"ജാവ (പ്രോഗ്രാമിങ് ഭാഷ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (Robot: Modifying sk:Java to sk:Java (programovací jazyk)
No edit summary
വരി 18:
കമ്പ്യൂട്ടറുകളിലും മറ്റും ഉപയോഗിക്കുന്ന വിവിധോദ്ദേശ പ്രോഗ്രാമിങ് ഭാഷയാണ്‌ '''ജാവ'''. [[ജെയിംസ് ഗോസ്‌ലിങ്ങ്]], [[ബിൽ ജോയ്]] മുതലായവരുടെ നേതൃത്വത്തിൽ [[സൺ മൈക്രോസിസ്റ്റംസ്‌]] വികസിപ്പിച്ചെടുത്ത [[ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷ|ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷയായ‌]] ജാവ, ഇന്ന് [[വെബ് സെർവർ|വെബ് സെർവറുകൾ]], [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകൾ]], [[മൊബൈൽ ഫോൺ|മൊബൈൽ ഫോണുകൾ]] തുടങ്ങി ഒട്ടനവധി [[ഇലക്ട്രോണിക്സ്|ഇലക്ട്രോണിക് ഉപകരണങ്ങളിൽ]] ഉപയോഗിക്കപ്പെടുന്നു. വെബ് പ്രോഗ്രാമിങിനാണ് കൂടുതൽ ഉപയോഗിക്കുന്നതെങ്കിലും, അതിലേറെ കാര്യങ്ങൾ ചെയ്യാൻ ഉപയോഗിക്കുന്ന വിവിധോദ്ദേശ പ്രോഗ്രാമിങ് ഭാഷയാണിത്<ref name="LearnJava" />. സൺ മൈക്രോസിസ്റ്റംസിനെ 2009 മദ്ധ്യത്തിൽ [[ഒറാക്കിൾ കോർപ്പറേഷൻ|ഒറാക്കിൾ]] വാങ്ങിയതോടെ ജാവ ഒറാക്കിളിന്റെ നിയന്ത്രണത്തിലായി<ref name="oracle-buys-sun">{{cite web|title=Oracle Buys Sun |url=http://www.oracle.com/us/corporate/press/018363|publisher=ഒറാക്കിൾ|accessdate=28 ജൂൺ 2010}}</ref>.
 
കമ്പ്യൂട്ടറുകളിൽ തന്നെ [[സെർവർ|സെർവറുകളിലും]] [[ക്സൈന്റ് കമ്പ്യൂട്ടർ|ക്ലൈന്റുകളിലും]] പ്രത്യേകം പ്രത്യേകം പ്രവർത്തിക്കാൻ പ്രാപ്തമായ [[കമ്പ്യൂട്ടർ പ്രോഗ്രാം|പ്രോഗ്രാമുകൾ]] സൃഷ്ടിക്കാൻ ജാവ ഉപയോഗപ്പെടുത്താം. ഇതിനുപുറമേ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകൾ നിർമ്മിക്കാനും ജാവ ഉപയോഗിക്കുന്നു. ഓരോ [[ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം|ഓപ്പറേറ്റിങ് സിസ്റ്റത്തിനുമായി]] വെവ്വേറെ [[സോഫ്റ്റ്വെയർ|സോഫ്റ്റ്വെയറുകൾ]] നിർമ്മിക്കുക എന്ന മറ്റു പല പ്രോഗ്രാമിങ് ഭാഷകൾക്കും ഉള്ള പരിമിതി ജാവക്കില്ല. [[പ്ലാറ്റ്ഫോം സ്വാതന്ത്ര്യം]] (Platform Independence) എന്ന ഈ ഗുണം ജാവ സാധ്യമാക്കുന്നത് [[ജാവ വിർച്ച്വൽ മെഷീൻ]] അഥവാ ജെ.വി.എം (JVM-Java Virtual Machine) എന്ന സാങ്കേതികത ഉപയോഗിച്ചാണ്. ജെ.വി.എം. എല്ലാ ഓപ്പറേറ്റിങ് സിസ്റ്റത്തിനും വ്യത്യസ്തമാണ്.
 
ജാവയിൽ സോഫ്റ്റ്വെയറുകൾ സൃഷ്ടിക്കാൻ, സൺ മൈക്രോസിസ്റ്റംസ് [[ജാവ ഡവലപ്മെന്റ് കിറ്റ്]] അഥവാ ജെ. ഡി. കെ (Java Development Kit - JDK) എന്നൊരു വികസനോപാധിയും സൃഷ്ടിച്ചിട്ടുണ്ട്. പ്രോഗ്രാമിങ് താരതമ്യേന എളുപ്പമാക്കാൻ [[എക്ലിപ്സ് (ഐ.ഡി.ഇ.)|എക്ലിപ്സ്]], [[നെറ്റ്ബീൻസ്]], [[ബോർലാൻഡ് ജെബിൽഡർ]] തുടങ്ങിയ [[ഇന്റഗ്രേറ്റ്ഡ് ഡവലപ്മെന്റ് എൻവിയോണ്മെന്റ്|ഇന്റഗ്രേറ്റ്ഡ് ഡവലപ്മെന്റ് എൻവിയോണ്മെന്റുകളും]](ഐ.ഡി.ഇ) ഇന്ന് ലഭ്യമാണ്. ഇന്ന് ജാവയുടെ പതിപ്പ് 6 (ജാവ 6) ഉം, ജെ.ഡി.കെ പതിപ്പ് 1.6 ഉം ആണ്. ജാവയുടെ പ്രധാന പതിപ്പുകളിൽ ഏഴാമത്തേതാണിത്. [[2005]] ആയപ്പോഴേക്കും, 250 കോടിയോളം ഉപകരണങ്ങളിൽ ജാവ ഉപയോഗിക്കപ്പെടുകയും, 45 ലക്ഷം ആളുകൾ ജാവ പഠിക്കുകയും ചെയ്തിട്ടുണ്ട്. <ref>http://www.java.com/en/javahistory/timeline.jsp</ref>.
"https://ml.wikipedia.org/wiki/ജാവ_(പ്രോഗ്രാമിങ്_ഭാഷ)" എന്ന താളിൽനിന്ന് ശേഖരിച്ചത്