തിലെ പലർക്കും വാൾ ചുഴറ്റാൻ പോലും സാധിക്കാതെയായി. ഏകദേശം 8,000 പേർ ഹാനിബാളിന്റെ ആ കെണിയിൽ നിന്നും പുറത്തു കടന്നെങ്കിലും ബഹുഭൂരിപക്ഷവും കനായെ യുദ്ധക്കളത്തിൽ അന്നെ ദിവസം മരിച്ചു വീണു. ഹാനിബാൾ ഒരു മഹത്തായ വിജയം കൈവരിച്ചു.
മാത്രമല്ല പിന്നീടുള്ള 2000 വർഷത്തേക്ക് ജനറൽമാർക്കും യുദ്ധതന്ത്രജ്ഞർക്കും അനുകരിക്കാവുന്ന ഒരു പരിപൂർണ്ണ വിജയ തന്ത്രം തെളിയിച്ചു ബോധ്യപ്പെടുത്തുകയും ചെയ്തു.
 
[[Image:Battle cannae destruction.gif|thumb|550px|left|റോമൻ സൈന്യത്തിന്റെ തകർച്ച]]
 
[[ang:Cannae Beadu]]
"https://ml.wikipedia.org/wiki/കനായ്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്