"ആറന്മുള ഉതൃട്ടാതി വള്ളംകളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Aranmula Boat Race}}
[[ചിത്രം:Kerala boatrace.jpg|thumb|300px|ആറന്മുള ഉത്രട്ടാതി വള്ളംകളി]]
[[കേരളം|കേരള]]ത്തിലെ [[പത്തനംതിട്ട ജില്ല|പത്തനം തിട്ട ജില്ലയിലെ]] [[ആറന്മുള|ആറന്മുളയിലാണ്]] '''ആറന്മുള ഉതൃട്ടാതി വള്ളംകളി''' നടക്കുന്നത്. [[അർജ്ജുനൻ|അർജ്ജുനനും]] [[ശ്രീകൃഷ്ണൻ|കൃഷ്ണനും]] സമർപ്പിച്ചിരിക്കുന്ന, ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ [[ആറന്മുള പാർതഥസാരഥിശ്രീ പാർത്ഥസാരഥിക്ഷേത്രം|ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത്]] [[പമ്പാനദി|പമ്പാനദിയിലാണ്]] വള്ളംകളി നടക്കുന്നത്. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളി പാർത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്. തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി [[കാട്ടൂർ]] മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക‌് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളിൽ ഈ ജലമേള സംഘടിപ്പിച്ചിട്ടുള്ളതു്.{{തെളിവ്}} [[പമ്പാനദി|പമ്പാനദിക്കരയിൽ]] ഈ വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. 48 [[ചുണ്ടൻ വള്ളം|ചുണ്ടൻ വള്ളങ്ങൾ]] ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. വള്ളംകളിയിൽ വെള്ള [[മുണ്ട്|മുണ്ടും]] തലപ്പാവുമണിഞ്ഞ തുഴച്ചിൽക്കാർ [[വള്ളപ്പാട്ട്|വള്ളപ്പാട്ടുകൾ]] പാടുന്നു. പള്ളിയോടങ്ങളുടെ അമരച്ചാർത്തും നടുവിലായി ഉളള മുത്തുക്കുടയും കൊടി ചാമരങ്ങളും ഇത് ഒരു നയനാനന്ദകരമായ ജലോത്സവമാക്കുന്നു. 4-ം ന്നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ഈ ജലമേള, കലാസാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്‌. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയും തുടർന്ന് മത്സരവള്ളംകളിയുമാണ്‌ നടക്കുന്നത്.
 
ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും [[മത്സ്യ എണ്ണ]], [[കൊപ്ര]], [[കരി]], [[മുട്ട]]യുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൽ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ [[ആശാരി]] വള്ളത്തിന്റെ കേടുപാടുകൾ തീർക്കുന്നു. അതാതു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.
"https://ml.wikipedia.org/wiki/ആറന്മുള_ഉതൃട്ടാതി_വള്ളംകളി" എന്ന താളിൽനിന്ന് ശേഖരിച്ചത്