"അഹറോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Aaron}}
[[പഴയ നിയമം|ബൈബിൾ പഴയനിയമത്തിൽ]] പറയുന്ന, ഇസ്രായേൽ ജനതയെ ഈജിപ്തിലെ അടിമത്തത്തിൽനിന്നും മോചിപ്പിച്ച [[മോശ|മോശയുടെ]] ജ്യേഷ്ഠസഹോദരനാണ് '''അഹറോൻ'''<ref>പുറപ്പാടുപുസ്തകം 4:14</ref>. പ്രകാശമുള്ളവൻ അഥവാ പ്രബുദ്ധൻ എന്നാണ് അഹറോൻ എന്ന പേരിന്റെ അർത്ഥം. ലേവിഗോത്രത്തിൽ അപ്രേമിന്റെ മകനായി [[ഈജിപ്ത്|ഈജിപ്തിൽ]] ജനിച്ചു. [[മോശ]] വിക്കനായിരുന്നതുകൊണ്ട് ഇദ്ദേഹത്തിന്റെ വക്താവ്, സഹായി എന്നീ നിലകളിൽ ഇസ്രായേലിന്റെ വിമോചനയത്നങ്ങളിലും തുടർന്നുളള യാത്രയിലും അഹറോൻ പങ്കുകൊണ്ടു. യാത്രാമധ്യേ ജനങ്ങളുടെ ഉപദേഷ്ടാവായും അദ്ദേഹം വർത്തിച്ചു. ഇസ്രായേലിന്റെ ആദ്യത്തെ മഹാപുരോഹിതൻ എന്ന നിലയിലാണ് അഹറോൻ അറിയപ്പെടുന്നത്<ref>പുറപ്പാടുപുസ്തകം 28:1</ref>. യഹോവയുടെ ന്യായപ്രമാണത്തെ ലംഘിച്ച് സ്വർണക്കാളക്കുട്ടിയെ വാർത്തുണ്ടാക്കി ആരാധിക്കുന്നതിൽ സഹകരിക്കയാൽ<ref>പുറപ്പാടു പുസ്തകം 22:2-4</ref>. വാഗ്ദത്തനാടായ [[കാനാൻ|കാനാനിൽ]] പ്രവേശിക്കുവാൻ കഴിയാതെ യാത്രാമധ്യേ ഹോർ എന്ന മലയിൽവച്ച് അഹറോൻ മൃതിയടഞ്ഞു <ref>സംഖ്യാപുസ്തകം 20:28</ref>. യഹൂദന്മാരും മുസ്ലീംങ്ങളും അവരുടെ വേദഗ്രന്ഥങ്ങളിൽ ഇദ്ദേഹത്തെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/അഹറോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്