"ആസ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
ഇംഗ്ലീഷ് മാത്രം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ 128 വ്യത്യസ്ത അക്ഷരസ്ഥാനങ്ങൾ ആവശ്യത്തിനുതകുമായിരുന്നു. എന്നാൽ മറ്റു ഭാഷകളും കമ്പ്യൂട്ടറിൽ ഉപയോഗിക്കേൺറ്റിവരുമെന്ന അവസ്ഥയിൽ ഇവ മതിയാകാതെ വന്നു. ഇതിനു പരിഹാരമായി ആദ്യകാലങ്ങളിൽ ഒരു ബിറ്റ് കൂടി ചേർത്തു് 256 സ്ഥാനങ്ങൾ ഉള്ള Extended ASCII പ്രയോഗത്തിൽ വന്നു. ഇംഗ്ലീഷിനു പുറമേ ഏതെങ്കിലും ഒരു ഭാഷ കൂടി ഉൾപ്പെടുത്താം എന്നതായിരുന്നു ഈ സംവിധാനത്തിലെ സൗകര്യം. പക്ഷേ, പ്രത്യേകം ഫോർമാറ്റ് ചെയ്ത രൂപത്തിലോ ക്രമീകരിച്ച ഉപകരണങ്ങളിലോ മാത്രമേ ഈ സ്വരസ്ഥാനങ്ങൾക്കു് സാധുതയുണ്ടായിരുന്നുള്ളൂ. മറ്റേതെങ്കിലും കമ്പ്യൂട്ടറിലോ പ്രോഗ്രാമിലോ ഉപയോഗിക്കുമ്പോൾ ഇവ അർത്ഥശൂന്യമായ വരികളായി പ്രത്യക്ഷപ്പെട്ടു.
 
==[[യുണികോഡ്]]==
{{main|യൂണികോഡ്}}
ഈ പരിമിതികളെ തരണം ചെയ്യാൻ അവലംബിച്ച പുതിയ മാനകമാണു് [[യുണികോഡ്]]. എട്ട് ബിറ്റുകളിൽ ഒതുങ്ങിനിൽക്കാതെ, ആവശ്യം പോലെ വികസിപ്പിക്കാവുന്ന ലിപിസ്ഥാനപ്പട്ടികകളാണു് യുണികോഡിലുള്ളതു്. UTF-8, UTF-16, UTF-32 തുടങ്ങിയ വിവിധ ഉപമാനകങ്ങളിൽ വികസിപ്പിച്ചിരിക്കുന്ന ഈ വ്യവസ്ഥയിൽ ലോകത്തിലെ ഏതൊരു ഭാഷയ്ക്കും തനതും അനന്യവുമായ അക്ഷരസ്ഥാനം നൽകുവാൻ തക്ക വിധത്തിൽ സൗകര്യമുണ്ടു്.
"https://ml.wikipedia.org/wiki/ആസ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്